🇰🇼സഹോദരങ്ങള്‍ ചേര്‍ന്ന് യുവതിയെ ഒമ്പത് വര്‍ഷം വീടിനുള്ളില്‍ ബന്ദിയാക്കി, ഒടുവില്‍ ശിക്ഷ.
✒️കുവൈത്തില്‍ യുവതിയെ ഒമ്പത് വര്‍ഷം വീടിനുള്ളില്‍ ബന്ദിയാക്കിയ സഹോദരങ്ങള്‍ക്ക് തടവുശിക്ഷ. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് സംഭവം. കുടുംബ കലഹത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് യുവതിയെ വീടിന്റെ ബേസ്‌മെന്റില്‍ ബന്ദിയാക്കുകയായിരുന്നു. കേസില്‍ കുറ്റക്കാരായ മൂന്നു സഹോദരങ്ങളെയും മുന്‍ഭര്‍ത്താവിനെയും കുവൈത്ത് ക്രിമിനല്‍ കോടതി തടവുശിക്ഷയ്ക്ക് വിധിച്ചു.
കേസിന്റെ വിചാരണയുടെ ആദ്യ സിറ്റിങിലാണ് നാലുപേരെയും ജയിലില്‍ അടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. കേസില്‍ ആരോപണ വിധേയരായ യുവതിയുടെ മൂന്ന് സഹോദരിമാരെയും ജാമ്യത്തില്‍ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഇവര്‍ ഓരോരുത്തരും 20,000 കുവൈത്തി ദിനാര്‍ വീതം ജാമ്യത്തുകയായി കെട്ടിവെക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ ഈ മാസം 14ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്.
മാസങ്ങള്‍ക്ക് മുമ്പാണ് കുവൈത്തിനെ ഞെട്ടിച്ച സംഭവം പുറംലോകം അറിഞ്ഞത്. ജയിലറയ്ക്ക് സമാനമായ വീടിന്റെ ബേസ്‌മെന്റിലെ മുറിയിലാണ് യുവതിയെ ബന്ദിയാക്കിയത്. ഇവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്ന ജോലിക്കാരി മുഖേനയാണ് യുവതി തന്റെ പ്രശ്‌നം സുരക്ഷാ വകുപ്പുകളെ അറിയിച്ചത്. ജോലിക്കാരി ഇക്കാര്യം അഭിഭാഷകയെ അറിയിക്കുകയും അവര്‍ പബ്ലിക് പ്രോസിക്യൂഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ യുവതിയുടെ വീട് റെയ്ഡ് ചെയ്ത് ഇവരെ മോചിപ്പിച്ചു. സംഭവത്തില്‍ പങ്കുള്ള മൂന്ന് സഹോദരന്മാരെയും മൂന്ന് സഹോദരിമാരെയും മുന്‍ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. യുവതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
തന്നേക്കാള്‍ 15 വയസ്സ് കൂടുതലുള്ള ആളെയാണ് യുവതി വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുട്ടി ജനിച്ച ശേഷം യുവതി ഭര്‍ത്താവിനൊപ്പം വിസമ്മതിച്ച് കുടുംബ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെ പോകണമെന്ന് യുവതിയെ കുടുംബം നിര്‍ബന്ധിച്ചതോടെ യുവതി തന്റെ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി. മൂന്നുമാസത്തിന് ശേഷം യുവതിയെ കണ്ടെത്തിയ വീട്ടുകാര്‍ ഇവരെ കുടുംബ വീട്ടിലെത്തിച്ച് ബേസ്‌മെന്റിലെ മുറിയില്‍ അടച്ചിടുകയായിരുന്നു. അഭിഭാഷക മുന അല്‍അര്‍ബശ് ആണ് യുവതിക്ക് വേണ്ടി കോടതിയില്‍ സിവില്‍ കേസ് നല്‍കിയത്. ഒമ്പത് വര്‍ഷക്കാലം ബന്ദിയാക്കിയവരില്‍ നിന്ന് യുവതിക്ക് അഞ്ചു ലക്ഷം കുവൈത്തി ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു.
🇶🇦അവധിക്കാല പാക്കേജിന് തുടക്കമിട്ട് ഖത്തര്‍ എയര്‍വേയ്‌സ്.
