Ticker

6/recent/ticker-posts

Header Ads Widget

ഡീസല്‍ വിലവര്‍ധന; നവംബര്‍ ഒമ്പത് മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍

ഡീസൽ വില ഭീമമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സർവീസ് നിർത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ. ഇത് സംബന്ധിച്ച് ബസ് ഉടമകളുടെ സംഘടനകളുടെ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. നവംബർ ഒമ്പത് മുതൽ അനിശ്ചിത കാലത്തേക്കു ബസ് സർവ്വീസ് നിർത്തുമെന്നാണ് നോട്ടീസിൽ പറയുന്നത്.

മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപയാക്കുക, വിദ്യാർത്ഥിയാത്രാ നിരക്ക് മിനിമം ആറ് രൂപയും തുടർന്നുള്ള ചാർജ് 50 ശതമാനവും ആക്കുക, കോവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി പൂർണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ടുവെക്കുന്നത്.


സമിതി ഭാരവാഹികളായ ലോറൻസ് ബാബു (ചെയർമാൻ), ടി. ഗോപിനാഥൻ (ജനറൽ കൺവീനർ), ഗോകുലം ഗോകുൽദാസ് (വൈസ് ചെയർമാൻ) തുടങ്ങിയവർ മന്ത്രിയെ നേരിട്ട് കണ്ടാണ് നിവേദനം നൽകിയത്.

സമരം തുടങ്ങുന്ന ദിവസംമുതൽ ബസ് ഉടമ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല റിലേ സത്യാഗ്രഹം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments