🇸🇦സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മരണം.
✒️കൊവിഡ് (covid 19)ബാധിച്ച് സൗദി അറേബ്യയില്‍ (Saudi Arabia)ഇന്ന് ഒരാള്‍ മാത്രമാണ് മരിച്ചത്. രാജ്യത്തിന് വലിയ ആശ്വാസം നല്‍കുന്ന പ്രതിദിന കണക്കാണ് ഇന്ന് ആരോഗ്യമന്ത്രാലയം(Ministry of health) പുറത്തുവിട്ടത്. പുതുതായി 46 പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 36 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 35,972 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,617 ആയി. ഇതില്‍ 5,37,570 പേരും സുഖം പ്രാപിച്ചു. ആകെ 8,794 പേര്‍ മരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 61 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 11, മദീന 4, മക്ക 3, മറ്റ് 15 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്താകെ ഇതുവരെ 45,664,236 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,192,756 എണ്ണം ആദ്യ ഡോസ് ആണ്. 21,471,480 എണ്ണം സെക്കന്‍ഡ് ഡോസും. 1,700,192 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്.
🇴🇲ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 50 പേര്‍ക്ക് കൊവിഡ്.
✒️ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 50 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ കണക്കുകള്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. വ്യഴാഴ്‍ച 22 പേര്‍ക്കും വെള്ളിയാഴ്‍ച 18 പേര്‍ക്കും ശനിയാഴ്‍ച 10 പേര്‍ക്കുമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 52 പേര്‍ രോഗമുക്തകായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും കൊവിഡ് മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 3,04,291 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,632 പേരും ഇതിനോടകം രോഗമുക്തരായി. 411 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരാളെപ്പോലും കൊവിഡ് കാരണം ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. ആകെ ഏഴ് പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
🇰🇼കുവൈത്തില്‍ അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ രജിസ്‍ട്രേഷന്‍ തുടങ്ങി.
✒️കുവൈത്തില്‍ അഞ്ച് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷനുള്ള (covid vaccination) രജിസ്‍ട്രേഷന്‍ തുടങ്ങി. ആരോഗ്യ മന്ത്രാലയം (Kuwait health ministry) ശനിയാഴ്‍ചയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനേഷന്‍ നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രജിസ്‍ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം രക്ഷിതാവിന്റെ ഫോണിലേക്ക് വാക്സിനേഷന്‍ തീയ്യതി, സമയം, സ്ഥലം എന്നിവ അറിയിച്ചുകൊണ്ടുള്ള മേസേജ് ലഭിക്കും.
കുവൈത്തില്‍ വനിതാ ഡോക്ടറെ അപമാനിച്ച യുവാവിനെതിരെ നടപടി
കുവൈത്ത് സിറ്റി: ജോലിയ്‍ക്കിടെ വനിതാ ഡോക്ടറെ അപമാനിച്ച സംഭവത്തില്‍ കുവൈത്തി യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തു. അല്‍ അദാന്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ജോലി ചെയ്യുന്നതിന് ക്ലിനിക്കിലെത്തിയ ഒരാള്‍ തന്നെ അപമാനിച്ചുവെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു.
യുവാവിന്റെ പ്രവൃത്തി സംബന്ധിച്ച് ഡോക്ടര്‍ വിശദമായ മൊഴി പൊലീസിന് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ അപമാനിച്ച കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. യുവാവിനോട് അന്വേഷണത്തിനായി ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
🇦🇪കൊവിഡ്: യുഎഇയില്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന.
✒️യുഎഇയില്‍(UAE) പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം. യുഎഇയില്‍ (United Arab Emirates) ഇന്ന് 81 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 118 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയതായി നടത്തിയ 287,876 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,905 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 734,132 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,136 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,637 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇦🇪മഹ്സൂസ് നറുക്കെടുപ്പില്‍ 1,729,100 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി ഭാഗ്യശാലികള്‍.
✒️യുഎഇയിലെ മഹ്സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 49-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 26 ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 38,462 ദിര്‍ഹം വീതമാണ് നേടിയത്. 8, 23, 24, 31, 47 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.
