Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ഗൾഫ് ന്യൂസ്‌

🇦🇪എക്‌സ്‌പോ 2020: 24 ദിവസത്തിനിടെ 15 ലക്ഷത്തോളം സന്ദര്‍ശകര്‍.

🇦🇪യുഎഇയില്‍ സ്‌കൂളിലേക്ക് പോയ പ്രവാസി വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു.

🇦🇪യുഎഇയില്‍ 97 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.

🇧🇭മലയാളി വിദ്യാര്‍ത്ഥി ബഹ്റൈനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം.

🇸🇦പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു.

🇦🇪മഹ്‌സൂസില്‍ ഇത് പുതിയ ചരിത്രം; 50 മില്യന്‍ ദിര്‍ഹത്തിന് ഒടുവില്‍ അവകാശിയെത്തി.

🇴🇲പത്ത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസി കുട്ടികൾക്ക് ഐഡി കാർഡുകൾ നിർബന്ധമാണെന്ന് റോയൽ ഒമാൻ പോലീസ്.

🇸🇦സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി നവംബർ 30 വരെ നീട്ടി നൽകും.

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.

🇶🇦ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടി; ഇന്ന് 122 പേര്‍ക്ക് രോഗബാധ.

🇸🇦സൗദി ആരാംകോ, ടോട്ടൽ എനർജി ഇന്ധന സ്​റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു.

🇸🇦കോവിഡ്​: സൗദിയിൽ ഇന്ന് 51 പുതിയ രോഗികൾ.

🇸🇦കൊണ്ടോട്ടി സ്വദേശി സൗദിയിലെ സാംതയില്‍ നിര്യാതനായി.

🇦🇪എമിറേറ്റ്​സ്​ എയർലൈനിൽ 6000 തൊഴിൽ അവസരങ്ങൾ.

🇴🇲ഒമാനില്‍ 20 പുതിയ കൊവിഡ് കേസുകള്‍ കൂടി.

🇸🇦ആദ്യ സ്‌പോണ്‍സര്‍ക്ക് കീഴില്‍ ഒരു വര്‍ഷം തികക്കേണ്ടതില്ല; സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം എളുപ്പമാക്കി സൗദി.

വാർത്തകൾ വിശദമായി👇

🇦🇪എക്‌സ്‌പോ 2020: 24 ദിവസത്തിനിടെ 15 ലക്ഷത്തോളം സന്ദര്‍ശകര്‍.

✒️ദുബൈ എക്‌സ്‌പോ 2020ല്‍(Dubai expo 2020) സന്ദര്‍ശക പ്രവാഹം. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോയില്‍ 24 ദിവസം പിന്നിടുമ്പോള്‍ ഏകദേശം 15 ലക്ഷത്തോളം സന്ദര്‍ശകരെത്തിയെന്ന് സംഘാടകര്‍ തിങ്കളാഴ്ച അറിയിച്ചു.

എക്‌സ്‌പോ തുടങ്ങി 24 ദിവസത്തില്‍ ആകെ 1,471,314 സന്ദര്‍ശകര്‍ എത്തിയതായി എക്‌സ്‌പോ 2020 ദുബൈ കമ്മ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സ്‌കൊനൈഡ് മക്ഗീച്ചന്‍ പറഞ്ഞു. നബിദിനം ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് അവധി ദിവസങ്ങള്‍ ലഭിച്ചത് സന്ദര്‍ശകരുടെ എണ്ണം കുത്തനെ ഉയരുന്നതിന് കാരണമായി. രാജ്യത്തെ മെച്ചപ്പെട്ട കാലാവസ്ഥാ മാറ്റവും ആളുകള്‍ എക്‌സ്‌പോ വേദിയിലേക്ക് എത്തിയതിന് പിന്നിലെ കാരണമായി എക്‌സ്‌പോ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസ അല്‍ അന്‍സാരി വിലയിരുത്തുന്നു. 

