Ticker

6/recent/ticker-posts

Header Ads Widget

ബാലുശ്ശേരിയിൽ മർദനത്തെത്തുടർന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

ബാലുശ്ശേരി ഉണ്ണികുളം വീര്യമ്പ്രം വാടകവീട്ടില്‍ കോട്ടക്കല്‍ സ്വദേശി ഉമ്മു കൊല്‍സു മര്‍ദ്ദനമേറ്റ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് താജുദ്ദീനെ അറസ്റ്റ് ചെയ്തു.

കോട്ടക്കലിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കോട്ടക്കല്‍ പൊലീസിന്റെ സഹായത്തോടെ ബാലുശ്ശേരി സിഐ എം.കെ. സുരേഷകുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാളെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

ഇന്നലെ ഇയാളുടെ കൂട്ടുപ്രതികളായ ജോയല്‍ജോര്‍ജ്, ആദിത്യന്‍ബിജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഉമ്മുകൊല്‍സു ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിനിടയായി മരിച്ചത്. ഉമ്മുകൊല്‍സുവിന്റെ മരണ ശേഷം താജുദ്ദീന്‍ ഒളിവില്‍ പോകുകായായിരുന്നു. പൊലിസിന്റെ ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

Post a Comment

0 Comments