✒️ഖത്തറിലെ സ്‌കൂളുകളുടെ മധ്യകാല അവധിയോടനുബന്ധിച്ച് പൗരന്മാര്‍ക്കും പ്രവാസി താമസക്കാര്‍ക്കുമായി യാത്രാ പാക്കേജ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ്. സ്‌കൂള്‍സ് ഔട്ട് എന്ന പേരിലുള്ള പാക്കേജില്‍ കൊവിഡ് വ്യാപനം കുറഞ്ഞ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലേക്കാണ് യാത്ര ഒരുക്കുന്നത്.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ യാത്രാ, പ്രവേശന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസി താമസക്കാര്‍ക്കും(കൂടെ വരുന്ന 11 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും) യാത്രയ്ക്ക് മുമ്പുള്ള പിസിആര്‍ പരിശോധനയും ദോഹയിലെത്തുമ്പോഴുള്ള ഹോട്ടല്‍ ക്വാറന്റീനും ഒഴിവാക്കിയിട്ടുണ്ട്. ഇറ്റലി, യുകെ, തുര്‍ക്കി, ഒമാന്‍, ജോര്‍ജിയ, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് വഴി യാത്ര ചെയ്യാം. ഏത് രാജ്യത്തേക്കാണോ യാത്ര പോകുന്നത് ആ രാജ്യത്തെ പ്രവേശന, യാത്രാ വ്യവസ്ഥകള്‍ പാലിക്കണം. വിമാനയാത്രാ ടിക്കറ്റ്, ഹോട്ടല്‍ താമസസൗകര്യം എന്നിവ ഉള്‍പ്പെടെയാണ് പാക്കേജ്. പാക്കേജിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ qatarairwaysholidays.com/qa-en/offers/mid-term-holiday-deals എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
🇦🇪യുഎഇയിലെ പ്രമുഖ വിമാന കമ്പനി 500 കസ്റ്റമര്‍ സര്‍വീസ് ഏജന്റുമാരെ തേടുന്നു; ആകര്‍ഷകമായ ശമ്പളം.
✒️യുഎഇയിലെ പ്രമുഖ വിമാന കമ്പനി 500 കസ്റ്റമര്‍ സര്‍വീസ് ഏജന്റുമാരെ നിയമിക്കുന്നു. രണ്ടുവര്‍ഷം ഈ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള, ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും കഴിവുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും ഉണ്ടാവണം.
അറബി സംസാരിക്കാന്‍ കഴിയുന്നവര്‍ക്ക് അധിക പരിഗണന ലഭിക്കും. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനവും യോഗ്യതയായി ആവശ്യപ്പെടുന്നുണ്ട്. ഒക്ടോബര്‍ 11 തിങ്കളാഴ്ച ബര്‍ദുബൈ ഹോളിഡേ ഇന്നില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരും അഞ്ചു വരെയാണ് അഭിമുഖം നടക്കുക. ബയോഡേറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫുള്‍ സൈസ് ഫോട്ടോ എന്നിവ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. 5,000 ദിര്‍ഹം വരെ പ്രതിമാസ ശമ്പളവും യാത്രാസൗകര്യവും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം അഭിമുഖത്തിന് ഹാജരാകാന്‍. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
🇸🇦അഴിമതി; സൗദിയില്‍ പ്രവാസികളുള്‍പ്പെടെ 271 പേര്‍ അറസ്റ്റില്‍.
✒️സൗദി അറേബ്യയില്‍ അഴിമതി നടത്തിയതിനും കൂട്ടുനിന്നതിനും സ്വദേശികളും പ്രവാസികളുമടക്കം 271 പേര്‍ അറസ്റ്റില്‍. മറ്റ് 639 പേര്‍ക്കെതിരെ കൂടി അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം നടത്തുകയാണ്. പ്രതിരോധം, ആഭ്യന്തരം, നാഷണല്‍ ഗാര്‍ഡ്‌സ്, മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.
