Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ഗൾഫ് ന്യൂസ്‌


🇸🇦സൗദി അറേബ്യയിൽ ഇന്ന് 56 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം.

✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് പേർ കൂടി മരിച്ചു. 56 പേർക്ക് പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം 49 രോഗബാധിതർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 45,650 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു. 

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,530 ആയി. ഇതിൽ 5,37,502 പേരും സുഖം പ്രാപിച്ചു. ആകെ 8,790 പേർ മരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 64 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, ജിദ്ദ 9, മദീന 4, ഖോബാർ 4, മക്ക 2, മറ്റ് 15 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. രാജ്യത്താകെ ഇതുവരെ 45,576,929 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,168,721 എണ്ണം ആദ്യ ഡോസ് ആണ്. 21,408,208 എണ്ണം സെക്കൻഡ് ഡോസും. 1,699,045 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്.

🇸🇦സൗദി അറേബ്യയിൽ കടയിൽ പോയ പെണ്‍കുട്ടിയെ കാണാതായി.

✒️കടയിൽ സാധനം വാങ്ങാൻ പോയ പെൺകുട്ടിയെ(Girl missing) സൗദി അറേബ്യയിൽ (Saudi Arabia) കാണാതായി. ജിദ്ദ നഗരത്തിന്റെ വടക്കു ഭാഗത്തുള്ള ഫൈസലിയ ഡിസ്ട്രിക്ടിലാണ് ഗ്രോസറി ഷോപ്പിൽ (Grocery shop) (ബഖാല) പോയ പതിനാലുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്‌. ഫാത്തിമ അബ്ദുല്‍ അസീസ്‌ എന്ന പെൺകുട്ടിയെ ബുധനാഴ്ച മുതലാണ് കാണാതായത്. 

സമീപത്തെ ബഖാലയിലേക്ക് പോയ ഫാത്തിമ പിന്നീട് തിരിച്ചുവരാതാവുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. തുടര്‍ന്ന് ബഖാലയില്‍ എത്തി അന്വേഷിച്ചപ്പോള്‍ ഫാത്തിമ കടയിലെത്തിയിട്ടില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞു. സംഭവത്തില്‍ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫാത്തിമയുടെ സഹോദരി പറഞ്ഞു.

🇦🇪യുഎഇയില്‍ ഇന്ന് ഒരു കൊവിഡ് മരണം; രോഗം സ്ഥിരീകരിച്ചത് 82 പേര്‍ക്ക്.

✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 121 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പുതിയതായി നടത്തിയ 297,148 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ആകെ 9.24 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,736 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 733,903 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,136 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,697 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇶🇦ഖത്തറില്‍ തൊഴിലവസരം; നിയമനം നോര്‍ക്ക വഴി.

✒️ദോഹയിലെ (Doha) പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലെ (Birla Public School) ഫെസിലിറ്റി സൂപ്പര്‍വൈസര്‍ (facility supervisor) തസ്‍തികയില്‍ നോര്‍ക്ക റൂട്ട്സ് വഴി നിയമനം. ഫെസിലിറ്റി സൂപ്പര്‍ വൈസറായി കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ല്‍ ബന്ധപ്പെടുക.

പ്രവാസികള്‍ക്കായി സൗജന്യ ബിസിനസ് കൗണ്‍സിലിങ് ആരംഭിച്ചു
പ്രവാസി സമൂഹത്തിന്റെ നിക്ഷേപ സാധ്യതകളും അനുകൂല ഘടകങ്ങളും പരിചയപ്പെടുത്തുന്നതിനും തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും നോര്‍ക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സൗജന്യ ബിസിനസ്സ് കൗണ്‍സിലിങ് ആരംഭിച്ചു. 

പ്രവാസികള്‍, തിരികെയെത്തിയ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് കമ്പനി രജിസ്‌ട്രേഷന്‍, ലൈസന്‍സിങ്, സര്‍ക്കാര്‍ ധനസഹായങ്ങള്‍, ബാങ്ക്/ധനകാര്യ സ്ഥാപന വായ്‍പകള്‍, ജി.എസ്.ടി രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ പദ്ധതി നിക്ഷേപങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനൊപ്പം പ്രൊജക്ട് പ്രൊപ്പോസല്‍ തയ്യാറാക്കുതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കൗണ്‍സിലിങില്‍ സൗജന്യമായി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ബി.എഫ്.സി , നോര്‍ക്ക റൂട്‌സ് രണ്ടാം നില, തൈക്കാട് എന്ന വിലാസത്തില്‍ നേരിട്ടോ അല്ലെങ്കില്‍ nbfc.norka@ kerala.gov.in / 0471 - 2770534 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

🇰🇼ലോണ്‍ അടയ്‍ക്കാന്‍ പണം കണ്ടെത്തിയത് ബാങ്ക് കൊള്ളയടിച്ച്; യുവാവ് മണിക്കൂറുകള്‍ക്കകം കുടുങ്ങി.