എല്ലാ തിങ്കളാഴ്ചയുമാണ് എക്‌സ്‌പോ സന്ദര്‍ശകരുടെ കണക്ക് പുറത്തുവിടുന്നത്. പവലിയന്‍ തിരിച്ചുള്ള കണക്കുകള്‍ അതത് പവലിയനുകളാണ് പ്രഖ്യാപിക്കുന്നത്. യുകെ പവലിയനില്‍ 100,000 സന്ദര്‍ശകരും സൗദി പവലിയനില്‍ ഒരു ദിവസം 33,000 സന്ദര്‍ശകരും എത്തിയതായി അവര്‍ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് എടുത്ത് സന്ദര്‍ശിച്ചവരുടെ എണ്ണമാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യങ്ങളുടെ പ്രതിനിധികള്‍, അതിഥികള്‍, എക്‌സ്‌പോ ജീവനക്കാര്‍ എന്നിവരെ ഇതില്‍പ്പെടുത്തിയിട്ടില്ല. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ നീളുന്ന ടൂറിസ്റ്റ് സീസണില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

🇦🇪യുഎഇയില്‍ സ്‌കൂളിലേക്ക് പോയ പ്രവാസി വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു.

✒️യുഎഇയിലെ ഫുജൈറയില്‍ സ്‌കൂളിലേക്ക് പോയ അഞ്ചു വയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഈജിപ്ത് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. 

സക്മകം ഏരിയയിലെ സ്‌കൂളിലേക്കുള്ള റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാര്‍ കെജി വണ്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചത്. ഞായറാഴ്ച രാവിലെ 7.23നാണ് അഞ്ചു വയസ്സുകാരന് അപകടം സംഭവിച്ച വിവരം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ സലേഹ് അല്‍ ധന്‍ഹാനി പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തിയെങ്കിലും അപകട സമയത്ത് തന്നെ കുട്ടി മരിച്ചിരുന്നു. അറബ് ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകട കാരണം. കുട്ടിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കേണല്‍ ധന്‍ഹാനി ദുഃഖം രേഖപ്പെടുത്തി.

🇦🇪യുഎഇയില്‍ 97 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.

✒️യുഎഇയില്‍(UAE) പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം. യുഎഇയില്‍ (United Arab Emirates) ഇന്ന് 97 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 129 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പുതിയതായി നടത്തിയ 281,817 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ആകെ 9.15 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,381 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 733,379 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,131 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,871 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇧🇭മലയാളി വിദ്യാര്‍ത്ഥി ബഹ്റൈനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം.

✒️മലയാളി വിദ്യാര്‍ത്ഥിയെ (Indian student) ബഹ്റൈനില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി (found dead in Bahrain). തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിന്റെ മകന്‍ സുകൃത് (17) ആണ് ഉമ്മുല്‍ ഹസമില്‍ മരിച്ചത്. താമസ സ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിന്റെ താഴെയാണ് മൃതദേഹം കണ്ടെത്തിയത്. സുകൃതിന്റെ അസ്വഭാവിക മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് (Indian Ambassedor in Bahrain) അപേക്ഷ നല്‍കി.

ഇക്കഴിഞ്ഞ വെള്ളിയാഴ്‍ച രാവിലെയാണ് അദ്‍ലിയയിലെ വീട്ടില്‍ നിന്ന് നടക്കാനായി സുകൃത് പുറത്തേക്ക് പോയത്. കൈയില്‍ വാട്ടര്‍ ബോട്ടിലുമായി സുകൃത് പുറത്തേക്ക് പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ തൊട്ടടുത്തുള്ള കെട്ടിടത്തിലെ ഫയര്‍ എക്സിറ്റ് ഗോവണിക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

ഉയരത്തില്‍ നിന്ന് താഴേക്ക് വീണതിന്റെ ഭാഗമായി തലയ്‍ക്ക് ക്ഷതമേല്‍ക്കുകയും ഇത് കാരണമായുണ്ടായ ഹൃദയാഘാതവുമാണ് മരണ കാരണമായി മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം അസ്വഭാവിക മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്‍തവയ്‍ക്ക് നല്‍കിയ അപേക്ഷയില്‍ മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ബഹ്റൈന്‍ അധികൃതര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അംബാസഡര്‍ പ്രതികരിച്ചു.

🇸🇦പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു.

✒️സൗദി അറേബ്യയില്‍ സ്വദേശിവത്കരണം (Saudisation) കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാര്‍ക്കറ്റിങ് ജോലികള് (Marketing)‍, ഓഫീസ് സെക്രട്ടറി (Office secretary), വിവര്‍ത്തനം (Translation), സ്റ്റോര്‍ കീപ്പര് (Store keeper)‍, ഡേറ്റാ എന്‍ട്രി (Data entry) തുടങ്ങിയ ജോലികളാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരിക്കുന്നത്. സ്വദേശികള്‍ക്ക് അനിയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കാനും രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്വദേശികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം.

സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹ്‍മദ് ബിന്‍ സുലൈമാന്‍ അല്‍ രാജിഹിയാണ് പുതിയ മേഖലകളിലെ സ്വദേശിവത്കരണ തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മാര്‍ക്കറ്റിങ് ജോലികളില്‍ അഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുണ്ടെങ്കില്‍ 30 ശതമാനം തസ്‍തികകള്‍ സ്വദേശികള്‍ക്കായി മാറ്റിവെയ്ക്കണം. ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശികള്‍ക്ക് മിനിമം വേതനം 5500 റിയാലായിരിക്കുകയും വേണം. വിവര്‍ത്തനം, സ്റ്റോര്‍ കീപ്പര്‍, ഡേറ്റാ എന്‍ട്രി ജോലികളില്‍ സ്വദേശികള്‍ക്ക് 5000 റിയാല്‍ മിനിമം വേതനം നല്‍കണം.

അടുത്ത വര്‍ഷം മേയ് എട്ട് മുതലായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വദേശിവത്കരണ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരിക. മാര്‍ക്കറ്റിങ് മേഖലയില്‍ 12,000ല്‍ അധികം സ്വദേശികള്‍ക്കും ഓഫീസ് സെക്രട്ടറി, സ്റ്റോര്‍ കീപ്പര്‍, ഡേറ്റാ എന്‍ട്രി, വിവര്‍ത്തനം എന്നീ മേഖലകളില്‍ ഇരുപതിനായിരത്തിലധികം സ്വദേശികള്‍ക്കും തൊഴില്‍ ലഭ്യമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

🇦🇪മഹ്‌സൂസില്‍ ഇത് പുതിയ ചരിത്രം; 50 മില്യന്‍ ദിര്‍ഹത്തിന് ഒടുവില്‍ അവകാശിയെത്തി.

✒️മഹ്‍സൂസിന്റെ ചരിത്രത്തിലാദ്യമായി ഒന്നാം സമ്മാനത്തിന് ഒരു അവകാശിയെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ നടന്ന 48-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പിലാണ് ആദ്യമായി ഒരാള്‍ 50 മില്യന്‍ ദിര്‍ഹം സ്വന്തമാക്കിയത്. ഗ്രാന്റ് പ്രൈസായ 50,000,000 ദിര്‍ഹം ഒരു ഭാഗ്യശാലി നേടിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ ആറെണ്ണവും യോജിച്ച് വന്നതോടെ ഈ ഭാഗ്യശാലി മഹ്‌സൂസിന്റെ ആദ്യ ഗ്രാന്റ് പ്രൈസ് മള്‍ട്ടി മില്യനയര്‍ ആയിരിക്കുകയാണ്. 6, 11, 21, 32, 33, 46 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

50,000,000 ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് ഒരാള്‍ സ്വന്തമാക്കിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഈവിങ്‌സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞു. 'യുഎഇയിലെയും ജിസിസിയിലെയും ഏറ്റവും വലിയ സമ്മാനത്തുകയാണിത്. ഈ സമ്മാനം നേടുന്നത് ആരെന്ന് അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. 48 നറുക്കെടുപ്പുകള്‍ക്ക് ശേഷം ഗ്രാന്‍റ് പ്രൈസിന് ഒരു ഭാഗ്യശാലി അര്‍ഹത നേടിയതില്‍ അത്യധികം സന്തോഷമുണ്ട്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞ രാത്രിയില്‍ നടന്ന നറുക്കെടുപ്പില്‍ അതിശയിപ്പിക്കുന്ന രീതിയില്‍ ഭാഗ്യം ഒരാളെ തേടിയെത്തിയതിന് സാക്ഷിയായതോടെ, 'ഒറ്റ രാത്രികൊണ്ട് ആളുകളുടെ ജീവിതം മാറ്റിമറിക്കുക' എന്ന മഹ്‌സൂസിന്റെ ആപ്തവാക്യം പൂര്‍ണമാകുകയായിരുന്നു. ഇതുവരെയുള്ള എല്ലാ നറുക്കെടുപ്പുകളിലും വിജയികളായ ഓരോരുത്തരുടെയും ജീവിതങ്ങള്‍ സെക്കന്റുകള്‍ കൊണ്ടാണ് മാറിയത്. ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് മഹ്‌സൂസിന്റെ പ്രധാന ലക്ഷ്യം'- ഫരീദ് സാംജി വ്യക്തമാക്കി.