കൈക്കൂലി വാങ്ങുക, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ 10,392 പരിശോധനകള്‍ക്കും നിരവധി അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്. സംശയം തോന്നുന്ന അഡ്മിനിസ്‌ട്രേറ്റീവ്, സാമ്പത്തിക ഇടപാടുകള്‍ 980 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കുകയോ 980@nazaha.gov.sa എന്ന ഇ മെയില്‍ ഐഡിയില്‍ അറിയിക്കുക 0114420057 എന്ന നമ്പറില്‍ ഫാക്‌സ് അയയ്ക്കുകയോ ചെയ്യണമെന്ന് ജനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു.
🇧🇭അബഹ വിമാനത്താവളത്തിന് നേര്‍ക്കുണ്ടായ ഹൂതി ആക്രമണത്തെ ബഹ്‌റൈന്‍ അപലപിച്ചു.
✒️സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഹൂതി ആക്രമണത്തെ അപലപിച്ച് ബഹ്‌റൈന്‍. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ഹൂതികള്‍ വിമാനത്താവളത്തിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണം അറബ് സഖ്യസനേ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ തകര്‍ന്നുവീണ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഏതാനും പേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും എയര്‍പോര്‍ട്ട് കെട്ടിടത്തിന് നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു.
ഹൂതി ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും എല്ലാ ആഗോള മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഹൂതി ആക്രമണങ്ങളില്‍ നിന്ന് ദേശീയ സുരക്ഷ, സ്ഥിരത എന്നിവയ്ക്ക് പ്രതിരോധ കവചം തീര്‍ക്കാന്‍ സൗദി നടത്തുന്ന ശ്രമങ്ങള്‍ക്ക് ബഹ്‌റൈന്‍ പിന്തുണ അറിയിച്ചു. രാജ്യത്തിനും ജനങ്ങള്‍ക്കും വസതുവകകള്‍ക്കും ഭീഷണിയാകുന്ന ഇത്തരം ആക്രമണങ്ങളെ അപലപിക്കാന്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
അതേസമയം സൗദി അറേബ്യ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങള്‍ തുടരുകയാണ്. ജിസാനിലെ കിങ് അബ്‍ദുല്‍ അസീസ് വിമാനത്താവളത്തിലാണ് യെമന്‍ സായുധ വിമത സംഘമായ ഹൂതികള്‍ ആക്രമണം നടത്തിയത്. യാത്രക്കാരുള്‍പ്പെടെ 10 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്‍ച വൈകുന്നേരം വിദേശികളുള്‍പ്പെടെ നിരവധി യാത്രക്കാരുണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് ആളില്ലാ വിമാനങ്ങളാണ് യെമനില്‍ നിന്ന് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയതെന്ന് അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. രണ്ട് ഡ്രോണുകളും സൗദി വ്യോമ സേന തര്‍ത്തുവെങ്കിലും ഇവയുടെ അവശിഷ്‍ടങ്ങള്‍ വിമാനത്താവളത്തില്‍ പതിക്കുകയായിരുന്നു.
🇦🇪യുഎഇയില്‍ ഇന്ന് 146 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം.
✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 146 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 188 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 3,08,740 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,37,655 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,30,922 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,113 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,620 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 8.6 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
🇧🇭11 രാജ്യങ്ങളെക്കൂടി റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി ബഹ്റൈന്‍.
✒️11 രാജ്യങ്ങളെക്കൂടി ഒഴിവാക്കിയും ഒരു രാജ്യത്തെക്കൂടി ഉള്‍പ്പെടുത്തിയും കൊവിഡ് റെഡ് ലിസ്റ്റ് (Covid red list) പരിഷ്‍കരിച്ച് ബഹ്റൈന്‍ (Bahrain). സിവില്‍ ഏവിയേഷന്‍ അധികൃതരാണ് (Civil aviation affairs) കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറത്തിറക്കിയത്.
റെഡ് ലിസ്റ്റിലെ പുതിയ മാറ്റങ്ങള്‍ ഒക്ടോബര്‍ പത്ത് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ബംഗ്ലാദേശ്, ഇന്തോനേഷ്യ, മാന്‍മര്‍, ജോര്‍ജിയ, ദക്ഷിണാഫ്രിക്ക, നമീബിയ, ഉഗാണ്ട, സിംബാവെ, മൊസാമ്പിക്, മലാവി, ഇക്വഡോര്‍ എന്നീ രാജ്യങ്ങളെയാണ് കൊവിഡ് റെഡ് ലിസറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അതേസമയം റൊമാനിയയെ പുതിയതായി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. ഇതോടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ എണ്ണം 16 ആയി മാറി.
