🇦🇪മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിച്ചു തുടങ്ങി.
🇶🇦ഖത്തറില്‍ ഇന്ന് 69 പേര്‍ക്ക് കോവിഡ്; 66 രോഗമുക്തി.
🇧🇭ബഹ്‌റൈനില്‍ ഗ്രീന്‍ ഷീല്‍ഡ് ഉള്ളവര്‍ക്ക് ക്വാറന്റീന്‍ വേണ്ട.
🇸🇦സൗദി ആരോഗ്യമന്ത്രിയെ മാറ്റി ഉത്തരവിറക്കി സൗദി ഭരണാധികാരി.
🇦🇪യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളില്ല.
🇰🇼ജാബിര്‍ പാലത്തില്‍ സൈക്കിള്‍ സവാരി നടത്തിയ നിരവധി പേര്‍ അറസ്റ്റില്‍.
🇴🇲ഒമാനില്‍ പ്രവാസികള്‍ക്ക് നാളെ മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കും.
🇴🇲പ്രവാസികള്‍ക്ക് തിരിച്ചടി; ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ധിക്കും.
🇦🇪ബുര്‍ജിന് സമീപം കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി 'എക്‌സ്‌പോ സ്‌പെഷ്യല്‍' വിമാനം.
🇦🇪ബുര്‍ജിന് സമീപം കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി 'എക്‌സ്‌പോ സ്‌പെഷ്യല്‍' വിമാനം.
✒️ദുബൈ എക്‌സ്‌പോ 2020ന്റെ(Dubai expo 2020) പ്രചാരണത്തിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത എമിറേറ്റ്‌സ് (Emirates)വിമാനം ബുര്‍ജ് ഖലീഫയ്ക്ക്(Burj Khalifa) സമീപം താഴ്ന്ന് പറന്ന് കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി. പൊതുജനങ്ങള്‍ക്ക് ചിത്രങ്ങളെടുക്കാനുള്ള അവസരം നല്‍കിയാണ് വിമാനം പറന്നത്. എമിറേറ്റ്‌സിന്റെ എ 380 വിമാനമാണ് എക്‌സ്‌പോ പ്രചാരണത്തിനായി പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടുള്ളത്.
ശൈഖ് സായിദ് റോഡിന് സമീപത്തും ദുബൈ നഗരത്തിലും വിമാനം താഴ്ന്ന് പറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 'സീ യു ദെയര്‍' എന്ന് എഴുതിയ, നീല നിറം പൂശിയ വിമാനത്തിന് പച്ച, ഓറഞ്ച്, പിങ്ക്, പര്‍പ്പിള്‍, ചുവപ്പ് എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളും വിമാനത്തിന് നല്‍കിയിട്ടുണ്ട്. വിമാനത്തിന്റെ ചിറകുകള്‍ക്ക് താഴെയുള്ള എഞ്ചിന്‍ കൗളുകളില്‍ എക്‌സ്‌പോയുടെ തീയതിയും കുറിച്ചിട്ടുണ്ട്. മൂന്ന് വിമാനങ്ങളാണ് എമിറേറ്റ്‌സ് എക്‌സ്‌പോയ്ക്കായി രൂപമാറ്റം വരുത്തിയത്. എമിറേറ്റ്‌സിന്റെ പ്രചാരണത്തിന് ബുര്‍ജ് ഖലീഫയുടെ മുകളില്‍ ചിത്രീകരിച്ച വീഡിയോയിലെ എയര്‍ഹോസ്റ്റസിന്റെ ചിത്രവും വിമാനത്തില്‍ പതിച്ചിട്ടുണ്ട്. ഈ വിമാനം ഡിസൈന്‍ ചെയ്തതും പെയിന്റ് ചെയ്തതുമെല്ലാം എമിറേറ്റ്‌സ് സംഘം തന്നെയാണ്. 11 നിറങ്ങളാണ് വിമാനത്തില്‍ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നത്. 16 ദിവസം കൊണ്ടാണ് വിമാനം പൂര്‍ണമായും പെയിന്റ് ചെയ്തത്.
