Ticker

6/recent/ticker-posts

Header Ads Widget

ടിക്കറ്റ് റിസര്‍വ് ചെയ്ത് കാത്തുനിന്നിട്ടും യാത്രക്കാരിയെ കയറ്റിയില്ല; കെഎസ്ആർടിസി ബസ് തിരിച്ചോടിയത് 60 കിലോമീറ്റർ

ടിക്കറ്റ് റിസര്‍വ് ചെയ്ത ശേഷം പറഞ്ഞ സ്ഥലത്ത് കാത്ത് നിന്നിട്ടും വെള്ളിയാഴ്ച രാത്രി കയറ്റാതെപോയ കെഎസ്ആർടിസി ബസ് ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളി പനവേലില്‍ സ്വദേശി ഇനൂജയ്ക്കായി തിരിച്ചോടിയത് 60 കിലോമീറ്റര്‍.

കോഴിക്കോട് ജില്ലയിലെ കെഎംസിടി സ്‌കൂളിലെ അധ്യാപികയായ ഇനൂജ നാട്ടിലേക്ക് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നു.
ഏഴ് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് 8.30ന് എടപ്പാള്‍ എത്തുമെന്ന് കണ്ടക്ടര്‍ ഇനൂജയോട് പറയുകയും ചെയ്തു. ഇതനുസരിച്ചു എടപ്പാള്‍ കണ്ടനകം കെ എസ്ആ ര്‍ ടി സി വര്‍ക്ക്‌ഷോപ്പിനടുത്തുള്ള സ്റ്റോപ്പിലാണ് കാത്തുനിന്നത്. ഇതിനോടകം നിരവധി തവണ കാത്തുനില്‍ക്കുന്ന വിവരം കണ്ടക്ടറെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.

പക്ഷെ വളരെ സമയം കഴിഞ്ഞും ബസ് കാണാതിരുന്ന ഇനൂജ വീണ്ടും വിളിച്ചപ്പോള്‍ ബസ് എടപ്പാള്‍ വിട്ടെന്നും, ബസ് എത്തി നില്‍ക്കുന്ന സ്ഥലം കൃത്യമായി പറയാതെ ഉടനെ തന്നെ ഓട്ടോ പിടിച്ചു ചെല്ലണമെന്നുമായിരുന്നു കണ്ടക്ടർ പ്രതികരിച്ചത്. പിന്നാലെ ഇനൂജ ചങ്ങരംകുളം, പൊന്നാനി പോലീസ് സ്‌റ്റേഷനുകളിലും കെഎസ്യുആർടിസി ടെ തിരുവനന്തപുരം ഓഫീസിലും വിളിച്ചു വിവരമറിയിച്ചു.
തലസ്ഥാനത്തെ ആസ്ഥാനത്ത് പരാതി ലഭിച്ചതോടെ ബസ് ജീവനക്കാര്‍ക്ക് നിര്‍ദേശം ലഭിച്ചു. തുടര്‍ന്ന് ബസ് രാത്രി പത്തരയോടെ എടപ്പാളില്‍ തിരിച്ചെത്തി ഇനൂജയെ കയറ്റി പോവുകയായിരുന്നു.

Post a Comment

0 Comments