ഗ്രാന്റ് പ്രൈസിന് പുറമെ, ആറുപേര്‍ രണ്ടാം സമ്മാനമായ 2,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. 2021 ഒക്ടോബര്‍ 16ന് നടന്ന 47-ാമത് നറുക്കെടുപ്പില്‍ രണ്ടാം സമ്മാന വിജയികള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ആ തുക കൂടി ചേര്‍ത്ത് ഇത്തവണത്തെ രണ്ടാം സമ്മാനം ഇരട്ടിയാക്കുകയായിരുന്നു. രണ്ടാം സമ്മാനം നേടിയ ഓരോരുത്തരും 333,333 ദിര്‍ഹം വീതം സ്വന്തമാക്കി. 185 വിജയികള്‍ 1,000 ദിര്‍ഹം വീതം നേടി. 3,456 പേരാണ് 35 ദിര്‍ഹം വീതം സമ്മാനം നേടിയത്. ആകെ 52,305,960 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.

2021 ഒക്ടോബര്‍ 30 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് പുതിയ സര്‍പ്രൈസ് സമ്മാനങ്ങളാണ്.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും.

'മഹ്‌സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്സൂസ്, ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്‍സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.

🇴🇲പത്ത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസി കുട്ടികൾക്ക് ഐഡി കാർഡുകൾ നിർബന്ധമാണെന്ന് റോയൽ ഒമാൻ പോലീസ്.

✒️രാജ്യത്തെ പത്ത് വയസിന് മുകളിൽ പ്രായമുള്ള, പ്രവാസി കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ഐഡി കാർഡുകൾ നിർബന്ധമാണെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. ഒമാനി പൗരന്മാരും, പ്രവാസികളുമായ കുട്ടികൾക്ക് പത്ത് വയസാകുന്നതോടെ ഐഡി കാർഡുകൾ, റെസിഡൻസി കാർഡുകൾ എന്നിവ നിർബന്ധമാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഒമാനിലെ പുതുക്കിയ സിവിൽ സ്റ്റാറ്റസ് നിയമങ്ങൾ പ്രകാരമാണ് ഇക്കാര്യം നിർബന്ധമാക്കിയിരിക്കുന്നത്. ഒമാൻ സിവിൽ സ്റ്റാറ്റസ് നിയമത്തിലെ ഭരണപരമായ മാനദണ്ഡങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നത് സംബന്ധിച്ച ഉത്തരവ് പോലീസ് ആൻഡ് കസ്റ്റംസ് വകുപ്പ് ഇൻപെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ അൽ ശരിഖി ഒക്ടോബർ 24-ന് പുറത്തിറക്കിയിട്ടുണ്ട്.

പുതുക്കിയ നിയമം അനുസരിച്ച് രാജ്യത്തെ കുട്ടികൾക്ക് പത്ത് വയസ് പൂർത്തിയാക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ഐഡന്റിറ്റി കാർഡ്, റെസിഡൻസി കാർഡ് എന്നിവയ്ക്കായി അപേക്ഷിച്ചിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഒമാനിലേക്ക് പ്രവേശിക്കുന്ന പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും ഈ വ്യവസ്ഥ ബാധകമാണ്.

പത്ത് വയസിന് മുകളിൽ പ്രായമുള്ള, ഐഡി കാർഡ് ഇല്ലാത്തവർക്ക്, ഇവർ ഇത്തരം കാർഡുകൾ നിയമപരമായി നേടുന്നത് വരെ ഓരോ മാസവും 5 റിയാൽ വീതം പിഴ ചുമത്തുന്നതാണ്.

ഈ ഉത്തരവ് പ്രകാരം, ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാർഡ് കാലാവധി മൂന്ന് വർഷമാക്കി നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്.

🇸🇦സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി നവംബർ 30 വരെ നീട്ടി നൽകും.

✒️രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി 2021 നവംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം വിഭാഗങ്ങളിലുള്ള സന്ദർശകരുടെ വിസ കാലാവധി മന്ത്രാലയം സ്വയമേവ നീട്ടി നൽകുന്നതാണ്.

ഒക്ടോബർ 24-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സൗജന്യമായാണ് ഇത്തരം വിസകളുടെ കാലാവധി നീട്ടി നൽകുന്നതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇതോടെ സൗദി വിസിറ്റ് വിസ അനുവദിച്ചിട്ടുള്ള, എന്നാൽ യാത്രാ വിലക്കുകൾ മൂലം സൗദിയിലേക്ക് യാത്രചെയ്യാനാകാതിരുന്ന, സന്ദർശകർക്ക് തങ്ങളുടെ വിസിറ്റ് വിസകളുടെ കാലാവധി നവംബർ 30 വരെ സ്വയമേവ നീട്ടിക്കിട്ടുന്നതാണ്. നിലവിൽ ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, ടർക്കി, ബ്രസീൽ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ തുടരുന്നുണ്ട്.