🇴🇲പ്രവാസികള്‍ക്ക് തിരിച്ചടി; ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ധിക്കും.
✒️ഒമാനില്‍(Oman) ആരോഗ്യമേഖലയില്‍(health sector) സ്വദേശിവത്കരണം(Omanisation) വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നഴ്‌സിങ്, പാരമെഡിക്കല്‍ രഗത്തുള്ള വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനായി ബിരുദ, ബിരുദാനന്തരധാരികളായ ഒമാനികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയില്‍ തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.
സ്വദേശികളായ 900 പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. 610 പേരെ ഇതിനോടകം നിയമിച്ചിട്ടുണ്ട്. 134 പേരുടെ നിയമന നടപടികള്‍ പുരോഗമിക്കുകയാണ്. 150 പേരെ പരിശീലനത്തിന് ശേഷം രണ്ടര മാസത്തിനുള്ളില്‍ നിയമിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നിശ്ചിത കാലയളവിനുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കാനാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം നീളുന്ന പരിശീലന പരിപാടികള്‍ക്ക് തൊഴില്‍ മന്ത്രാലയം ധനസഹായം നല്‍കും. ഫാര്‍മസിസ്റ്റ് ജോലിയിലടക്കം വിവിധ മേഖലകളില്‍ സ്വദേശിവത്കരണം പുരോഗമിക്കുകയാണ്.
🇴🇲ഒമാനില്‍ പ്രവാസികള്‍ക്ക് നാളെ മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കും.
✒️ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ എല്ലാ പ്രവാസികള്‍ക്കും നാളെ മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ്. ഒക്ടോബര്‍ 17, ഞായറാഴ്ച മുതല്‍ വടക്കന്‍ ബാത്തിനയിലെ നിശ്ചിത കേന്ദ്രങ്ങളില്‍ എല്ലാ പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഈ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സ്വീകരിക്കാം. ലിവയിലെ ഒമാനി വിമന്‍സ് അസോസിയേഷന്‍, സൊഹാര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍, സഹം സ്‌പോര്‍ട്‌സ് ക്ലബ്ബ്, സുവൈഖ് വാലി ഓഫീസ് ഹാള്‍ എന്നിവിടങ്ങളാണ് നിശ്ചിത വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. തരാസുദ് പ്ലസ് ആപ്ലിക്കേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത് കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കണം. വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുമ്പോള്‍ റെസിഡന്‍സി കാര്‍ഡ് ഹാജരാക്കണം.
🇰🇼ജാബിര്‍ പാലത്തില്‍ സൈക്കിള്‍ സവാരി നടത്തിയ നിരവധി പേര്‍ അറസ്റ്റില്‍.
✒️കുവൈത്തിലെ(Kuwait) ശൈഖ് ജാബിര്‍ പാലത്തില്‍(Sheikh Jaber Bridge) നിരോധനം ലംഘിച്ച് സൈക്കിള്‍ സവാരി(cycling) നടത്തിയ നിരവധി പേരെ അറസ്റ്റ് (arrest)ചെയ്തതായി അധികൃതര്‍ അറിയിച്ചു. അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ പരിഗണിച്ചാണ് ശൈഖ് ജാബിര്‍ കടല്‍ പാലത്തില്‍ സൈക്കിള്‍ സവാരിയുെ നടത്തവും നിരോധിച്ചത്.
സുരക്ഷ മുന്‍നിര്‍ത്തിയാണ് ശൈഖ് ജാബിര്‍ പാലത്തിലും ദോഹ ലിങ്ക് റോഡിലും സൈക്കിള്‍ സവാരി നിരോധിച്ചതെന്നും ജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ റിലേഷന്‍ ആന്‍ഡ് സെക്യൂരിറ്റി മീഡിയ അഭ്യര്‍ത്ഥിച്ചു. ലോകത്തിലെ തന്നെ നാലാമത്തെ വലിയ കടല്‍പ്പാലമാണ് ശൈഖ് ജാബിര്‍ പാലം. നിലവില്‍ ഇവിടെ ഗതാഗത തിരക്ക് ഇല്ലാത്തതിനാല്‍ അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ സൈക്കിള്‍ യാത്രക്കാരെ ഇടിക്കാനുള്ള സാധ്യത കൂടുതലാണ്. സൈക്കിള്‍ യാത്രക്കാര്‍ക്ക് പ്രത്യേക ട്രാക്ക് നിര്‍മ്മിക്കുന്നത് ആലോചനയിലുണ്ട്.
