Ticker

6/recent/ticker-posts

Header Ads Widget

കൊവിഡ് പരിശോധന നിരക്കുകൾ പുതുക്കി ആരോഗ്യവകുപ്പ്; എയർപോർട്ടുകളിൽ ഇനി റാപ്പിഡ് ആർടിപിസിആർ പരിശോധനയും

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് പുതുക്കി ആരോഗ്യവകുപ്പ്. എയർപോർട്ടുകളിൽ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് 2490 രൂപയാണ് നിരക്ക്. അബോട്ട് ഹെൽത്ത് കെയറിന്റെയും തെർമോ ഫിഷർ സയൻ്റിഫിക്കിൻ്റെയും ലാബുകളാണ് എയർപോർട്ടുകളിൽ പ്രവർത്തിക്കുക. നിലവിൽ എയർപോർട്ടിൽ പല ലാബുകൾ പല തരത്തിലാണ് കൊവിഡ് പരിശോധനയ്ക്ക് പണം ഈടാക്കുന്നത്. ഇതിന് മാറ്റം വരുത്താനാണ് പുതിയ ഉത്തരവ്.

അതേ സമയം സാധാരണ ആർടിപിസിആർ പരിശോധനയുടെ നിരക്ക് 500 രൂപയായി തുടരും. എയർപോട്ട്, റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ്, തീർത്ഥാടന കേന്ദ്രം എന്നിങ്ങനെ ഏത് സ്ഥലത്തായാലും സാധാരണ ആർപിടിസിആർ പരിശോധനയ്ക്ക് ഈ നിരക്ക് തന്നെയായിരിക്കും. ആൻ്റിജൻ പരിശോധനയ്ക്ക് 300 രൂപയും. 

ആർടിലാമ്പ് പരിശോധനയ്ക്ക് 1150 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയും എക്സ്പേർട്ട് നാറ്റ് പരിശോനധനയ്ക്ക് 2500 രൂപയും സ്വകാര്യ ലാബുകൾക്ക് ഈടാക്കാം.

Post a Comment

0 Comments