✒️കുവൈത്തിലെ (Kuwait) ബാങ്കില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി (Robbery at knife-point) പണം കൊള്ളടയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ 28 വയസുകാരനെ ഹവല്ലി (Hawalli) പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. തൈമയിലുള്ള (Taima) ബാങ്ക് ശാഖയിലാണ് ഇയാള്‍ കത്തിയുമായെത്തി മോഷണം നടത്തിയത്.

ഹവല്ലിയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് പ്രതി പിടിയിലായത്. മോഷണത്തിന് ശേഷം ഇയാള്‍ ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു. ജഹ്‍റയിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ഹവല്ലിയില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. പിടിയിലാവുന്ന സമയത്ത് ഇയാള്‍ സ്വബോധത്തിലല്ലായിരുന്നുവെന്നും യുവാവിനെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

തന്റെ കടങ്ങള്‍ തീര്‍ക്കാനാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബാങ്കില്‍ നിന്ന് കൈക്കലാക്കിയ പണവുമായി ഒരു ടാക്സിയില്‍ അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലുള്ള തന്റെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. പണത്തിന്റെ ഭൂരിഭാഗവും ഇവിടെ സൂക്ഷിച്ചു. ലോണ്‍ അടച്ച് തീര്‍ക്കുന്നതിനൊപ്പം പുതിയ ഫോണും വസ്‍ത്രങ്ങളും വാങ്ങാനും പദ്ധതിയുണ്ടായിരുന്നു. പണം സഹോദരന്റെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ഹവല്ലിയിലെത്തി ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്‍ക്ക് എടുത്ത് അവിടെ ഒളിച്ചിരിക്കുകയായിരുന്നു.

ബാങ്കില്‍ മോഷണം നടത്തിയെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ച ഇയാള്‍, ഭീഷണിപ്പെടുത്താനുപയോഗിച്ച കത്തി എവിടെയാണുള്ളതെന്ന് അറിയില്ലെന്നും പറഞ്ഞു. ബാങ്കിലെ സെക്യൂരിറ്റി ഗാര്‍ഡ് പ്രതിയെ തിരിച്ചറിഞ്ഞു. മയക്കുമരുന്ന് ഉപയോഗം, കാര്‍ മോഷണം എന്നിങ്ങനെയുള്ള കേസുകള്‍ നേരത്തെ തന്നെ ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹവല്ലിയിലും ഫര്‍വാനിയയിലും നേരത്തെ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിക്കെതിരെ ജഹ്റയില്‍ ഇത് ആദ്യത്തെ കേസാണെന്നും പൊലീസ് അറിയിച്ചു.

🎙️പ്രവാസികള്‍ക്കായി സൗജന്യ ബിസിനസ് കൗണ്‍സിലിങ് ആരംഭിച്ചു.

✒️പ്രവാസി സമൂഹത്തിന്റെ നിക്ഷേപ സാധ്യതകളും അനുകൂല ഘടകങ്ങളും പരിചയപ്പെടുത്തുന്നതിനും തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും നോര്‍ക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സൗജന്യ ബിസിനസ്സ് കൗണ്‍സിലിങ് ആരംഭിച്ചു. 

പ്രവാസികള്‍, തിരികെയെത്തിയ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് കമ്പനി രജിസ്‌ട്രേഷന്‍, ലൈസന്‍സിങ്, സര്‍ക്കാര്‍ ധനസഹായങ്ങള്‍, ബാങ്ക്/ധനകാര്യ സ്ഥാപന വായ്‍പകള്‍, ജി.എസ്.ടി രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ പദ്ധതി നിക്ഷേപങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനൊപ്പം പ്രൊജക്ട് പ്രൊപ്പോസല്‍ തയ്യാറാക്കുതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കൗണ്‍സിലിങില്‍ സൗജന്യമായി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ബി.എഫ്.സി , നോര്‍ക്ക റൂട്‌സ് രണ്ടാം നില, തൈക്കാട് എന്ന വിലാസത്തില്‍ നേരിട്ടോ അല്ലെങ്കില്‍ nbfc.norka@ kerala.gov.in / 0471 - 2770534 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

🇴🇲കൊവിഡ് വാക്സിൻ; മൂന്നാം കുത്തിവെപ്പിന് അംഗീകാരം നൽകി ഒമാൻ.

