Ticker

6/recent/ticker-posts

Header Ads Widget

സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ കാലയളവില്‍ ഇളവ്

സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദി അംഗീകാരമുള്ള കൊവിഡ് വാക്സിൻ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ ഇവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കരുതണം.

സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം മാത്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതിയാകും. ഇവര്‍ രണ്ട് പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം. ആദ്യത്തേത് സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും രണ്ടാമത്തെ പരിശോധന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്റെ അഞ്ചാം ദിവസവും നടത്തണം. അഞ്ചാം ദിവസം നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് ക്വാറന്‍റീന്‍ അവസാനിപ്പിക്കാം. നേരത്തെ ഏഴു ദിവസമായിരുന്നു സൗദിയില്‍ നിര്‍ബന്ധിത ക്വാറന്‍റീന്‍. സെപ്തംബര്‍ 23 ഉച്ചയ്ക്ക് 12 മണി മുതല്‍ പുതിയ വ്യവസ്ഥ നിലവില്‍ വരും.

യു എ ഇ: സൗദിയിലേക്കുള്ള വിമാന സർവീസുകൾ സെപ്റ്റംബർ 14 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ.

ഷാർജയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള തങ്ങളുടെ യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 14 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു. സെപ്റ്റംബർ 14 മുതൽ ഷാർജയിൽ നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നീ സൗദി നഗരങ്ങളിലേക്കുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്നാണ് എയർ അറേബ്യ അറിയിച്ചിട്ടുള്ളത്.

മുഴുവൻ യാത്രികരും, യാത്രയ്ക്ക് മുൻപായി Tawakkalna ആപ്പ് ഡൌൺലോഡ് ചെയ്യേണ്ടതും, വാക്സിനേഷൻ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. എയർ അറേബ്യ വെബ്‌സൈറ്റിലൂടെ വിമാനസർവീസുകളുടെ സമയക്രമം ഉറപ്പ് വരുത്താനും യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

തങ്ങളുടെ യാത്രികർക്ക് സൗജന്യ COVID-19 ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരിരക്ഷ ഓരോ എയർ ടിക്കറ്റ് ബുക്കിങ്ങിന്റെയും ഭാഗമാണെന്നും, ഇതിനായി യാത്രികർ പ്രത്യേക രേഖകളൊന്നും ഹാജരാക്കേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തിഹാദ്, എമിറേറ്റ്സ് എന്നീ കമ്പനികൾ യു എ ഇയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 11 മുതൽ പുനരാരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് നിന്ന് യു എ ഇയിലേക്കും തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ 2021 സെപ്റ്റംബർ 8, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരുന്നു.

Post a Comment

0 Comments