കോഴിക്കോട്: പാലാഴിയില്‍ മധ്യവയസ്‌കന്‍ ഓടയില്‍ വീണു മരിച്ചു. പാലാഴി കൈപ്പുറത്ത് ശശീന്ദ്രന്‍ ആണ് മരിച്ചത്. പാലാഴിയിലെ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്നു. ഇന്നലെ രാത്രി വീട്ടില്‍ നിന്നും പുറത്ത് പോയതായിരുന്നു. രാത്രി വൈകിയിട്ടും തിരിച്ചെത്താതിന് തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി.
ഇന്ന് രാവിലെയാണ് നാട്ടുകാര്‍ ഓടയില്‍ മരിച്ച നിലയില്‍ ശശീന്ദ്രനെ കണ്ടെത്തുന്നത്. പാലാഴിപുഴമ്പ്രം റോഡരുകിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ പെയ്ത മഴയില്‍ ഓടകളെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. നടക്കുമ്പോള്‍ ഓട തിരിച്ചറിയാതെ അതില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. റോഡരുകിലെ ഓടക്ക് സ്ലാബില്ലാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
0 Comments