Ticker

6/recent/ticker-posts

Header Ads Widget

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി:സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നീരൊഴുക്ക് കൂടി. ജലനിരപ്പ് 138.05 അടിയിലെത്തി. സെക്കന്‍ഡില്‍ 5,800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ഇതില്‍ 2,300 ഘനയടിവെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കും. നാളെ രാവിലെ ഏഴു മണിക്ക് ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

അതിനിടെ, കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേൾക്കും. അണക്കെട്ടിൻ്റെ ജലനിരപ്പ് പരിധിയിൽ മാറ്റംവരുത്തേണ്ട സാഹചര്യം ഇല്ലെന്ന് മേൽനോട്ട സമിതി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതിൽ കേരളം ഇന്ന് മറുപടി സമർപ്പിക്കും. ജലനിരപ്പ് പരമാവധി 139 അടിയായി ക്രമീകരിക്കണമെന്നതാണ് കേരളത്തിൻ്റെ ആവശ്യം. നിലവിലെ റൂൾ കർവ് 136 അടിയായി നിജപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെടും.

Post a Comment

0 Comments