Ticker

6/recent/ticker-posts

Header Ads Widget

വി.എസ് അച്യുതാനന്ദന് ഇന്ന് 98ാം ജന്മദിനം

വി.എസ് അച്യുതാനന്ദന് ഇന്ന് 98ാം ജന്‍മദിനം. പ്രായാധിക്യത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെയാവും ജന്മദിനം കടന്ന് പോകുക

പുന്നപ്ര വയലാര്‍ പോരാട്ടത്തിന്റെ 75ാം വാര്‍ഷികത്തിന്റെ പതാക ദിനവും ആ പോരാട്ടത്തിലെ മുന്നണി പോരാളികളില്‍ ഒരാളായ വി.എസ് അച്യുതാനന്ദന്റെ ജന്മദിനവും ഒരേ ദിവസമായത് ചരിത്രത്തിലെ ആക്‌സ്മികത തന്നെയാവാം .

തല നരയ്ക്കുന്നതല്ലന്റെ വൃദ്ധത്വം എന്ന ടി.എസ് തിരുമുന്‍പിന്റെ കവിത ഒരിക്കല്‍ ഏറ്റുചൊല്ലിയിട്ടുണ്ട് വിഎസ്. വാര്‍ദ്ധക്യത്തിന്റെ, അളവുകോലുകള്‍ കൊണ്ട് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്റെ പിന്നിട്ട കാലത്തെ അളന്ന് അടയാളപ്പെടുത്തുബോള്‍ കാലമാപിനിക്ക്‌
പിഴവ് സംഭവിച്ചേക്കാം.

കോവിഡ് കാലമായത് കൊണ്ട് സന്ദര്‍ശകരുടെ വരവിനും പോക്കിനും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ജന്മദിനത്തില്‍ പതിവ് ആള്‍ക്കൂട്ടം ഉണ്ടാകില്ല. ഭാര്യക്കും മകനനും ഒപ്പം തലസ്ഥാനത്തെ വസതിയില്‍ കഴിയുന്ന വി.എസിന്റെ കഴിഞ്ഞ ജന്മദിനവും ആരവങ്ങള്‍ ഇല്ലാതെയാണ് കടന്ന് പോയത്.

Post a Comment

0 Comments