🇦🇪യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളില്ല.
✒️യുഎഇയില്‍ (United🇸🇦സൗദി ആരോഗ്യമന്ത്രിയെ മാറ്റി ഉത്തരവിറക്കി സൗദി ഭരണാധികാരി. Arab Emirates) ഇന്ന് 115 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 159 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയതായി നടത്തിയ 362,508 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,487 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 732,143 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,118 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,226 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇸🇦സൗദി ആരോഗ്യമന്ത്രിയെ മാറ്റി ഉത്തരവിറക്കി സൗദി ഭരണാധികാരി.
✒️സൗദി ആരോഗ്യമന്ത്രിയെ മാറ്റി സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ഉത്തരവ്. ഡോ. തൗഫീഖ് അല്‍റബീഅയെ ആരോഗ്യ മന്ത്രാലയത്തിെൻറ ചുമതലയിൽ നിന്ന് മാറ്റി ഹജ്ജ് ഉംറ മന്ത്രിയായി നിയമിച്ചു. ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ജലാജില്‍ ആണ് പുതിയ ആരോഗ്യമന്ത്രി. ഡോ. മുഹമ്മദ് സാലിഹ് ബന്ദനായിരുന്നു സ്ഥാനമൊഴിഞ്ഞ ഹജ്ജ് ഉംറ മന്ത്രി.
🇧🇭ബഹ്‌റൈനില്‍ ഗ്രീന്‍ ഷീല്‍ഡ് ഉള്ളവര്‍ക്ക് ക്വാറന്റീന്‍ വേണ്ട.
✒️ബഹ്‌റൈനില്‍(Bahrain) ഗ്രീന്‍ ഷീല്‍ഡ്(green shield)സ്റ്റാറ്റസ് ഉള്ളവര്‍ കൊവിഡ്(covid) രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഹോം ക്വാറന്റീന്‍(home quarantine) ആവശ്യമില്ലെന്ന് ബഹ്‌റൈനിലെ കൊവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി അറിയിച്ചു. സമ്പര്‍ക്കത്തില്‍ വന്നാല്‍ ആദ്യ ദിവസവും ഏഴാം ദിവസവും പിസിആര്‍ പരിശോധന നടത്തണം. രോഗിയുമായി സമ്പര്‍ക്കമുണ്ടായ ആദ്യ ദിവസവും ഏഴാം ദിവസവുമാണ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്.
ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസ് ഇല്ലാത്തവര്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണം. നേരത്തെ ഇത് 10 ദിവസമായിരുന്നു. ഇവര്‍ ഒന്നാം ദിവസവും ഏഴാം ദിവസവും പിസിആര്‍ പരിശോധന നടത്തണമെന്ന് ടാസ്‍ക് ഫോഴ്‍സ് അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധന നടത്തുകയും വേണം. പുതിയ നിബന്ധനകള്‍ ഒക്ടോബര്‍ 15ന് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 15ന് മുമ്പ് സമ്പര്‍ക്കം സ്ഥിരീകരിച്ചവര്‍ക്ക് പുതിയ വ്യവസ്ഥകള്‍ ബാധകമല്ല. രാജ്യത്തെ ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ വാക്സിനേഷനും ബൂസ്റ്റര്‍ ഡോസുകളും ഫലപ്രദമാണെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ കുറഞ്ഞ രോഗവ്യാപന നിരക്കെന്നാണ് വിലയിരുത്തല്‍.
🇶🇦ഖത്തറില്‍ ഇന്ന് 69 പേര്‍ക്ക് കോവിഡ്; 66 രോഗമുക്തി.
✒️ഖത്തറില്‍ (Qatar) ഇന്ന് 69 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 25 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 66 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,36,341. ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 608.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,519 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,87,360 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 83.1 ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തു.
🇦🇪മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിച്ചു തുടങ്ങി.
