ദേഹമാസകലം തേനീച്ചകളെയും പേറിക്കൊണ്ട് സാബ നിൽക്കുന്ന ചിത്രം അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

റുവാണ്ട: ഇത് ഇണ്ടായിസാബ(Ndayisaba). സ്വദേശം ആഫ്രിക്കയിലെ റുവാണ്ട. സാബ സ്വയം വിളിക്കുന്ന പേര് 'തേനീച്ചകളുടെ രാജാവ്' എന്നാണ്. നമ്മളിൽ പലർക്കും തേനീച്ച എന്ന പേര് കേൾക്കുമ്പോൾ തന്നെ ഭയമാണ് എങ്കിൽ, നൂറുകണക്കിന് തേനീച്ചകൾ മൂളിപ്പറന്നുവന്നു ദേഹത്തിരിക്കുമ്പോഴും സാബയ്ക്ക് തെല്ലും ഭയമില്ല. ദേഹത്തൊരു പതിനായിരം തേനീച്ചകളെയും വഹിച്ചുകൊണ്ട് തേരാപ്പാരാ നടന്നിട്ടും അദ്ദേഹത്തെ ഇന്നോളം ഒരു തേനീച്ചയും കുത്തി നോവിച്ചിട്ടുമില്ല.
ഇണ്ടായിസാബ തേനീച്ച വളർത്തൽ ഒരു ഉപജീവനമാക്കിയിട്ട്മുപ്പതു വർഷത്തിലേറെയായി. ദേഹമാസകലം തേനീച്ചകളെയും പേറിക്കൊണ്ട് സാബ നിൽക്കുന്ന ചിത്രം അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ദേഹത്ത് ഒരു പെൺതേനീച്ചയെ കൊണ്ട് വെച്ചാണ് താൻ ബാക്കിയുള്ള നൂറുകണക്കിന് തേനീച്ചകളെ ആകർഷിക്കുന്നത് എന്നാണ് സാബ പറയുന്നത്. തന്റെ അരക്കെട്ടിനടുത്ത് ഒരു നൂലിൽ ഈ പെൺ തേനീച്ചയെ സാബ ബന്ധിക്കും. അതോടെ അവിടേക്ക് ആകർഷിക്കപ്പെടുന്ന നൂറുകണക്കിന് ആണീച്ചകൾ ആ പെണ്ണീച്ചയെ വന്നു പൊതിയും.
ഈ പുതിയ ടെക്നിക് തന്നിൽ നിന്ന് അഭ്യസിക്കാൻ വേണ്ടി പലരും ഇപ്പോൾ സമീപിക്കാറുണ്ട് എന്നും സാബ അഭിപ്രായപ്പെടുന്നുണ്ട്. വരുന്നത് പെണ്ണീച്ചയെ സംരക്ഷിക്കാൻ ആയതുകൊണ്ട് ഈ ആൺ തേനീച്ചകൾ സാബയെ കടിക്കുകയുമില്ല.
0 Comments