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ഒക്ടോബർ 14 മുതൽ ഒക്ടോബർ 20 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 15688 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിൽ 7088 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1615 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 6985 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 70771 പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 406 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 41 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 57 ശതമാനം പേർ യെമൻ പൗരന്മാരും, 2 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

🇶🇦ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടി; ഇന്ന് 122 പേര്‍ക്ക് രോഗബാധ.

✒️ഖത്തറില്‍ (Qatar) ഇന്ന് 122 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 24 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 89 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,36,995. ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 609.

1036 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 12 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേരെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പുതുതായി എഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 49 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,738 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 48,15,431 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 83.7ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു.

🇸🇦സൗദി ആരാംകോ, ടോട്ടൽ എനർജി ഇന്ധന സ്​റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു.

✒️സൗദി ആരാംകോയും ടോട്ടൽ എനർജിയും സംയുക്തമായുള്ള ഇന്ധന സ്​റ്റേഷനുകൾ റിയാദിലും കിഴക്കൻ പ്രവിശ്യയിലും പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇന്ധനം വിതരണം ചെയ്യാൻ 2019 ൽ സൗദി അരാംകോയും ടോട്ടൽ എനർജികളും തമ്മിൽ ഒപ്പിട്ട സംയുക്ത കരാറി​െൻറ അടിസ്ഥാനത്തിലാണ്​ റിയാദിലും കിഴക്കൻ പ്രവിശ്യയിലെ സീഹാത്തിലുമായി രണ്ട്​ സ്​റ്റേഷനുകൾ ഉദ്​ഘാടനം ചെയ്​തിരിക്കുന്നത്​. 270 സർവീസ് സ്റ്റേഷനുകൾ നവീകരിക്കാനും രാജ്യത്തി​െൻറ എല്ലാ പ്രദേശങ്ങളിലും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും ഗുണനിലവാരമുള്ള സ്റ്റേഷനുകൾ സ്ഥാപിക്കാനുമുള്ള പദ്ധതിയുടെ ഭാഗം കൂടിയാണ്​​. സൗദി അരാംകോ, ടോട്ടൽ എനർജി ബ്രാൻഡുകൾക്ക്​ കീഴിലാണ് സ്​റ്റേഷനുകൾ​ പ്രവർത്തിക്കുക. ഉയർന്ന ഗുണമേന്മയുള്ള ഇന്ധനവും അനുബന്ധ സേവനങ്ങളും വാഹനമോടിക്കുന്നവർക്ക് നൽകും.

ടോട്ടൽ എനർജിയുമായി സഹകരിച്ച് ഇന്ധന സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്ന്​ റിയാദിൽ നടന്ന ഉദ്​ഘാടന ചടങ്ങിൽ സൗദി ആരാംകോ പ്രസിഡൻറും ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസറുമായ എൻജിനീയർ അമീൻ ബിൻ ഹസൻ നാസിർ പറഞ്ഞു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും സേവനങ്ങളുടെ നിലവാരം വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. കിഴക്കൻ ഏഷ്യയിലും വടക്കേ അമേരിക്കയിലും ആയിരക്കണക്കിന് ഇന്ധന സ്റ്റേഷനുകൾ സൗദി ആരാംകോയ്ക്കുണ്ട്. 1960 ൽ നിർത്തലാക്കിയ ശേഷം ഇതാദ്യമായാണ് കമ്പനി തങ്ങളുടെ ബ്രാൻഡിൽ ഇന്ധനം സൗദിയിൽ വിൽക്കുന്നത്. സൗദി ആരാംകോയും ടോട്ടൽ എനർജിയും സംയുക്തമായ സംരംഭത്തിലുടെ സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഉദ്ദേശിക്കുന്നതായി സൗദി ആരാംകോ പ്രസിഡൻറ്​ പറഞ്ഞു.