ബഹ്റൈനില്‍ ആശ്വാസം; കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു
ബഹ്റൈനില്‍ ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. കഴിഞ്ഞയാഴ്‍ച മുതല്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്‍റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ശരാശരി കൊവിഡ് രോഗികളുടെ എണ്ണം 59 ആയി. നേരത്തെ ഇത് 65 ആയിരുന്നു.
കഴിഞ്ഞയാഴ്‍ച രാജ്യത്താകെ 413 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 357 പേരും സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരാണ്. യാത്രക്കാരില്‍ കൊവിഡ് സ്ഥിരീകരിച്ചത് 56 പേര്‍ക്കാണ്. കഴിഞ്ഞയാഴ്‍ച രോഗം സ്ഥിരീകരിച്ചവരില്‍ 216 പേര്‍ സ്വദേശികളും 197 പേര്‍ പ്രവാസികളുമാണ്. സാമൂഹിക പരിശോധനയില്‍ നിന്നാണ് 86 രോഗികളെ കണ്ടെത്തിയത്. 103 പേര്‍ രോഗലക്ഷണങ്ങളോടെ എത്തിയപ്പോള്‍ പരിശോധന നടത്തിയവരായിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവരെ പരിശോധിച്ചപ്പോഴാണ് 78 പേരുടെ രോഗം കണ്ടെത്തിയത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം നടത്തിയ പരിശോധനയിലും 90 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി.
🇰🇼വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കുവൈത്ത് അധികൃതര്‍.
✒️കുവൈത്തില്‍ (Kuwait) ജോലിക്കായി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് (Forged certificates) കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ക്കായി നേരിട്ട് പ്രോസിക്യൂഷന് (Public prosecution) കൈമാറും. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (Ministry of Higher Education) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയുമെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പരിഗണിക്കില്ലെന്ന് സിവില്‍ സര്‍വീസ് കമ്മീഷനും (Civil services Commission) അറിയിച്ചു.
ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് ജോലി ലഭിക്കില്ലെന്ന് മാത്രമല്ല തുടര്‍ നിയമനടപടികള്‍ക്കായി അവരെ പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. നിയമ നടപടികള്‍ സ്വീകരിച്ചകാര്യം തൊഴിലുടമയെയും സിവില്‍ സര്‍വീസസ് കമ്മീഷനെയും അറിയിക്കുകയും ചെയ്യും.
അംഗീകാരമില്ലാത്ത സര്‍വകലാശാലയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിനെയും വ്യാജ സര്‍ട്ടിഫിക്കറ്റുകളെയും രണ്ടായി കാണേണ്ടതും ആവശ്യമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തുലത്യാ സര്‍ട്ടിഫിക്കറ്റിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സമര്‍പ്പിക്കപ്പെടുന്ന അവസരത്തിലോ അല്ലെങ്കില്‍ തൊഴിലുടമയോ സിവില്‍ സര്‍വീസസ് കമ്മീഷനോ അവ വ്യാജമാണെന്ന് കണ്ടെത്തിയാലോ നിയമ നടപടികള്‍ സ്വീകരിക്കും.
🇦🇪ഷാര്‍ജയിലെ സ്‍കൂളുകളില്‍ 31 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങും.
✒️ഷാര്‍ജയിലെ സ്വകാര്യ സ്‍കൂളുകളില്‍ (Sharjah Private Schools) ഒക്ടോബര്‍ 31 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ (Direct learning) ആരംഭിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും പൂര്‍ണമായും ക്ലാസുകള്‍ നേരിട്ടുള്ള രീതിയിലേക്ക് മാറുകയെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റി (Sharjah Private education Authority) അറിയിച്ചു.
എമിറേറ്റിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് കമ്മിറ്റിയുടെ കൂടി നിര്‍ദേശ പ്രകാരമാണ് നടപടികള്‍. വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‍കൂള്‍ ജീവനക്കാരുമെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അതേസമയം ആരോഗ്യ സംബന്ധമായ പ്രശ്‍നങ്ങളുള്ളവര്‍ക്ക് ഇളവുകളുണ്ടാകും. സ്‍കൂളുകളില്‍ നേരിട്ടുള്ള പഠനത്തിലേക്കുള്ള തിരിച്ചുപോക്കിന് സ്‍കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും സഹകരണം ആവശ്യമാണെന്നും അതിറിറ്റി അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്.