കൂടാതെ, 1,226 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. മൂന്ന് ഭാഗ്യശാലികളാണ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 7101086, 7258543, 7262195 എന്നീ ഐഡികളിലൂടെ യഥാക്രമം ബെഞ്ചാര്‍, റാലിറ്റോ, ഗണേഷ് എന്നിവര്‍ വിജയികളായി. ആകെ 1,729,100 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.
10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 നവംബര്‍ 6 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ ഇപ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിവാരം മൂന്ന് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്ന റാഫിള്‍ ഡ്രോയിലേക്ക് കൂടി ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.
🇸🇦വേള്‍ഡ് എക്‌സ്‌പോ 2030ന് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ നല്‍കി സൗദി അറേബ്യ.
✒️2030ലെ ആഗോള വാണിജ്യ മേളയ്ക്ക്(world expo) ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധതയും താല്‍പര്യവും അറിയിച്ച് സൗദി അറേബ്യ(Saudi Arabia). വേള്‍ഡ് എക്‌സ്‌പോ 2030 റിയാദില്‍ നടത്താന്‍ അവസരം തേടി അന്താരാഷ്ട്ര എക്സ്പോസിഷന്‍സ് ഓര്‍ഗനൈസിങ് ബ്യൂറോക്ക് (ബി.െഎ.ഇ) ഔദ്യോഗികമായി അേപക്ഷ സമര്‍പ്പിച്ചു. 2031 ഒക്ടോബര്‍ ഒന്ന് മുതല്‍ ഏപ്രില്‍ ഒന്ന് വരെ 'മാറ്റത്തിന്റെ യുഗം: നമ്മുടെ ഗ്രഹത്തെ ഭാവിയിലേക്ക് നയിക്കുന്നു' എന്ന പ്രമേയത്തില്‍ മേള നടത്താനാണ് അപേക്ഷ നല്‍കിയതെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
കിരീടാവകാശിയും റിയാദ് സിറ്റി റോയല്‍ കമീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍സല്‍മാനാണ് ഇത് സംബന്ധിച്ച കത്ത് അന്താരാഷ്ട്ര എക്‌പോസിഷന്‍സ് ബ്യൂറോ സെക്രട്ടറി ജനറല്‍ ദിമിത്രി കെര്‍കെന്‍സെസിന് അയച്ചത്. അന്താരാഷ്ട്ര എക്സ്പോയുടെ ചരിത്രപരമായ പതിപ്പ് ഏറ്റവും ഉയര്‍ന്ന നവീനതകളോടെ നടത്താനും ചരിത്രത്തില്‍ അഭൂതപൂര്‍വമായ ആഗോള അനുഭവം നല്‍കാനും സൗദി അറേബ്യക്ക് കഴിവും പ്രതിബദ്ധതയുമുണ്ടെന്ന് കിരീടാവകാശി കത്തില്‍ സൂചിപ്പിച്ചു.
🇦🇪കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ യുഎഇ.
✒️കൊവിഡ് 19 (covid 19)മുന്നണിപ്പോരാളികള്‍ക്കും(frontline workers ) അവരുടെ കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ(golden visa) അനുവദിക്കാന്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ(Sheikh Mohamed bin Zayed Al Nahyan) നിര്‍ദ്ദേശം. കൊവിഡ് മഹാമാരിയില്‍ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാന്‍ അസാധാരണമായ പരിശ്രമങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുടുംബങ്ങള്‍ക്കുമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക.
വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.
മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഉള്‍പ്പെടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
🇦🇪യുഎഇയില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി.
✒️യുഎഇയില്‍ 2021 നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില (Fuel price) പ്രഖ്യാപിച്ചു. ഞായറാഴ്‍ച ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റിയാണ് (UAE fuel price committee) ഞായാറാഴ്‍ച പുതിയ വില നിലവാരം പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നു മുതല്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നുണ്ട്.
