Ticker

6/recent/ticker-posts

Header Ads Widget

മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തി; ആത്മഹത്യാശ്രമത്തിനിടെ ഭര്‍ത്താവിനെ സാഹസികമായി പിടികൂടി

മലപ്പുറം: വാഴക്കാട് മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലീസ് സാഹസികമായി പിടികൂടി. മുക്കം മുത്തലം അത്തിക്കാട്ട് വീട്ടില്‍ മുഹമ്മദ് ശമീറാണ് പിടിയിലായത്. പുലര്‍ച്ചയെയാണ് ഭാര്യ ഷക്കീറയെ ശമീര്‍ കൊലപ്പെടുത്തിയത്.

എട്ടും ആറും വയസുള്ള മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ശമീര്‍ ഷക്കീറയെ കൊന്നത്. കൊലപാകത്തിന് ശേഷം വീട്ടില്‍ നിന്നിറങ്ങിയ ശമീറിനെ കോഴിക്കോട് മാവൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

കാട് മൂടി കിടക്കുന്ന പ്രദേശത്ത് മദ്യത്തില്‍ വിഷം കലര്‍ത്തി സമീപത്ത് കത്തിയും വെച്ച് കിടക്കുന്നതിനിടെയാണ് വേഷം മാറിയെത്തിയ പോലീസ് ശമീറിനെ പിടികൂടിയത്. പത്ത് വര്‍ഷം മുമ്പ് പ്രണയിച്ചാണ് ശമീറും ഷക്കീറയും വിവാഹിതരായത്.


വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. ഇന്ന് രാവിലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. വഴക്കിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന പ്ലാസ്റ്റിക്‌ കയര്‍ ശമീര്‍ ഷക്കീറയുടെ കഴുത്തിലിട്ട് മുറുക്കുകയായിരുന്നു. 

കൊലപാതകത്തിന് ശേഷം അയല്‍വാസികള്‍ക്ക് സന്ദേശമയച്ചാണ് ശമീര്‍ വീടുവിട്ടത്. ആത്മഹത്യക്കുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.

Post a Comment

0 Comments