Ticker

6/recent/ticker-posts

Header Ads Widget

കല്ലാർ ഡാം തുറന്നു; കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം

കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10സെ.മീ വീതം ഉയർത്തി. 10 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി.

കല്ലർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
അതേസമയം, കക്കി ഡാമിൻ്റെ രണ്ടു ഷട്ടറുകളും 60 സെ.മീ വീതം താഴ്ത്തി. 90 സെന്റിമീറ്ററില്‍ നിന്നാണ് 60 സെന്റിമീറ്റര്‍ ആയി താഴ്ത്തിയത്.

ഡാമില്‍ നിന്നും പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് 150 കുമെക്സില്‍ നിന്നു 96 കുമെക്സായി കുറഞ്ഞു. പത്തനംതിട്ടയിലിന്ന് ഓറഞ്ച് അലർട്ടാണ്.

Post a Comment

0 Comments