സൂപ്പര്‍ 98 പെട്രോളിന് 2.80 ദിര്‍ഹമായിരിക്കും നവംബര്‍ മാസത്തെ വില. ഒക്ടോബറില്‍ ഇത് 2.60 ദിര്‍ഹമായിരുന്നു. സ്‍പെഷ്യല്‍ 95 പെട്രോളിന് ഇപ്പോഴുള്ള 2.49 ദിര്‍ഹത്തില്‍ നിന്ന് 2.69 ദിര്‍ഹമായി വില വര്‍ദ്ധിക്കും. ഇ-പ്ലസ് 91 പെട്രോളിന് ഇപ്പോള്‍ 2.42 ദിര്‍ഹമാണ് വിലയെങ്കില്‍ നവംബറില്‍ 2.61 ദിര്‍മായി ഉയരും. ഡീസല്‍ വില അടുത്തമാസം 2.81 ദിര്‍ഹമായി ഉയരും. ഇപ്പോള്‍ 2.51 ദിര്‍ഹമാണ് ഡീസലിന്റെ വില.
🎙️ലെബനാനെതിരെ കടുത്ത നടപടികളുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍; നാല് രാജ്യങ്ങള്‍ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു.
✒️ഇറക്കുമതി നിരോധനത്തിന് (Ban on imports) പിന്നാലെ ലെബനാന്‍ (Lebanon) അംബാസഡറോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് സൗദി അറേബ്യ (Saudi Arabia). ലെബനാനിലെ സൗദി അംബാസഡറെ രാജ്യത്തേക്ക് തിരിച്ചുവിളിച്ചിട്ടുമുണ്ട്. സൗദി അറേബ്യക്ക് പിന്നാലെ ബഹ്റൈനും കുവൈത്തും യുഎഇയും (Bahrain, KUwait, UAW) തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ബെയ്റൂത്തില്‍ നിന്ന് തിരിച്ചുവിളിച്ചു. സ്വന്തം പൗരന്മാരെ ലെബനാന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്. അതേസമയം പ്രശ്‍നത്തിന് പരിഹാര നടപടികള്‍ ഉണ്ടാവണമെന്ന് ഒമാനും ഖത്തറും ആവശ്യപ്പെട്ടു,
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യെമനില്‍ നടത്തിവരുന്ന ഇടപെടലുകളെ ലെബനാനിലെ ഒരു മന്ത്രി വിമര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സൗദി അറേബ്യ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചത്. സൗദി അറേബ്യയിലെ ലെബനീസ് അംബാസഡറോട് 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ലെബനാനില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള ഇറക്കുമതി തടയുകയും ലെബനാനിലെ സൗദി അംബാസഡറെ രാജ്യത്തേക്ക് തിരിച്ചുവിളിച്ചു. ഒപ്പം സൗദി സ്വദേശികള്‍ ലെബനാനിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശിച്ചു.
സൗദി അറേബ്യയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം തന്നെ ബഹ്റൈനും സമാനമായ നടപടികളുമായി രംഗത്തെത്തി. പിന്നാലെ കുവൈത്തും യുഎഇയും ലെബനാനില്‍ നിന്ന് തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചു. സഹോദര രാജ്യമായ സൗദി അറേബ്യയ്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും സൗദി അറേബ്യയോടുള്ള ലെബനാന്‍ അധികൃതരുടെ സമീപനം സ്വീകാര്യമല്ലെന്നും യുഎഇ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. 48 മണിക്കൂറിനകം രാജ്യം വിടാന്‍ കുവൈത്തും ലെബനാന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം പ്രശ്‍നങ്ങള്‍ കൂടുതല്‍ വഷളാവാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്നും രാജ്യങ്ങളുടെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ കണക്കിലെടുത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ലെബനാന്‍ മന്ത്രിയുടെ പ്രസ്‍താവനയെ അപലപിച്ച ഖത്തര്‍ വിദേശകാര്യ മന്ത്രാലയം, പ്രശ്‍നം പരിഹരിക്കാന്‍ ലെബനാന്‍ ഭരണകൂടം നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
🇧🇭ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി LMRA.
✒️രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) വ്യക്തമാക്കി. ഇത്തരം അനധികൃതർ കുടിയേറ്റക്കാരെ രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്ന പ്രകാരം നാട് കടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മുഹറഖ് ഗവർണറേറ്റിൽ LMRA-യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ഏതാനം പ്രവാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. LMRA-യുടെ കീഴിലുള്ള ലേബർ ഇൻസ്‌പെക്ഷൻ ഡയറക്ടറേറ്റ്, നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA), മുഹറഖ് ഗവർണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ് എന്നിവർ സംയുക്തമായാണ് ഈ പരിശോധനകൾ നടത്തുന്നത്.
