Ticker

6/recent/ticker-posts

Header Ads Widget

മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടിയുടെ നാശനഷ്ടം

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് 200 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കൃഷിമന്ത്രി പി പ്രസാദ്.

പ്രാഥമിക കണക്കാണിതെന്നും വിശദമായ കണക്ക് വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

കുട്ടനാട്ടില്‍ മാത്രം 18 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. കാര്‍ഷിക മേഖലയിലെ നഷ്ടവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് പ്രത്യേക കാര്‍ഷിക പാക്കേജ് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ പ്രവചനം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രാ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.

Post a Comment

0 Comments