✒️ഒന്നിലധികം തവണ യാത്ര ചെയ്യാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ യു.എ.ഇ(UAE multiple entry visa) അനുവദിച്ച് തുടങ്ങി. ഒരു വിസിറ്റ് വിസയില്‍ തന്നെ നിരവധി തവണ യാത്ര ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിെൻറ സവിശേഷത. ഒരു തവണ രാജ്യത്തിെൻറ പുറത്തേക്ക് പോയാല്‍ സാധാരണ വിസിറ്റ് വിസ ക്യാന്‍സല്‍ ആയിപ്പോകും. ടൂറിസ്റ്റുകളെ ലക്ഷ്യംവെച്ചുള്ളതാണ് പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ.
നാലായിരം ഡോളറോ തത്തുല്ല്യ തുകയോ ഉള്ള ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ്, മെഡിക്കല്‍ ഇൻഷുറൻസ് എന്നിവ ഈ വിസക്ക് അപേക്ഷികുന്നവര്‍ ഹാജരാക്കണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പിെൻറ ഔദ്യോഗിക സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഓരോ വര്‍ഷത്തിലും 90 ദിവസം വരെ രാജ്യത്ത് താങ്ങാനാകും.
പിന്നീട് ആവശ്യമെങ്കില്‍ പ്രത്യേക അനുമതിയോടെ അതേ വര്‍ഷം 90 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും ഈ വിസക്ക് കഴിയും. മൊത്തം അഞ്ച് വര്‍ഷത്തെ കാലാവധിയാണ് ഈ വിസിറ്റ് വിസക്ക് നല്‍കുന്നത്.
നാട്ടിലെ അവധിക്ക് യു.എ.ഇയിലേക്ക് കുടുംബങ്ങളെ കൊണ്ടു വരുന്നവര്‍ക്ക് ഈ വിസ അനുഗ്രഹമാകും എന്നാണ് വിലയിരുത്തുന്നത്. സാധാരണ വിസിറ്റ് വിസക്ക് നല്‍കേണ്ട നിരക്ക് മാത്രമാണ് ഈ വിസക്ക് വരുന്നുള്ളൂ എങ്കിലും നാലായിരം ഡോളറോ തത്തുല്ല്യ തുകയോ ഉള്ള ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ് സമര്‍പ്പികണം എന്നത് സാധാരണക്കാര്‍ക്ക് ഈ വിസ ലഭിക്കുന്നത് ശ്രമകരമാക്കും.
എക്സ്പോ 2020 ആരംഭിച്ചതോടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. അഞ്ച് വര്‍ഷത്തേക്കുള്ള വിസിറ്റ് വിസ ഒറ്റയടിക്ക് ലഭ്യമാകുമെന്നതിനാല്‍ ടൂറിസ്റ്റുകളെ കൂടാതെ രാജ്യത്ത് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവരും കൂടുതലായി ഈ വിസയെ ആശ്രയിക്കും എന്നാണ് കരുതുന്നതെന്ന് അല്‍ മിഹ്റാൻ ട്രാവല്‍സ് ഉടമ നിസാര്‍ പട്ടാമ്പി വ്യക്തമാക്കി.
ട്രാവൽ ഏജൻസികൾക്ക് ഈ വിസക്കുള്ള ക്വാട്ട സംവിധാനം നൽകിയിട്ടില്ല. അപേക്ഷകെൻറ ബാങ്ക് സ്റ്റേറ്റ്മെൻറുകൾ ഉൾപ്പെടെയുള്ള രേഖകൾ വെബ്‌സൈറ്റുകളിൽ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ കഴിയും.
അപേക്ഷകന് വിസ നൽകണോ വേണ്ടയോ എന്നത് ഇമിഗ്രേഷൻ അതോറിറ്റിയുടെ വിവേചനാധികാരമാണ്. ഈ വിസ ഉപയോഗിച്ച് രാജ്യത്ത് ആദ്യമായി പ്രവേശിച്ച തീയതി മുതലാണ് അഞ്ച് വര്‍ഷത്തെ കാലാവധി കണക്കാക്കുന്നത്.

0 Comments