Ticker

6/recent/ticker-posts

Header Ads Widget

വ്യാജ മാർക്ക് ഷീറ്റ് നൽകി അഡ്മിഷൻ; ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എയ്ക്ക് അഞ്ചുവർഷം തടവ്​ 

വ്യാജ മാർക്ക് ഷീറ്റ് നൽകി കോളേജിൽ അഡ്മിഷൻ നേടിയ കേസിൽ  ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ ഇന്ദ്ര പ്രതാപ്​ തിവാരിക്ക്​ അഞ്ചുവർഷം തടവ്​ ശിക്ഷ. 28 വർഷം മുമ്പാണ്​ കുറ്റകൃത്യം നടന്നത്. എട്ടായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്​.

ഗോസൈഗഞ്ചിൽ നിന്നുള്ള എം.എൽ.എയാണ്​ ഇന്ദ്ര പ്രതാപ്​ തിവാരി. അയോധ്യയിലെ സകേത്​ ഡിഗ്രി കോളജ്​ പ്രിൻസിപ്പൽ യദുവംശ്​ രാം ത്രിപാഠി 1992ൽ നൽകിയ കേസിലാണ്​ തിവാരി ജയിലിലാകുന്നത്​​.

 രണ്ടാം വർഷ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട തിവാരി വ്യാജ മാർക്​ഷീറ്റ്​ നൽകി മൂന്നാം വർഷ ക്ലാസുകളിലേക്ക്​ പ്രവേശിക്കുകയായിരുന്നുവെന്നാണ്​​ കേസ്​.
കേസിന്‍റെ ട്രയൽ നടക്കുന്നതിനിടെ കോളജ്​ പ്രിൻസിപ്പൽ മരണപ്പെട്ടിരുന്നു.

 കോളജ്​ ഡീൻ ഉൾപ്പെടെയുള്ള സാക്ഷികൾ പ്രിൻസിപ്പലിന്​ എതിരായി സാക്ഷി പറഞ്ഞിട്ടും കോടതിയിൽ നിന്നും കേസിന്‍റെ പല തെളിവുകളും അപ്രതക്ഷ്യമായിട്ടും തിവാരിക്ക്​ ശിക്ഷ ലഭിക്കുകയായിരുന്നു.

Post a Comment

0 Comments