Ticker

6/recent/ticker-posts

Header Ads Widget

വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ/കോഴ്‌സ്‌ മാറ്റം



തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്കൂൾ/കോഴ്സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു.www.admission.dge.kerala.gov.inഎന്ന അഡ്മിഷൻ വെബ്സൈറ്റിലെ Higher Secondary(Vocational) Admission എന്ന പേജിൽ 'Transfer allotment Results' എന്ന ലിങ്കിൽ ട്രാൻസ്ഫർ റിസൾട്ട് ലഭിക്കും.

ട്രാൻസ്ഫർ അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ പുതുതായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ/കോഴ്സിൽ 26ന് വൈകുന്നേരം നാലിന് മുമ്പ് സ്ഥിരപ്രവേശനം നേടണം. നിശ്ചിത സയമത്തിനുള്ളിൽ സ്ഥിരപ്രവേശനം നേടാത്ത കുട്ടികൾ പ്രവേശന പ്രക്രിയയിൽ നിന്നും പുറത്താകും.

മാറ്റി​വച്ച ഹയർ സെക്കൻഡറി പരീക്ഷ ഒക്ടോബര്‍ 26-ന്

   
തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റി വെച്ച ഒക്ടോബർ 18 ലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഒക്ടോബർ 26 നു നടത്തും. സമയക്രമത്തിൽ മാറ്റമില്ല.

26 ന് മൂല്യനിർണയ ക്യാമ്പുകളും പ്രവർത്തിക്കും. പരീക്ഷാ ഡ്യൂട്ടി ഉള്ള അധ്യാപകർ, പരീക്ഷാ ഡ്യൂട്ടിക്കും ഇല്ലാത്തവർ മൂല്യനിർണയ ക്യാമ്പുകളിലുമെത്തണം.

Post a Comment

0 Comments