പ്രതിദിന കൊവിഡ് കണക്കുകള്‍ 150ലും താഴെയായതോടെ യുഎഇയില്‍ പൊതുവെ ആശ്വാസകരമായ അവസ്ഥയാണിപ്പോള്‍. ജനസംഖ്യാടിസ്ഥാനത്തില്‍ ഏറ്റവുമധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയ രാജ്യങ്ങളിലും മുന്‍പന്തിയിലാണ് യുഎഇ. 100 പേര്‍ക്ക് 205 ഡോസ് എന്ന കണക്കിലാണ് യുഎഇയിലെ വാക്സിനേഷന്‍ നിരക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
🇧🇭ബഹ്റൈനില്‍ ആശ്വാസം; കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു.
✒️ബഹ്റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. കഴിഞ്ഞയാഴ്‍ച മുതല്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ (New infections) കാര്യമായ കുറവ് വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്‍റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ശരാശരി കൊവിഡ് രോഗികളുടെ എണ്ണം (Avarage number of patients) 59 ആയി. നേരത്തെ ഇത് 65 ആയിരുന്നു.
കഴിഞ്ഞയാഴ്‍ച രാജ്യത്താകെ 413 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 357 പേരും സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരാണ്. യാത്രക്കാരില്‍ കൊവിഡ് സ്ഥിരീകരിച്ചത് 56 പേര്‍ക്കാണ്. കഴിഞ്ഞയാഴ്‍ച രോഗം സ്ഥിരീകരിച്ചവരില്‍ 216 പേര്‍ സ്വദേശികളും 197 പേര്‍ പ്രവാസികളുമാണ്. സാമൂഹിക പരിശോധനയില്‍ നിന്നാണ് 86 രോഗികളെ കണ്ടെത്തിയത്. 103 പേര്‍ രോഗലക്ഷണങ്ങളോടെ എത്തിയപ്പോള്‍ പരിശോധന നടത്തിയവരായിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവരെ പരിശോധിച്ചപ്പോഴാണ് 78 പേരുടെ രോഗം കണ്ടെത്തിയത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം നടത്തിയ പരിശോധനയിലും 90 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി.
🇰🇼കുവൈറ്റ്: പ്രവാസികൾക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിക്കുന്നത് നിർത്തലാക്കുമെന്ന് സൂചന.
✒️രാജ്യത്തെ പ്രവാസികൾക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിക്കുന്നത് നിർത്തലാക്കുന്നതിനെക്കുറിച്ച് കുവൈറ്റ് ട്രാഫിക് അധികൃതർ ചർച്ചകൾ നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 8-നാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റിലെ ആകെ ജനസംഘ്യയുടെ ഭൂരിപക്ഷവും നിലവിൽ പ്രവാസികളാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്നതിന്റെ വിവിധ വശങ്ങൾ ട്രാഫിക് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചതെന്നാണ് ലഭിക്കുന്ന സൂചന.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഫൈസൽ അൽ നവാഫ് ട്രാഫിക് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയതായും, പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഒരു നിർദ്ദേശം മുന്നോട്ട് വെച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ നിർദ്ദേശത്തിന്റെ വിവിധ വശങ്ങൾ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. രാജ്യത്തെ റോഡുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും, അതിലൂടെ അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് അധികൃതർ ഇത്തരം ഒരു നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
🇦🇪എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങളുമായി ദുബായ് മീഡിയ ഓഫീസ്.
✒️എക്സ്പോ 2020 ദുബായ് ടിക്കറ്റുകൾ എങ്ങിനെ ബുക്ക് ചെയ്യാം, എക്സ്പോ സന്ദർശിക്കാനുള്ള നടപടിക്രമങ്ങൾ, എക്സ്പോ വേദിയുടെ പ്രവർത്തനസമയം തുടങ്ങി സന്ദർശകരുടെ ഭാഗത്തു നിന്നുള്ള സംശയങ്ങൾക്ക് ദുബായ് മീഡിയ ഓഫീസ് തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ ഉത്തരം നൽകി. ഒക്ടോബർ 8-നാണ് ഇതുമായി ബന്ധപ്പെട്ട് ദുബായ് മീഡിയ ഓഫീസ് അറിയിപ്പ് നൽകിയത്.
