Ticker

6/recent/ticker-posts

Header Ads Widget

കൊല്ലത്ത് എസ്.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം,എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു

കൊല്ലം: കടയ്ക്കലിൽ എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു.

എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈക്ക് വെട്ടേറ്റത്. തലയിലടക്കം പരിക്കേറ്റ മൂന്ന് ബി‌ജെ‌പി പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റി.

കോളേജിൽ ബി ജെ പി പ്രവർത്തകർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ്‌എഫ്‌ഐ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് ബി‌ജെ‌പി പ്രവർത്തകർ വിദ്യാർത്ഥികളെ അക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്.

Post a Comment

0 Comments