Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ


🎙️രൂപയുടെ വിനിമയനിരക്ക് കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും കൂടിയ നിലയില്‍; പ്രവാസികള്‍ക്ക് സുവര്‍ണാവസരം.

✒️രൂപയുടെ മൂല്യം(rupee value) വീണ്ടും ഇടിയുന്നു. വിനിമയനിരക്ക്(exchange rate) കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ സംഖ്യയിലെത്തി. ചൊവ്വാഴ്ച വൈകീട്ട് ഒരു യുഎഇ ദിര്‍ഹമിന് 20.42 ഇന്ത്യന്‍ രൂപയാണ് എന്‍ബിഡി ബാങ്കില്‍ വിനിമയനിരക്ക്. ഖത്തര്‍ റിയാലിന് 20.57 ആണ് അല്‍സമാന്‍ എക്‌സ്‌ചേഞ്ചില്‍ ഇന്നലത്തെ നിരക്ക്.

ഇത് അല്‍പം കൂടിയും കുറഞ്ഞും വിവിധ സമയങ്ങളില്‍ മാറിമറിയുന്നുണ്ട്. 20.59 രൂപ വരെ കഴിഞ്ഞ ദിവസം ചില സമയത്ത് ലഭിച്ചിട്ടുമുണ്ട്. സമീപകാലത്തെ ഏറ്റവും മികച്ച വിനിമയ നിരക്ക് ലഭ്യമായതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചതായി എക്‌സ്‌ചേഞ്ച് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.

ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലെ പ്രവാസികള്‍ക്കും പണമയക്കാന്‍ അനുകൂല സാഹചര്യമാണ്. കഴിഞ്ഞദിവസം സൗദി റിയാലിന് 20.11, ഒമാനി റിയാലിന് 195.91, കുവൈത്ത് ദീനാറിന് 249.99, ബഹ്‌റൈന്‍ ദീനാറിന് 200.09 എന്നിങ്ങനെയാണ് വിനിമയനിരക്ക്. കഴിഞ്ഞമാസം യു.എ.ഇ ദിര്‍ഹമിന് 20 രൂപയിലും താഴെയായിരുന്നു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില വര്‍ധിച്ചതോടെയാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്. കഴിഞ്ഞ ആഴ്ച മുതലാണ് രൂപക്ക് തിരിച്ചടി നേരിട്ടുതുടങ്ങിയത്.

🇰🇼കുവൈറ്റ്: ഒക്ടോബർ 17 മുതൽ പൊതു ഇടങ്ങളിൽ നടത്തുന്ന വാണിജ്യ പ്രദർശനങ്ങൾക്കും, പരിപാടികൾക്കും അനുമതി.

✒️രാജ്യത്തെ പൊതു ഇടങ്ങളിലും, ഔട്ഡോർ വേദികളിലും വെച്ച് സംഘടിപ്പിക്കുന്ന വാണിജ്യ പ്രദർശനങ്ങൾക്കും, പരിപാടികൾക്കും അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാനം 2021 ഒക്ടോബർ 17, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇതോടെ കുവൈറ്റിലെ ഔട്ഡോർ വേദികളിൽ വെച്ച് ലൈസൻസ് നേടിയിട്ടുള്ള എക്സിബിഷനുകൾ, വാണിജ്യാടിസ്ഥാനത്തിലുള്ള പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിന് അനുമതി ലഭിക്കുന്നതാണ്.

കുവൈറ്റ് ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടാണ് ഇത്തരം പരിപാടികൾക്ക് അനുമതി നൽകിയിരിക്കുന്നത്.