സന്ദർശകർക്ക് ഏറ്റവും മികച്ച എക്സ്പോ 2020 അനുഭവം ഉറപ്പ് വരുത്തുന്നതിനായാണ് ദുബായ് മീഡിയ ഓഫീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
എക്സ്പോ 2020 ദുബായ് വേദി സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ എങ്ങിനെ ബുക്ക് ചെയ്യാം?
എക്സ്പോ 2020 ദുബായ് ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://www.expo2020dubai.com/) നിന്ന് ഓൺലൈനിലൂടെ ലഭ്യമാണ്. https://www.expo2020dubai.com/en/tickets-and-merchandise/tickets എന്ന വിലാസത്തിൽ നിന്ന് സന്ദർശകർക്ക് തങ്ങൾക്കിണങ്ങിയ ടിക്കറ്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
എക്സ്പോ നടക്കുന്ന ആറ് മാസത്തെ കാലയളവിൽ പരിധികളില്ലാതെ വേദിയിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി എക്സ്പോ സീസൺ പാസ് ടിക്കറ്റുകൾ സഹായകമാണ്.
എക്സ്പോ 2020 ദുബായ് വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്ന സമയക്രമം എന്താണ്?
എക്സ്പോ 2020 ദുബായ് വേദി 2021 ഒക്ടോബർ 1 മുതൽ സന്ദർശകർക്കായി തുറന്ന് കൊടുത്തിട്ടുണ്ട്. 2022 മാർച്ച് 31 വരെ ഈ വേദിയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
താഴെ പറയുന്ന സമയക്രമം അനുസരിച്ചാണ് ദിനവും എക്സ്പോ വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്:
ശനിയാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെയുള്ള ദിവസങ്ങളിൽ – രാവിലെ 10:00 മണി മുതൽ രാത്രി 12:00 വരെ.
വെള്ളി, ശനി ദിവസങ്ങളിൽ – രാവിലെ 10:00 മണി മുതൽ പുലർച്ചെ 2:00 വരെ.
എക്സ്പോ 2020 സന്ദർശിക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാണോ?
എക്സ്പോ വേദിയിലെത്തുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ രേഖകൾ, അല്ലെങ്കിൽ PCR നെഗറ്റീവ് റിസൾട്ട് എന്നിവയിലേതെങ്കിലുമൊന്ന് നിർബന്ധമാണ്. താഴെ പറയുന്ന രീതിയിലാണ് ഈ നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നത്:
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക് ഇതു തെളിയിക്കുന്നതിനായി തങ്ങളുടെ രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിട്ടുള്ള ഔദ്യോഗിക വാക്സിനേഷൻ സർട്ടിഫിക്കറ്റ് പ്രവേശനത്തിനായി ഹാജരാക്കാവുന്നതാണ്. എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ, WHO അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ എന്നിവ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക് എക്സ്പോ വേദിയിലേക്ക് പ്രവേശിക്കുന്നതിന് ഈ രീതി ഉപയോഗിക്കാവുന്നതാണ്.
ഇത്തരം രേഖകൾ മൊബൈൽ ആപ്പിലൂടെയോ, പ്രിന്റ് ചെയ്ത രൂപത്തിലോ ഹാജരാക്കാവുന്നതാണ്.
എക്സ്പോ 2020 വേദിയിലേക്ക് എളുപ്പത്തിൽ എത്തുന്നതിനുള്ള മാർഗ്ഗങ്ങളെന്തൊക്കെയാണ്?
എക്സ്പോ 2020 വേദിയിലേക്ക് ഏറ്റവും വേഗത്തിൽ എത്തുന്നതിനായി ദുബായ് മെട്രോയുടെ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇതിന് പുറമെ, എക്സ്പോ വേദിയിലേക്ക് സന്ദർശകരെ സൗജന്യമായി എത്തിക്കുന്നതിനായി നടത്തുന്ന പൊതുഗതാഗത സംവിധാനമായ എക്സ്പോ റൈഡർ ബസുകളുടെ സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്.