✒️ഒമാനില്‍ (Oman) കൊവിഡ് വാക്സിന്റെ (Covid vaccine) മൂന്നാം കുത്തിവെപ്പ് നൽകാൻ സുപ്രിം കമ്മറ്റി (Oman Supreme Committee) അംഗീകാരം നൽകി. രോഗബാധയേല്‍ക്കുക വഴി കൂടുതൽ അപകടസാധ്യതയുള്ള വിഭാഗത്തിൽപെട്ട ആൾക്കാർക്കായിരിക്കും ബൂസ്റ്റര്‍ ഡോസ് (Booster dose) നല്‍കുന്നത്. ഏതൊക്കെ വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നതെന്നും അതിനുള്ള വിശദമായ പദ്ധതിയും ഒമാൻ ആരോഗ്യ മന്ത്രാലയം (Oman Ministry of Health) ഉടൻ പ്രഖ്യാപിക്കും.

അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നവംബർ ആദ്യവാരം മുതൽ കൊവിഡ് വാകിസിൻ നൽകാനും സുപ്രീം കമ്മറ്റി അനുവാദം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പ്രതിരോധ വാക്സിൻ കാമ്പയിനുകൾ പുരോഗമിച്ചു വരുന്നുവെന്നും കമ്മറ്റി വ്യക്തമാക്കി. രാജ്യത്ത് ഇതിനോടകം 30,71,161 പേർക്ക് ആദ്യ ഡോസ് കുത്തിവെപ്പ് ലഭിച്ചു കഴിഞ്ഞു. രണ്ട് കുത്തിവെപ്പുകളും പൂർത്തികരിച്ചവരുടെ എണ്ണം 26,73,961 ആണെന്നും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. 3,04,241 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,99,580 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 98.5 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.

🇦🇪🇸🇦ദുബൈയോട് കിടപിടിക്കാനൊരുങ്ങി റിയാദ്; മിഡിലീസ്റ്റിലെ വാണിജ്യ ആസ്ഥാനമായി മാറാന്‍ തയ്യാറെടുപ്പുകള്‍.

✒️വാണിജ്യ രംഗത്ത് ദുബൈയോട് കിടപിടിക്കാൻ സൗദി തലസ്ഥാന നഗരം ഒരുങ്ങുന്നു. ലോക വാണിജ്യരംഗത്തിന്റെ മിഡിലീസ്റ്റിലെ ആസ്ഥാനമായി മാറാനാണ് റിയാദ് നഗരത്തിന്റെ തയ്യാറെടുപ്പ്. ബഹുരാഷ്ട്ര കമ്പനികൾ റിയാദിൽ റീജ്യണൽ ഓഫീസ് തുറക്കുന്നു. ഇതിനായി ഇതിനകം 44 അന്താരാഷ്ട്ര കമ്പനികളാണ് ലൈസൻസ് നേടിയത്. 

നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ്, റിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽ മുഹ്സിൻ അൽറഷീദ് എന്നിവർ കമ്പനി പ്രതിനിധികൾക്ക് ലൈസൻസ് കൈമാറി. 10 വർഷത്തിനുള്ളിൽ 480 കമ്പനികൾ ഇങ്ങനെ റിയാദിൽ റീജ്യണൽ ഓഫീസുകൾ തുറക്കും. അതോടെ മിഡിലീസ്റ്റിലെ പ്രധാന ട്രേഡിങ് ഹബ്ബായി റിയാദ് മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ഈ പദവി ദുബൈക്കാണ്. 

