Ticker

6/recent/ticker-posts

Header Ads Widget

അമ്മയുടെ കൈയില്‍ നിന്ന് പിടിവിട്ട് റോഡില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു


പത്തനംതിട്ട; ബൈക്കിന്റെ പിന്നിലിരുന്നുപോകവേ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡിലേക്കു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു.ആലപ്പുഴ കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടെയും മകന്‍ ആദവ് ആണ് മരിച്ചത്. മൂന്നു മാസം പ്രായമുള്ള മകനെയും കൊണ്ട് ആശുപത്രിയില്‍ പോയി മടങ്ങവെ വീടിനു സമീപത്തുവച്ചായിരുന്നു അപകടം.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടാകുന്നത്. പനി ബാധിച്ച ആദവിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ കാണിച്ച്‌ മടങ്ങുകയായിരുന്നു. കുട്ടിയേയും കൈയില്‍ പിടിച്ച്‌ രഞ്ജിത്തിന്റെ ബൈക്കിന്റെ പിന്നില്‍ ഇരിക്കുകയായിരുന്നു ​ഗീത. എന്നാല്‍ ഇടയ്ക്കുവെച്ച്‌ ​ഗീതയ്ക്ക് തലകറക്കം ഉണ്ടായതിനെത്തുടര്‍ന്ന് കുഞ്ഞ് പിടിവിട്ട് റോഡില്‍ വീഴുകയായിരുന്നെന്ന് തിരുവല്ല പോലീസ് പറഞ്ഞു.

കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സയും നല്‍കി. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വീട്ടില്‍വിട്ടു. വെള്ളിയാഴ്ച കുഞ്ഞിന് വീണ്ടും ബോധക്ഷയമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സഹോദരി: ശിഖ.

Post a Comment

0 Comments