🇶🇦ഖത്തർ: തെർമൽ സ്‌ക്രീനിങ്ങ് നടപടികൾ ചില ഇടങ്ങളിൽ മാത്രമാക്കി ചുരുക്കിയതായി ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്ത് COVID-19 വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന തെർമൽ സ്‌ക്രീനിങ്ങ് നടപടികൾ നിലവിൽ ഏതാനം ചില ഇടങ്ങളിൽ മാത്രം നിർബന്ധമാക്കുന്ന രീതിയിലേക്ക് ചുരുക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം തെർമൽ സ്‌ക്രീനിങ്ങ് നടപടികൾ രാജ്യത്തെ മെട്രോ സ്റ്റേഷനുകൾ, എയർപോർട്ട്, കര, കടൽ അതിർത്തികവാടങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ മാത്രമാക്കി ചുരുക്കിയതായും, മറ്റു പൊതുഇടങ്ങളിൽ ഇത്തരം പരിശോധന നിർബന്ധമല്ലെന്നും മന്ത്രാലയം അറിയിച്ചു.

ഒക്ടോബർ 12-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ പടിപടിയായി ഒഴിവാക്കുന്നതിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു തീരുമാനം.

കഴിഞ്ഞ ഏതാനം ആഴ്ച്ചകളായി ഖത്തറിൽ രേഖപ്പെടുത്തുന്ന പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണത്തിലെ കുറവും ഇത്തരം ഒരു തീരുമാനത്തിന് കാരണമായതായി മന്ത്രാലയം വെളിപ്പെടുത്തി. എന്നാൽ പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ‘Ehteraz’ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാക്കിയിട്ടുള്ള തീരുമാനം തുടരുന്നതായും മന്ത്രാലയം ഇതോടൊപ്പം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

🇸🇦സൗദി: വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ലഭിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ നിർബന്ധം.

✒️രാജ്യത്തെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള രീതിയിലുള്ള അധ്യയനം ലഭിക്കുന്നതിന് രണ്ട് ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പെടുക്കാത്ത വിദ്യാർത്ഥികൾക്ക് വിദൂര പഠനരീതിയിലുള്ള അധ്യയനം ഏർപ്പെടുത്താൻ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ വകുപ്പുകളോടും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം വിദ്യാർത്ഥികൾക്ക് പഠനം തുടരുന്നതിന് ആവശ്യമായ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പ് വരുത്താൻ അധികൃതർക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

വാക്സിനെടുക്കുന്നതിൽ ആരോഗ്യ കാരണങ്ങളാൽ ഔദ്യോഗിക ഇളവ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികളെ മാത്രമാണ് ഈ നിബന്ധനയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം രണ്ട് ഡോസ് COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനും, 2021 ഒക്ടോബർ 10 മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രം ‘Tawakkalna’ ആപ്പിൽ ‘ഇമ്മ്യൂൺ’ സ്റ്റാറ്റസ് നൽകുന്നതിനുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതോടെ രണ്ട് ഡോസ് പൂർത്തിയാക്കാത്ത വിദ്യാർത്ഥികൾക്ക് സൗദി വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിന് അനുമതി ഉണ്ടായിരിക്കില്ല.

🇶🇦ഖത്തർ: റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അംഗീകാരം നൽകിയിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക.

✒️രാജ്യത്ത് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെ പട്ടിക സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. 2021 ഒക്ടോബർ 12-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഈ പട്ടിക സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, രാജ്യത്തെ 99 സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്താവുന്നതാണ്.

ഖത്തറിൽ താഴെ പറയുന്ന അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്താവുന്നതാണ്:

Sl No. Private Health Center
1 Turkish Hospital
2 Atlas Medical Center
3 Naseem Al Rabeeh Medical Center Doha
4 Naseem Al Rabeeh Medical Center
5 New Naseem Al Rabeeh Medical Center
6 Al Esraa Polyclinic
7 Dr. Maher Abbas Polyclinic
8 Syrian American Medical Center
9 Future Medical Center
10 Premium Naseem Al-Rabeeh Medical Center- Doha
11 Apollo Polyclinic- Qatar
12 Al Esraa Medical Center
13 SAC Polyclinic- Qatar Mall
14 Dr.Moopen’s Aster Hospital
15 Elite Medical Center
16 Aster Medical Center Plus- Almuntazah
17 Aster Medical Center- Al Khor
18 Aster Medical Center Plus
19 Wellcare Polyclinic
20 Aster Medical Center (Industrial Area)
21 Al Malakiya Clinics
22 Al Jameel Medical Center
23 Al Emadi Hospital Clinics-North W.L.L
24 Al Emadi Hospital
25 Al Kayyali Medical Center
26 Al tahrir medical center
27 Al fardan medical
28 Al abeer medical
29 Allevia medical center
30 Sama medical care
31 Dr Khaled al sheikh medical
32 Dr Mohammad amine zbeib
33 Gardenia medical center
34 Nova health care
35 Asian medical health
36 al ahli hospital
37 Al wakra clinics & Urgent care unit – Al Ahli Hospital
38 Al tai medical
39 Focus medical center
40 KIMS Qatar Medical Center – Barwa City
41 KIMS Qatar Medical Center – Al Wakra
42 Value Medical Center
43 Doha Clinic Hospital
44 Magrabi Center for Eye, ENT & Dental
45 Al Ahmadani Medical Center
46 Dr. Samia Al Namla Medical Center
47 Al Masa Medical Center
48 Al Hayat Medical Center
49 Imara Medical Center
50 Marble Medical Center
51 Al Shami Medical Center
52 Al Dimashqui Medical Center
53 United Care Medical Center
54 Al Salam Center – Ain Khalid
55 Al Salam Medical Center – Al Khaisa
56 Rayhan Medical Complex
57 Al Shorook Medical Center
58 Al Salam Medical Polyclinic Center – Muaither
59 Al Salam Medical Polyclinic Center – Al Sayliah
60 Dr. Kholood Al Mahmoud Specialized Center
61 Planet Medical Center
62 Dr. Sameer’s Clinic
63 Al Dafna Medical Center
64 Al Hekma Medical Complex
65 Marble Medical Center Plus
66 Al Siraj Medical Center
67 The International Medical Centre
68 Barzan Medical Center
69 Raha Medical Center
70 Al Safa Medical Polyclinic
71 Beauty Medical Center
72 Parco Healthcare
73 Al Wehda Medical Center
74 Al Awsa Medical Center
75 Millenium Medical Center
76 The International Medical Centre
77 Hilal Premium Naseem Al Rabeeh Medical Center W.L.L
78 Reem Medical Center
79 Tadawi Medical Center
80 Al Sultan Medical Center
81 Al Amal Medical Center
82 Al Shefa Polyclinic D Ring Road
83 Al Shefa Polyclinic – Al Kharaitiyat
84 West Bay Medicare
85 Family Medical Clinics
86 Queen Hospital
87 Al Zaeem Poly Clinic
88 Feto Maternal Centre
89 Al Jazeera Medical Center Al Rayyan Branch
90 Houston American Medical Center
91 Al Jazeera Medical Center, Maidar Branch
92 American Hospitals Clinic
93 Qatar Foundation – Primary Health Care Center
94 Parco Health Care – Al Shihaniya
95 Al Mahmoud Medical Center
96 DOC Medical Center
97 Ocean Medical Center
98 Al Azizia Medical Center
99 Ibtasem Medical Center

🇦🇪എക്സ്പോ 2020 ദുബായ് വേദിയ്ക്ക് മുകളിലൂടെ പ്രത്യേക ഫ്ലൈപാസ്റ്റ് പരേഡ് നടത്തുമെന്ന് എമിറേറ്റ്സ്.

✒️2021 ഒക്ടോബർ 13, 14 തീയതികളിൽ എക്സ്പോ 2020 ദുബായ് വേദി, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങൾക്ക് മുകളിലൂടെ പ്രത്യേക ഫ്ലൈപാസ്റ്റ് പരേഡ് നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു. വളരെ താഴ്ന്ന ഉയരത്തിൽ പറക്കുന്ന രീതിയിലുള്ള ഫ്ലൈപാസ്റ്റാണ് എമിറേറ്റ്സ് പ്രഖ്യാപിച്ചിട്ടുള്ളത്.