റിയാദിൽ അനുകൂല സാഹചര്യമൊരുങ്ങുന്നതോടെ പല കമ്പനികളും ദുബൈയിൽ നിന്ന് റിയാദിലേക്ക് ചുവടുമാറ്റം നടത്തും. വിഭവശേഷിയുടെ കാര്യത്തിൽ സൗദി അറേബ്യയാണ് മുന്നിൽ എന്നത് കമ്പനികളെ ആകർഷിക്കുന്ന ഘടകമാണ്. രാജ്യത്തെ സാമൂഹികാന്തരീക്ഷവും കൂടി അനുകൂലമാകുന്നതോടെ കമ്പനികളൊന്നും മടിച്ചുനിൽക്കില്ല. നിലവിൽ സാംസങ്, സീമെൻസ്, പെപ്‌സികോ, യുണിലിവർ, ഫിലിപ്‌സ്, ചൈനയിലെ ദീദി തുടങ്ങിയ കമ്പനികളൊക്കെ ഇതിനകം റിയാദിൽ പ്രാദേശിക ആസ്ഥാനമുറപ്പിക്കാൻ ലൈസൻസ് നേടിയവയാണ്. 

ഡെന്മാർക്കിലെ കാറ്റാടി ഊർജ ഉദ്പാദന കമ്പനിയായ വെസ്റ്റാസ് മിഡിലീസ്റ്റ് ആസ്ഥാനം റിയാദിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ ഭീമൻ കമ്പനികൾ റിയാദിലേക്ക് പ്രാദേശിക ആസ്ഥാനം മാറ്റുന്നതോടെ 18 ബില്യൺ ഡോളർ വിദേശനിക്ഷേപം ഒറ്റയടിക്ക് സൗദിയിലേക്ക് വരും. 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

🇶🇦ഖത്തറിൽ ഇന്ന് 101 പേർക്ക് കോവിഡ്; 81 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.

✒️ഖത്തറിൽ ഇന്ന് 101 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 54 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 237,279 ആയി.
രാജ്യത്ത് ഇന്ന് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 610 ആയി. രാജ്യത്ത് നിലവില്‍ 1162 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4223 ഡോസ് വാക്സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം 48,30,809 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

🛫അടിയന്തര യാത്രക്കാർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി കേന്ദ്രം: പ്രവാസികൾക്ക് തിരിച്ചടി.

✒️അടിയന്തര യാത്രക്കാർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി കേന്ദ്രം. അടിയന്തര ആവശ്യങ്ങൾക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്കു പോകാൻ അനുവദിച്ചിരുന്ന ഇളവാണ്‌ കേന്ദ്രം നിർത്തലാക്കിയത്. ഇതോടെ ‘എയർ സുവിധ’ വെബ്‌സൈറ്റിൽ ഉണ്ടായിരുന്ന പ്രത്യേക സംവിധാനം എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. ഇനി മുതൽ 72 മണിക്കൂർ മുൻപ് ചെയ്ത കോവിഡ് ടെസ്റ്റിന്റെ ഫലം കൈവശമുള്ളവർക്ക് മാത്രമേ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകൂ.

വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിക്കുന്നവർക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാനായി കേന്ദ്രമൊരുക്കിയ സംവിധാനമാണ് ‘എയർ സുവിധ’. വ്യക്തിഗതവിവരങ്ങളും, 72 മണിക്കൂർ മുൻപുള്ള കോവിഡ് പരിശോധനാ ഫലവുമാണ് സുവിധയിൽ നൽകേണ്ടത്. എന്നാൽ, അടിയന്തരമായി ഇന്ത്യയിലേക്ക് പുറപ്പെടുന്നവർക്ക് സൈറ്റിലുള്ള എക്സംപ്ഷൻ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മരണസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ കോവിഡ് ടെസ്റ്റ്‌ ഒഴിവാക്കാമായിരുന്നു. ഈ സൗകര്യമാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്. ഇന്ത്യയിൽ എത്തിയാലുടൻ വീണ്ടും കോവിഡ് ടെസ്റ്റ്‌ ചെയ്യണമെന്ന നിയമം ഉണ്ടായിരിക്കെ ആണ് യാത്രക്ക് മുൻപും ടെസ്റ്റ്‌ വേണമെന്ന അധികൃരുടെ പിടിവാശി. പല രാജ്യങ്ങളിലും കോവിഡ് ടെസ്റ്റിന്റെ ഫലമറിയാൻ പത്തുമണിക്കൂറോളം വേണമെന്നതിനാൽ അടിയന്തിരമായി യാത്ര ചെയ്യുന്നവർക്ക് വലിയ വെല്ലുവിളിയാണ് ഈ പുതിയ നിർദ്ദേശം.

