Ticker

6/recent/ticker-posts

Header Ads Widget

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് നവംബര്‍ ഒന്നു വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത




ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത


തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്ത് രൂപപ്പെട്ട ന്യുന മര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത്  നവംബര്‍ ഒന്ന് വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. 
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നിലവില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍  ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന  ന്യുനമര്‍ദ്ദം അടുത്ത രണ്ട് ദിവസം പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post a Comment

0 Comments