Ticker

6/recent/ticker-posts

Header Ads Widget

പോലീസ് നോക്കുകുത്തി: ബിജെപി നേതാവിന്റെ വാഹനം വീണ്ടും കത്തിച്ചു; കാര്‍ പൂര്‍ണമായും നശിച്ചു.





തിരുവന്തപുരം: ബിജെപി കഴക്കൂട്ടം മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ വാഹനം വീണ്ടും കത്തിച്ച് സാമൂഹ്യവിരുദ്ധര്‍. കഴക്കൂട്ടം സ്വദേശിയും ട്രാവല്‍ ഏജന്‍സി ഉടമയുമായ  സുനില്‍കുമാറിന്റെ(ചോട്ടു) വാഹനമാണ് ദിവസങ്ങള്‍ക്കിടെ  സാമൂഹ്യവിരുദ്ധര്‍ വീണ്ടും കത്തിച്ചത്. കഴിഞ്ഞ ദിവസം കത്തിച്ച ടവേര വാഹനത്തിനാണ് ഇന്നലെ രാത്രിയില്‍ വീണ്ടും അഗ്നിക്കിരയാക്കിയത്. ശ്രീകാര്യം പാങ്ങപ്പാറയിലെ വീടിനുമുന്നില്‍ കുറച്ചുമാറി നിര്‍ത്തിയിട്ടിരുന്ന കാറിന് അജ്ഞാതര്‍ തീവെക്കുകയായിരുന്നു. തീപിടുത്തതില്‍ കാര്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കും മറ്റു സാധനങ്ങളും കാറിനടിയില്‍ കൂട്ടിയിട്ടാണ് തീവെച്ചത്. 

കഴിഞ്ഞ വ്യാഴാഴ്ച്ചയും ഇതേ വാഹനത്തിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടിരുന്നു. എന്നാല്‍, തീ ഉയരുന്നതുകണ്ട ഉടന്‍  വീട്ടുകാരെത്തി അണച്ചു. അന്ന് കാറിന്റെ അടിഭാഗം പൂര്‍ണ്ണമായും കത്തിയിരുന്നു. മുകള്‍ ഭാഗത്ത് ഭാഗീകമായാണ് തീ പടര്‍ന്നത്. ഇതേ വാഹനമാണ് ഇന്ന് തീയിട്ട് പൂര്‍ണമായും കത്തിച്ചത്.

ഒരു വര്‍ഷം മുമ്പും ഇതിന് സമാനമായ സംഭവം അരങ്ങേറിയിരുന്നു.  അന്നും ഇതുപോലെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീവച്ചു. പോലീസ് കേസെടുത്തെങ്കിലും കൃത്യമായ അന്വേഷണം നടത്താനോ പ്രതികളെ കണ്ടെത്താനോ തയ്യാറായില്ല. സമാനമായ സംഭവം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറിയുടെ കാര്‍ കത്തിച്ച സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ബിജെപി മണ്ഡലം അധ്യക്ഷന്‍ അഡ്വ.ആര്‍.എസ്.രാജീവ് ആവശ്യപ്പെട്ടു. മുന്‍പുണ്ടായ സമാന സംഭവത്തില്‍ പോലീസ് നടപടിയെടുക്കാതിരുന്നതിനാലാണ് വീണ്ടും ആവര്‍ത്തിച്ചത്. സ്വതന്ത്രമായി രാഷ്ടീയപ്രവര്‍ത്തനം നടത്താനും സുരക്ഷിതമായി ജീവിക്കാനുമുള്ള സാഹചര്യം ഒരുക്കാന്‍ പോലീസ് തയ്യാറാകണം. ഉടന്‍ പ്രതികളെ കണ്ടെത്തി ദുരൂഹത നീക്കാന്‍ തയ്യാറാകണമെന്നും രാജീവ് ആവശ്യപ്പെട്ടു. പോലീസിന്റെ അനാസ്ഥയാണ് അടിക്കടി വാഹനത്തിന് തീയിടുന്നതിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി പറഞ്ഞു.

Post a Comment

0 Comments