ദുബായ് വിമാനത്താവളം ടെർമിനൽ മൂന്നിലും ഷാർജ വിമാനത്താവളത്തിലും മൂന്നുമണിക്കൂറിനകം പിസിആർ പരിശോധനാഫലം കിട്ടുമെന്നതിനാൽ യുഎഇയിലെ പ്രവാസികൾക്ക് അടിയന്തരമായി നാട്ടിലേക്ക് പോകുന്നതിനു തടസമുണ്ടാകില്ല. എന്നാൽ, സൗദി, കുവൈത്ത്, ഖത്തർ തുടങ്ങിയ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്ന് അടിയന്തരമായി നാട്ടിലെത്തേണ്ടവർ പിസിആർ പരിശോധനാഫലം വരുന്നതുവരെ, അതായത് 12 മണിക്കൂർ വരെയെങ്കിലും കാത്തിരിക്കേണ്ടിവരും.

🇸🇦ജിദ്ദ എയർപോർട്ടിലെ എക്സിറ്റ് ഒരു മാസത്തേക്ക് അടച്ചിടുന്നു.

✒️ജിദ്ദ എയർപോർട്ടിലെ എക്സിറ്റ് ഒരു മാസത്തേക്ക് അടച്ചിടുന്നു. എയർപോർട്ടിലെ നോർത്ത് ടെർമിനലിലേക്കുള്ള റോഡ് ഒരുമാസത്തേക്ക് അടച്ചിടുമെന്ന്നാണ് അറിയിച്ചിരിക്കുന്നത്. മദീന റോഡിൽ റോഡിൽ നിന്നുള്ള ടെർമിനലാണ് നവംബർ 1 മുതൽ അടച്ചിടുക. പകരം യാത്ര ചെയ്യാനുള്ള റൂട്ട് ട്രാഫിക്ക് പോലീസിന്റെ ട്വിറ്റർ ഹാൻഡിലിലൂടെ നൽകിയിട്ടുണ്ട്. വിദേശകമ്പനികളുടെ വിമാനങ്ങൾ പുറപ്പെടുന്ന ടെർമിനലാണ് നോർത്ത് ടെർമിനൽ.

🛫രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടി.

✒️രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നവംബർ 30 വരെ വിലക്ക് നീട്ടിയതായി ഡിജിസിഎയുടെ സർക്കുലറിൽ പറയുന്നു. ചരക്കുനീക്കത്തിന് തടസമില്ല. ഇതിന് പുറമേ വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ നടത്തുന്ന വിമാനസർവീസുകൾക്കും ഇളവുണ്ട്. നേരത്തെ ഒക്ടോബർ അവസാനം വരെയായിരുന്നു വിലക്ക്. ഇത് നവംബർ 30 വരെ നീട്ടുകയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്കമായ 2020 മാർച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാനസർവീസിന് വിലക്ക് ഏർപ്പെടുത്തിയത്. ചില ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര വിമാനസർവീസിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പൂർണമായി നീക്കിയിട്ടില്ല. അതിനിടെ ആഭ്യന്തര വിമാന സർവീസ് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി.

🇸🇦റിയാദ് സീസണില്‍ നിന്നും റെക്കോര്‍ഡ് വരുമാനം; 10 ദിവസത്തിനുള്ളില്‍ ലഭിച്ചത് 1100 കോടി.

✒️റിയാദ് സീസണില്‍ നിന്നും 10 ദിവസത്തിനുള്ളില്‍ ലഭിച്ചത് 1100 കോടി രൂപ. പ്രധാന വേദികള്‍ തുറക്കുന്നതിന് മുന്നോടിയായാണ് സൗദിയുടെ റെക്കോഡ് നേട്ടം. ഇതിനകം റിയാദ് സീസണില്‍ എത്തിയത് 10 ലക്ഷത്തിലേറെ പേരാണെന്ന് വിനോദ അതോറിറ്റി അറിയിച്ചു. ഈ മാസം ഇരുപതിനായിരുന്നു റിയാദ് സീസണ്‍ ഫെസ്റ്റിന്റെ ലോഞ്ചിങ്. ആഗോള നിലവാരത്തിലുള്ള ടൂറിസം ലക്ഷ്യം വെച്ച വിനോദ പരിപാടിക്ക് തുടക്കം കുറിച്ചത് പിറ്റ്ബുളാണ്. ഇതിന് പിന്നാലെ വിവിധ വിനോദ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. എണ്ണേതര വരുമാനം ലക്ഷ്യം വെച്ച് സൗദി കിരീടാവകാശി തുടങ്ങിവെച്ചതാണ് രാജ്യത്തെ വിനോദ പരിപാടികള്‍. റിയാദ് സീസണിന്റെ പ്രധാന വേദിയായ ബോളിവാഡ്, വണ്ടര്‍ലാന്‍ഡ് എന്നിവ സജീവമാകും മുന്നേയാണ് വരുമാന നേട്ടം. ബോളിവാഡിലാണ് റെക്കോഡ് ജനം എത്താറുള്ളത്. പരിപാടികളില്‍ നിന്ന് ഇതുവരെ നേരിട്ടുള്ള വരുമാനമായി 550 ദശലക്ഷം റിയാല്‍ നേടിയത് പരിപാടിയുടെ ജനകീയത കൂടിയാണ് തെളിയിക്കുന്നത്.

🇰🇼കുവൈത്തിൽനിന്ന്​ വിമാന ഷെഡ്യൂളുകളും യാത്രക്കാരും വർധിച്ചു.

✒️കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം വഴിയുള്ള​ വിമാന യാത്രക്കാരുടെ എണ്ണവും വിമാന സർവീസുകളും വർധിച്ചു. വിമാനത്താവള പ്രവർത്തന ശേഷി പൂർണതോതിലാക്കാൻ അനുമതി നൽകിയ ശേഷമുള്ള അഞ്ചുദിവസത്തിൽ 65,759 പേർ യാത്ര ചെയ്​തു. നേരത്തെ പ്രതിദിനം 10000 യാത്രക്കാർ എന്നതായിരുന്നു പരിധി. യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ ക്രമാനുഗത വർധനയുണ്ട്​.

അതേസമയം, പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും ഇനിയും തിരക്ക് വലിയ തോതിൽ​ വർധിച്ചിട്ടില്ല. നവംബർ ആദ്യവാരം മുതൽ കൂടുതൽ സർവീസുകളും യാത്രക്കാരും ഉണ്ടാകുമെന്നാണ്​ വിലയിരുത്തൽ. കഴിഞ്ഞ അഞ്ച്​ ദിവസത്തിൽ ഇൻകമിങ്​ യാത്രക്കാരേക്കാൾ കൂടുതലായിരുന്നു രാജ്യത്തിന്​ പുറത്തുപോയവർ. 28,228 പേർ കുവൈത്തിലേക്ക്​ വന്നപ്പോൾ 31,516 പേർ പുറത്തുപോയി. 5015 പേർ കുവൈത്ത്​ വിമാനത്താവളം ട്രാൻസിറ്റ്​ കേന്ദ്രമാക്കി മറ്റിടങ്ങളിലേക്ക്​ സഞ്ചരിച്ചു. അഞ്ചുദിവസത്തിൽ 521 വിമാനങ്ങളാണ്​ സർവീസ്​ നടത്തിയത്​.

260 ഇൻകമിങ്​ 261 ഒൗട്ട്​ഗോയിങ്​ സർവീസ്​ ആണ്​ ഉണ്ടായിരുന്നത്​. വിമാനത്താവളത്തിലെ നാല് ടെർമിനലുകൾ പൂർണ തോതിലുള്ള പ്രവർത്തനത്തിന്​ സജ്ജമാണ്​. കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് വിമാനത്താവളത്തി​െൻറ പ്രവർത്തനം എത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ഡി.ജി.സി.എ വ്യക്​തമാക്കിയിട്ടുണ്ട്​. 130ഓളം രാജ്യങ്ങളുമായി വ്യോമഗതാഗത കരാറിൽ എത്തിയതായും കൂടുതൽ വിമാനക്കമ്പനികളെ സ്വാഗതം ചെയ്യുന്നതായും ഡി.ജി.സി.എ ഡയറക്ടർ എൻജിനീയർ യൂസഫ് അൽ ഫൗസാൻ കഴിഞ്ഞ ദിവസം പറഞ്ഞു. രണ്ടാം ടെർമിനൽ നിർമാണം പൂർത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്​ട്ര വിമാനത്താവളം പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ ഉൾക്കൊളളാവുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകും.

Post a Comment

0 Comments