Ticker

6/recent/ticker-posts

Header Ads Widget

വിമാനത്തിലിരുന്ന് പുകവലിച്ചു; പൈലറ്റിന്‍റെ പരാതിയില്‍ തഞ്ചാവൂർ സ്വദേശി അറസ്റ്റിൽ


ചെന്നൈ: വിമാനയാത്രയ്ക്കിടെ സീറ്റിലിരുന്ന് പുകവലിച്ച് മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കിയയാളെ പൈലറ്റിന്റെ പരാതിയിൽ ചെന്നൈ വിമാനത്താവള പോലീസ് അറസ്റ്റുചെയ്തു. തഞ്ചാവൂർ സ്വദേശിയായ മുഹമ്മദ് റഫീഖാണ് (53) പിടിയിലായത്.

ദുബായിൽനിന്ന് ചെന്നൈയിലേക്കു വന്ന ഇൻഡിഗോ വിമാനത്തിൽ കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം. ദുബായിലെ സ്വകാര്യകമ്പനിയിൽ മൂന്നുവർഷമായി ജോലിചെയ്യുന്ന റഫീഖ് അവധിക്ക് നാട്ടിലേക്ക് വരുകയായിരുന്നു. താൻ 'ചെയിൻ സ്മോക്കർ' ആണെന്നും പുകവലിക്കാതെ ഇരിക്കാനാകില്ലെന്നും പറഞ്ഞാണ് ഇയാൾ സീറ്റിലിരുന്നു സിഗരറ്റ് വലിച്ചത്.


വിമാനത്തിനകത്ത് പുകയായതോടെ അസ്വസ്ഥരായ മറ്റു യാത്രക്കാർ എതിർപ്പറിയിച്ചെങ്കിലും പുകവലി നിർത്താനാകില്ലെന്ന നിലപാടിലായിരുന്നു റഫീഖ്. എയർ ഹോസ്റ്റുമാരും എതിർത്തതോടെ സീറ്റിൽനിന്ന് മാറിയ റഫീഖ് പക്ഷേ, പുകവലി നിർത്തിയില്ല.

ഇടയ്ക്കിടെ വിമാനത്തിന്റെ ശൗചാലയത്തിൽ പോയുള്ള വലി തുടർന്നു. ശല്യമായതോടെ എയർ ഹോസ്റ്റസുമാർ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു.

Post a Comment

0 Comments