ആറുമാസത്തെ ഇടവേളക്കുശേഷം സംസ്ഥാനത്ത് തിയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും. തിയറ്ററുകൾ തുറക്കുമെങ്കിലും ബുധനാഴ്ച മുതലാകും പ്രദർശനം. ബുധനാഴ്ച 'നൊ ടൈം ടു ഡൈ', വെനം 2 എന്നീ ഹോളിവുഡ് ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക.
വ്യാഴാഴ്ച ശിവകാർത്തികേയൻ നായകനാകുന്ന തമിഴ് ചിത്രം 'ഡോക്ടർ' റിലീസാകും. വെള്ളിയാഴ്ചയാണ് മലയാള ചിത്രത്തിെൻറ വരവ്.
പൃഥ്വിരാജും ജോജു ജോർജും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സ്റ്റാറാണ് ആദ്യമെത്തുന്ന മലയാള ചിത്രം. നവംബർ 12നാണ് ദുൽഖർ സൽമാൻ ചിത്രമായ 'കുറുപ്പ്' റിലീസാകുന്നത്.
അതേസമയം മോഹൻലാൽ നായകനായ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിൽ എന്നെത്തിക്കണമെന്ന കാര്യത്തിൽ നിർമാതാക്കൾ അന്തിമ തീരുമാനമെടുത്തിട്ടില്ല.
മോഹൻലാലിന്റെ തന്നെ 'ആറാട്ട്', മമ്മൂട്ടിയുടെ 'ഭീഷ്മപർവം', 'പുഴു' എന്നിവയുടെ റിലീസിങ് തീയതിയും നിശ്ചയിച്ചിട്ടില്ല.
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച 50 ശതമാനം ആളുകൾക്കായിരിക്കും തിയറ്ററിൽ പ്രവേശനമുണ്ടാകുക.

0 Comments