Ticker

6/recent/ticker-posts

Header Ads Widget

മുംബൈയില്‍ ബഹുനിലകെട്ടിടത്തിൽ തീപിടുത്തം; ഒരാൾ മരിച്ചു

മുംബൈയില്‍ വന്‍തീപിടിത്തം. ലാൽബാഗ് ഏരിയയിലെ ഒരു ആഡംബര റസിഡൻഷ്യൽ ടവറിന്റെ 19-ആം നിലയിലാണ് തീ പടർന്നത്. സംഭവത്തിൽ ഒരാൾ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.

 പതിനാല് ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
മുംബൈയിലെ ആഡംബര വൺ അവിഘ്ന പാർക്ക് സൊസൈറ്റിയിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിൽ നിന്ന് ഒരാൾ താഴേക്ക് വീണ് മരിക്കുകയായിരുന്നു.

അരുൺ തിവാരി (30) എന്ന ആളാണ് മരിച്ചത്. ഇയാളെ അടുത്തുള്ള കെഇഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുംബൈ മേയർ കിഷോരി പെഡ്‌നേക്കറും മറ്റ് ഉന്നത ജില്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments