എങ്ങനെ കൊല ചെയ്യാമെന്ന് പ്രതി പരിശീലനം നടത്തിയിരുന്നതായി സംശയം ഉണ്ട്. ഒറ്റ കുത്തിൽ തന്നെ പെൺകുട്ടിയുടെ വോക്കൽ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യൻ ആയ പ്രതിക്ക് എളുപ്പത്തിൽ കൃത്യം ചെയ്യാൻ ആയെന്നും റിപ്പോർട്ടിൽ പറയുന്നു.

പാലാ: പാലായിലെ നിതിനയെ അഭിഷേക് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ കൂടിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. പെൺകുട്ടിയെ കൊല്ലും എന്ന് സുഹൃത്തിന് പ്രതി അഭിഷേക് മെസ്സേജ് അയച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു.
എങ്ങനെ കൊല ചെയ്യാമെന്ന് പ്രതി പരിശീലനം നടത്തിയിരുന്നതായി സംശയം ഉണ്ട്. ഒറ്റ കുത്തിൽ തന്നെ പെൺകുട്ടിയുടെ വോക്കൽ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യൻ ആയ പ്രതിക്ക് എളുപ്പത്തിൽ കൃത്യം ചെയ്യാൻ ആയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു പൊലീസ് അപേക്ഷ നൽകും. കസ്റ്റഡിയിൽ കിട്ടിയ ശേഷം കൊലക്ക് ഉപയോഗിച്ച കത്തി വാങ്ങിയ കൂത്താട്ടുകുളത്ത് തെളിവെടുപ്പിന് കൊണ്ടുപോകും.
0 Comments