രാജ്യത്തെ പ്രവാസി തൊഴിലാളികൾ LMRA മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ഈ പരിശോധന. തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ നടപ്പിലാക്കുമെന്ന് LMRA വ്യക്തമാക്കിയിട്ടുണ്ട്.
🇧🇭ബഹ്‌റൈൻ: കോൺസുലാർ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ഒരു മൊബൈൽ ആപ്പ് പുറത്തിറക്കുമെന്ന് ഇന്ത്യൻ എംബസി.
✒️പ്രവാസികൾക്ക് കോൺസുലാർ സേവനങ്ങൾ കൂടുതൽ സുഗമമായി നേടുന്നതിന് സഹായിക്കുന്ന ഒരു മൊബൈൽ ആപ്പ് പുറത്തിറക്കുമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2021 ഒക്ടോബർ 29-ന് നടന്ന വിർച്വൽ ഓപ്പൺ ഹൗസിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ഓപ്പൺ ഹൗസിന്റെ ഭാഗമായി ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹവുമായി അംബാസഡർ പിയുഷ് ശ്രീവാസ്തവ സംവദിച്ചു. കോൺസുലാർ സേവനങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ മുതലായ വിവിധ വിഷയങ്ങൾ അദ്ദേഹം ഈ പരിപാടിയിൽ ചർച്ച ചെയ്തു.
കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട മുൻകൂർ അനുമതികൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായുള്ള ഒരു മൊബൈൽ ആപ്പ് താമസിയാതെ എംബസി പുറത്തിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എംബസിയുടെ സേവനങ്ങൾ നൽകി വരുന്ന IVS കേന്ദ്രം പുതിയ ഇടത്തേക്ക് മാറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്‌റൈനിലെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ഇന്ത്യൻ സമൂഹത്തോട് ആവശ്യപ്പെട്ടു.
🇴🇲ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം.
✒️ഒമാനിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒമാൻ അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ സ്വീകരിച്ചിട്ടുള്ള വിനോദ സഞ്ചാരികൾക്കാണ് പ്രവേശനം അനുവദിക്കുന്നത്.
ഇത്തരം സഞ്ചാരികൾ തങ്ങളുടെ കൈവശം നെഗറ്റീവ് PCR സർട്ടിഫിക്കറ്റുകൾ കരുതണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമാനിൽ ശൈത്യകാല ടൂറിസം ആരംഭിച്ച സാഹചര്യത്തിലാണ് മന്ത്രാലയം ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ഒക്ടോബർ 21 മുതൽ ഒക്ടോബർ 27 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 15806 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിൽ 7609 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1672 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 6525 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 73313 പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 469 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 46 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 50 ശതമാനം പേർ യെമൻ പൗരന്മാരും, 4 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
🇶🇦ഖത്തറില്‍ ഇന്ന് 104 പേര്‍ക്ക് കോവിഡ്; 91 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.
✒️ഖത്തറില്‍(Qatar) ഇന്ന് 104 പേര്‍ക്ക് കോവിഡ്(covid) സ്ഥിരീകരിച്ചു. 91 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 87 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 237,454. ആയി.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 610. രാജ്യത്ത് നിലവില്‍ 1,183 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ മൂന്നുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,858 ഡോസ് വാക്സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം 48,34,881 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
🇶🇦നവംബറില്‍ ഖത്തറില്‍ ഇന്ധന വില വര്‍ധിക്കും.
✒️നവംബര്‍ മാസത്തെ ഇന്ധന വില(fuel price) പ്രഖ്യാപിച്ച് ഖത്തര്‍ എനര്‍ജി(qatar energy). ഒക്ടോബറിനെ അപേക്ഷിച്ച് ഡീസലിനും സൂപ്പര്‍ പെട്രോളിനും വില വര്‍ധനവുണ്ട്. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് രണ്ട് ഖത്തര്‍ റിയാലാണ് വില. ഇത് ഒക്ടോബറിലെ അതേ വിലയാണ്.
സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് നവംബറിലെ വില. ഡീസലിന് 10 ദിര്‍ഹവും സൂപ്പര്‍ പെട്രോളിന് 5 ദിര്‍ഹവുമാണ് വര്‍ധിച്ചത്.
0 Comments