Ticker

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനത്തേക്കും

സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 നാളെ മുതല്‍ 24 വരെ അതിശക്തമായ മഴയുണ്ടാകും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തികുറഞ്ഞ ഒറ്റപ്പെട്ട മഴയുണ്ടാകും. ഒരു ജില്ലയിലും ഇന്ന് റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.


സംസ്ഥാനത്ത് ഇപ്പോള്‍ 240 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 2541 കുടുംബങ്ങളില്‍ നിന്നായി 9081 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. നാളെ മുതല്‍ മഴ വീണ്ടും പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഡാമുകള്‍ തുറക്കുന്നത്.

.രാവിലെ പമ്പ, ഇടമലയാര്‍ ഡാമുകളാണ് തുറന്നത്. 11 മണിക്ക് ഇടുക്കി ഡാം തുറക്കും. ഇന്നലെ ഷോളയാര്‍ ഡാം തുറന്നതിനുശേഷം മഴ അധികം പെയ്യാത്തിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.

 കുട്ടനാട്ടില്‍ പലയിടത്തും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. ആശങ്ക വേണ്ടെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം അറിയിച്ചു.

Post a Comment

0 Comments