സ്വന്തം വാഹനങ്ങളിലെത്തുന്നവർക്ക് മൊബിലിറ്റി, സസ്‌റ്റൈനബിലിറ്റി, ഓപ്പർച്യുണിറ്റി എന്നീ എക്സ്പോ കവാടങ്ങളിലേതിലെങ്കിലുമുള്ള പാർക്കിംഗ് സേവനങ്ങൾ ഉപയോഗിക്കാവുന്നതും, പാർക്കിംഗിൽ നിന്ന് എക്സ്പോ ഗേറ്റുകളിലെത്താൻ ഷട്ടിൽ ബസ് സേവനങ്ങൾ ഉപയോഗിക്കാവുന്നതുമാണ്.
നിശ്ചയദാർഢ്യക്കാരായവർക്ക് എക്സ്പോ 2020 വേദിയിൽ സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുമോ?
എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ സുഗമമായി ഉപയോഗിക്കാനാകുന്ന രീതിയിലുള്ള സന്ദർശനാനുഭവമാണ് എക്സ്പോ 2020 വേദിയിലൊരുക്കിയിരിക്കുന്നത്. നിശ്ചയദാർഢ്യക്കാരായവർക്ക് (പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ – ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകളുള്ളവർ) ആവശ്യമാകുന്ന എല്ലാ സേവനങ്ങളും എക്സ്പോ 2020 വേദിയിലൊരുക്കിയിട്ടുണ്ട്.
വീൽചെയറുകൾ, പ്രത്യേക ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവ എക്സ്പോ വേദിയിൽ ലഭ്യമാണ്. നിശ്ചയദാർഢ്യക്കാരായ വിഭാഗങ്ങളിലുള്ളവർക്ക് എക്സ്പോ വേദിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഇവരോടൊപ്പം സഹചാരിയായെത്തുന്ന ഒരാൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം കിഴിവ് ലഭിക്കുന്നതാണ്. എക്സ്പോ വേദിയിൽ നിശ്ചയദാർഢ്യക്കാരായവർക്കേർപ്പെടുത്തിയിട്ടുള്ള പ്രത്യേക സേവനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://www.expo2020dubai.com/plan-your-visit/accessibility എന്ന വിലാസത്തിൽ ലഭ്യമാണ്.
🇶🇦ഖത്തറിന് ആശ്വാസം; ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 1000ല്‍ താഴെ.
✒️ഖത്തറില്‍ (Qatar) ഇന്ന് 62 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 25 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 95 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,35,758 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 607.
994 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 13 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നുപേരെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പുതുതായി 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 42 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,694 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,56,578 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 82.6ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തു.
🇶🇦നാട്ടില്‍ നിന്നും വാക്സിൻ സ്വീകരിച്ചവർക്ക് ഇഹ്തിറാസിൽ ഡീറ്റെയില്‍സ് അപ്‌ഡേറ്റ് ചെയ്യാം
✒️ദോഹ:നാട്ടില്‍ നിന്നും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്ക് ഇഹ്തിറാസിൽ ഡീറ്റെയില്‍സ് അപ്‌ഡേറ്റ് ചെയ്യാം. eHealthEhteraz@moph.gov.qa എന്ന ഇമെയില്‍ അഡ്രസ്സില്‍ ഐഡി വിസ, പാസ്‌പോര്‍ട്ട്, വാക്സിനേഷന്‍ സിര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍ മെയില്‍ ചെയ്താല്‍ മതിയാകുമെന്ന് അറിയുന്നു. 16000 എന്ന ഡെഡിക്കേറ്റഡ് ലൈനില്‍ വിളിച്ചു ഒരു കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്ത് അതിന്റെ ടിക്കറ്റ് നമ്പര്‍ കൂടി അറ്റാച്ച് ചെയ്തുകൊടുത്തത് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമായേക്കും.
🇸🇦ഉംറ, ഹറമിലെ നമസ്കാരം, റൗദ സന്ദർശനം; അനുമതി പത്രത്തിന് രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണം - ഹജ്ജ് ഉംറ മന്ത്രാലയം.
