നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ചുകിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആറുപേരെ പിടികൂടി. രണ്ടര കോടി വിലവരുന്ന സ്വര്‍ണമാണ് നെടുമ്പാശ്ശേരിയില്‍ നിന്നും പിടിച്ചെടുത്തത്.
കൊച്ചി കസ്റ്റംസ് പ്രിവന്റിവ് യൂണിറ്റ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണമിശ്രിതം പിടിച്ചത്. പിടിക്കപ്പെട്ടവരില്‍ പത്തനംതിട്ട, വടകര എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സ്ത്രീയും അഞ്ചുപുരുഷന്മാരുമാണുള്ളത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ഇവരുടെ ശ്രമമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നേരത്തെയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഡിആര്‍ഐ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ നടത്തിയ നിരവധി പരിശോധനകളില്‍ സ്വര്‍ണക്കടത്ത് ശ്രമം തടഞ്ഞിരുന്നു. ഈയടുത്ത് നെടുമ്പാശ്ശേരിയില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്.
0 Comments