എമിറേറ്റ്സിന്റെ എക്സ്പോ 2020 ദുബായ് പ്രമേയമാക്കി അലങ്കരിച്ചിട്ടുള്ള A380 വിമാനമാണ് ഈ പ്രത്യേക ഫ്ലൈപാസ്റ്റ് പരേഡ് നടത്തുന്നത്. ഈ രണ്ട് ദിവസങ്ങളിലും എക്സ്പോ 2020 ദുബായ് വേദി, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലും, പരിസരപ്രദേശങ്ങളിലും വിവിധ സ്ഥലങ്ങളിൽ രാവിലെ 5 മുതൽ 8 വരെ (പ്രാദേശിക സമയം) ഈ വിമാനം കണ്ടെത്താൻ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും അവസരം ലഭിക്കുന്നതാണ്. എമിറേറ്റ്സ് അടുത്ത് തന്നെ വെളിപ്പെടുത്താനിരിക്കുന്ന ഒരു പ്രത്യേക പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ ഫ്ലൈപാസ്റ്റുകൾ സംഘടിപ്പിക്കുന്നത്.

ഫ്ലൈപാസ്റ്റ് നടത്തുന്ന ഈ പ്രത്യേക A380വിമാനത്തിന്റെ ദൃശ്യങ്ങൾ (ഫോട്ടോകളും വീഡിയോകളും) പകർത്തുന്നതിന് പൊതുജനങ്ങൾക്ക് എമിറേറ്റ്സ് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ഫ്ലൈപാസ്റ്റ് നടത്തുന്ന ഈ വിമാനത്തിന് അപകട സാധ്യതയുണ്ടാക്കുന്ന രീതിയിൽ ഡ്രോണുകൾ ഉപയോഗിക്കരുതെന്നും, ഡ്രോണുകൾ ഉൾപ്പടെയുള്ള ആളില്ലാ വിമാനങ്ങൾക്ക് GCAA ഏർപ്പെടുത്തിയിട്ടുള്ള ‘നോ ഫ്ലൈ സോണുകൾ’ സംബന്ധിച്ച എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും എമിറേറ്റ്സ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

🇧🇭ബഹ്‌റൈൻ: ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

✒️രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ഒക്ടോബർ 12-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ഒക്ടോബർ 12-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

🇸🇦സൗദി: ആറ് മാസത്തിനിടയിൽ ഒമ്പത് ലക്ഷത്തിലധികം വർക്ക് വിസകൾ അനുവദിച്ചു.

✒️2021-ലെ ആദ്യ പകുതിയുടെ അവസാനത്തോടെ രാജ്യത്ത് ഏതാണ്ട് 953000-ൽ പരം പുതിയ വർക്ക് വിസകൾ അനുവദിച്ചതായി സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് നൽകിയ കണക്കുകൾ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2021-ലെ ആദ്യ മൂന്ന് മാസങ്ങളിൽ 512000-ത്തോളം വിസകളും, രണ്ടാമത്തെ മൂന്ന് മാസങ്ങളിൽ 440000-ത്തോളം വിസകളുമാണ് വിദേശികൾക്കായി അനുവദിച്ചിരിക്കുന്നത്. 2021-ലെ ആദ്യ മൂന്ന് മാസങ്ങളിൽ നാല് ലക്ഷത്തോളം പുരുഷന്മാർക്കും, ഒരു ലക്ഷത്തിപതിനായിരത്തിലധികം സ്ത്രീകൾക്കും വിസകൾ അനുവദിച്ചിട്ടുണ്ട്.

ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ സൗദിയിലെ സ്വകാര്യ മേഖലയിൽ 298000 വിസകളാണ് അനുവദിച്ചിരിക്കുന്നത്. 212000 വിസകൾ ഗാർഹിക ജീവനക്കാർക്കാണ് അനുവദിച്ചിരിക്കുന്നത്. സൗദിയിലെ സർക്കാർ മേഖലയിൽ ഏതാണ്ട് ആയിരത്തോളം വിസകൾ മാത്രമാണ് 2021-ലെ ആദ്യ മൂന്ന് മാസങ്ങളിൽ അനുവദിച്ചിരിക്കുന്നതെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

🇶🇦ഖത്തറില്‍ തുല്യനില പാലിച്ച് കോവിഡും കോവിഡ് മുക്തിയും.

✒️ഖത്തറില്‍ (Qatar) ഇന്ന് 83 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 36 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 83 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,36,089 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 607.

966 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 10 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 47 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,225 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,76,367 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 82.9 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു.

🇴🇲ഒമാൻ: പ്രവാസികൾക്ക് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.

✒️രാജ്യത്തെ പ്രവാസികൾക്ക് 2021 ഒക്ടോബർ 12 മുതൽ ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 12-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതിനായുള്ള മുൻ‌കൂർ ബുക്കിങ്ങ് ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒമാനിലെ പ്രവാസികളായ താമസക്കാർക്ക് ‘Tarassud Plus’ ആപ്പിലൂടെയോ, https://covid19.moh.gov.om/#/home എന്ന വിലാസത്തിലോ ഇതിനായുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

“2021 ഒക്ടോബർ 12 മുതൽ പ്രവാസി തൊഴിലാളികൾക്ക് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് ലഭ്യമാണ്. മുൻ‌കൂർ ബുക്കിങ്ങിന് അനുസൃതമായാണ് ഈ വാക്സിൻ നൽകുന്നത്. ‘Tarassud Plus’ ആപ്പിലൂടെ ഈ ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.”, ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

🇸🇦സൗദിയില്‍ പുതുതായി 57 പേര്‍ക്ക് കൊവിഡ്, രണ്ട് മരണം.

✒️സൗദി അറേബ്യയില്‍ പുതുതായി 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 44 പേര്‍ രോഗമുക്തി നേടി. 53,930 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,761 ആയി. ഇതില്‍ 5,36,768 പേരും സുഖം പ്രാപിച്ചു. ആകെ 8,753 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 111 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 44,139,976 ഡോസ് കവിഞ്ഞു. ഇതില്‍ 23,793,444 എണ്ണം ആദ്യ ഡോസ് ആണ്. 20,346,532 എണ്ണം സെക്കന്‍ഡ് ഡോസും. 1,678,948 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 19, ജിദ്ദ 9, മക്ക 5, തബൂക്ക് 2, ബുറൈദ 2, ബുഖൈരിയ 2, മറ്റ് 20 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

🇦🇪യുഎഇയില്‍ 126 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.

✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 126 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 163 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

പുതിയതായി നടത്തിയ 321,515 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,38,152 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,31,632 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,116 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,404 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇴🇲ഒമാനില്‍ ഇപ്പോഴുള്ളത് 559 കൊവിഡ് രോഗികള്‍ മാത്രം; ആശുപത്രികളില്‍ 22 പേര്‍.

✒️ഒമാനില്‍ കൊവിഡ് വ്യാപന നിരക്ക് കുറയുന്നു. രാജ്യത്ത് ഇന്ന് 14 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,04,013 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,99,351 പേരും ഇതിനോടകം രോഗമുക്തരായി. 4,103 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 98.5 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. നിലവില്‍ 559 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നാല് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 22 കൊവിഡ് രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ എട്ട് പേരാണ് തീവ്ര പരിചരണ വിഭാഗങ്ങളിലുള്ളത്. അതേസമയം രാജ്യത്ത് ഷഹീന്‍ ചുഴലിക്കാറ്റ് ബാധിത മേഖലകളില്‍ നിര്‍ത്തിവെച്ചിരുന്ന കൊവിഡ് വാക്സിനേഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിച്ചു.

Post a Comment

0 Comments