ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മൂന്നാം തവണയും ഹൈക്കോടതിയില്‍ സാവകാശം തേടി ഇ ഡി
. ഇതിനെ തുടര്‍ന്ന് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ഇത് മൂന്നാം തവണയാണ് ഇ ഡി സാവകാശം തേടിയത്.
നേരത്തെ രണ്ട് തവണ മറുപടി ഫയല്‍ ചെയ്യാന്‍ ഇഡി സമയമാവശ്യപ്പെട്ടിരുന്നു. ജൂണ്‍ 23 നും, ഈ മാസം 7 നും കോടതി കേസ് പരിഗണിച്ചെങ്കിലും മറുപടി ഫയല്‍ ചെയ്യാന്‍ ഇ ഡി അഭിഭാഷകന്‍ സാവകാശം തേടുകയായിരുന്നു.
ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴും വ്യക്തമായ മറുപടി നല്‍കാതെ കേസ് മാറ്റി വക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റിയത്.

0 Comments