✒️ഉംറക്കും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും റൗദാ സന്ദർശനത്തിനും അനുമതി പത്രം ലഭിക്കാൻ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ പത്തിന് ഞായറാഴ്ച രാവിലെ ആറ് മുതൽ തീരുമാനം നടപ്പിലാകും.
തവക്കൽനാ ആപ്ലിക്കേഷനിൽ കാണിച്ച വാക്സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയ ആളുകൾക്കും അനുമതി പത്രം നൽകും. ഉംറ തീർഥാടകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്തും കോവിഡ് ബാധ തടയുന്നതിനുള്ള മുൻകരുതൽ നടപ്പിലാക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്നുമാണിത്.
രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരായ ആളുകൾ ഉംറക്കും നമസ്കാരത്തിനും റൗദ സന്ദർശനത്തിനും ബുക്ക് ചെയ്യുകയും അനുമതി പത്രം നേടുകയും ചെയ്തിട്ടുണ്ടെങ്കിൽ അനുമതി പത്രം റദ്ദാക്കുന്നത് ഒഴിവാക്കാൻ അനുവദിച്ച സമയത്തിനു 48 മണിക്കൂർ മുമ്പ് രണ്ടാമത്തെ ഡോസ് എടുത്തിരിക്കണമെന്ന് ഉണർത്തിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ രണ്ടാംഡോസ് എടുക്കുന്നതിനും ബുക്കിങ് ലഭ്യമാണെന്ന കാര്യം ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട എല്ല മുൻകരുതലും പ്രതിരോധ നടപടികളും പൊതുജനാരോഗ്യ അതോറിറ്റിയുടെ നിരന്തരമായ വിലയിരുത്തലിനു വിധേയമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു.
🇸🇦സൗദിയില്‍ വാക്‌സിനേഷന്‍ നിബന്ധന മാറും; നാളെ മുതല്‍ പുറത്തിറങ്ങാന്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം.
✒️സൗദിയിലുള്ളവര്‍ക്ക് നാളെ മുതല്‍ പുറത്തിറങ്ങാന്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാകും. കടകളിലും പൊതു സ്ഥലങ്ങളിലും ഗതാഗത മേഖലയിലും ജോലി സ്ഥലത്തും പ്രവേശനത്തിന് പുതിയ രീതി പ്രാബല്യത്തിലാകും. ആരോഗ്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന തവക്കല്‍നാ ആപ്ലിക്കേഷനിലും ഈ മാറ്റം പ്രകടമാകും. ഒക്ടോബര്‍ 10, അതായത് നാളെ രാവിലെ മുതല്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തതായി കാണിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പുറത്തിറങ്ങാനാവുക. എല്ലാ തരം യാത്രക്കും ജോലി സ്ഥതലത്ത് പ്രവേശിക്കാനും കടകളില്‍ കയറാനും വരെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കല്‍ നിര്‍ബന്ധമാണ്. രാവിലെ ആറ് മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
മുഴുവന്‍ യാത്രക്കാരും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പൊതു ഗതാഗത അതോറിറ്റിയുടെ നിര്‍ദേശമുണ്ട്. ഇതിനാല്‍ തന്നെ ബസ്, ട്രയിന്‍, ടാക്‌സി, വിമാന, കപ്പല്‍ യാത്രക്കെല്ലാം 2 ഡോസ് എടുത്തവര്‍ക്കേ സാധിക്കൂ. വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ മാത്രമായിരിക്കും വാക്‌സിനെടുത്തവരെന്ന സ്റ്റാറ്റസിലുള്‍പ്പെടുക. ആദ്യഡോസ് സ്വീകരിച്ചവരോ, കോവിഡ് ബാധിച്ച് സുഖപ്രാപിച്ചവര്‍ക്കോ തവക്കല്‍നാ ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാകില്ല. ഇമ്യൂണ്‍ സ്റ്റാറ്റസില്ലാതെ എവിടെയും പ്രവേശനവും ലഭിക്കില്ല. മൂന്നരക്കോടി ജനതയില്‍ ദിനം പ്രതി 50ല്‍ താഴെ മാത്രം കോവിഡ് കേസുള്ള സൗദി അറേബ്യ റെക്കോര്‍ഡ് വേഗത്തില്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.

0 Comments