ഉപഭോക്താക്കൾക്ക് കൂടുതൽ ശുദ്ധവും വിശ്വസനീയവുമായ ഇന്ധനമൊരുക്കുമെന്ന്​ ടോട്ടൽ എനർജി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പാട്രിക് ബോയാനി പറഞ്ഞു. സൗദി ആരാംകോയുമായുള്ള ദീർഘകാല പങ്കാളിത്തം സ്ഥിരീകരിക്കുന്നതിനുള്ള മറ്റൊരു ചുവടുവെപ്പാണ് ആദ്യത്തെ രണ്ട് ഇന്ധന സ്​റ്റേഷനുകൾ തുറന്നത്. ഈ പങ്കാളിത്തം സ വിപണിയിൽ മൊത്തം ഉൗർജ്ജത്തിന്റെ സാന്നിധ്യം ഏകീകരിക്കാനുള്ള നാഴികക്കല്ലാണ്. രാജ്യത്തി​െൻറ പ്രാദേശിക സമ്പദ്‌വ്യവസ്ഥക്ക്​ വലിയ സംഭാവന നൽകും​. രണ്ട് ബ്രാൻഡുകൾക്ക് കീഴിൽ ഉപഭോക്താക്കൾക്ക് ഇന്ധനം, എണ്ണ മാറ്റം, വാഷിങ്​​ തുടങ്ങിയ ഉയർന്ന സേവനങ്ങൾ കേന്ദ്രങ്ങൾ നൽകും. ഗ്രീൻ സൗദി സംരംഭത്തി​െൻറ ലക്ഷ്യങ്ങൾക്കനുസൃതമായി സ്റ്റേഷനുകളിൽ സോളാർ പാനലുകളും സജ്ജീകരിച്ചതായും​ ടോട്ടൽ എനർജി പ്രസിഡൻറ്​ പറഞ്ഞു.

🇸🇦കോവിഡ്​: സൗദിയിൽ ഇന്ന് 51 പുതിയ രോഗികൾ.

✒️സൗദിയിൽ ഇന്ന് 51 പുതിയ കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രണ്ട് പേർ മാത്രമാണ്​ കോവിഡ്​ മൂലം മരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.​ ചികിത്സയിലുള്ളവരിൽ 56 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,303 ഉം രോഗമുക്തരുടെ എണ്ണം 5,37,338 ഉം ആയി. ആകെ മരണസംഖ്യ 8,780 ആയി ഉയർന്നു. ഗുരുതര നിലയിലുള്ളവരുടെ എണ്ണം 77 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​.

ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 19, ജിദ്ദ 9, ബുറൈദ് 2, മക്ക 2, ജീസാൻ 2, ദമ്മാം 2, മറ്റ്​ 16 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 45,424,334 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

🇸🇦കൊണ്ടോട്ടി സ്വദേശി സൗദിയിലെ സാംതയില്‍ നിര്യാതനായി.

✒️മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി പരേതനായ കൊടവണ്ടി മമ്മദിന്റെ മകന്‍ കൊടവണ്ടി സിദ്ധീഖ് (49) സൗദിയിലെ ജിസാനിന് അടുത്ത് സാംതയില്‍ നിര്യാതനായി. സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം ജോലിക്ക് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരുടെ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഉറക്കത്തില്‍ സംഭവിച്ച സൈലൻറ്​ അറ്റാക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാതാവ്: ആയമ്മ, ഭാര്യ: അസ്മാബി, മൂന്ന് മക്കളുണ്ട്. സാംത ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

🇦🇪എമിറേറ്റ്​സ്​ എയർലൈനിൽ 6000 തൊഴിൽ അവസരങ്ങൾ.

✒️അടുത്ത ആറ്​ മാസത്തിനിടെ 6000 ജീവനക്കാരെ റിക്രൂട്ട്​ ചെയ്യുമെന്ന്​ ദുബൈയുടെ ഔദ്യോഗിക എയർലൈനായ എമിറേറ്റ്​സ്. യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക്​ തിരിച്ചെത്തിയതോടെയാണ്​ കൂടുതൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നത്​. പൈലറ്റ്​, ക്യാബിൻ ക്രൂ, എൻജിനീയറിങ്​ സ്​പെഷ്യലിസ്​റ്റ്​, മറ്റ്​ ജീവനക്കാർ എന്നിവരെ നിയമിക്കാനാണ്​ പദ്ധതി.

എമിറേറ്റ്​സി​െൻറ 90 ശതമാനം സർവീസുകളും പുനരാരംഭിച്ചതായി എമിറേറ്റ്​സ്​ ചെയർമാൻ ശൈഖ്​ അഹ്​മദ്​ബി ബിൻ സഈദ്​ ആൽ മക്​തൂം പറഞ്ഞു. മഹാമാരിക്ക്​ മുൻപുണ്ടായിരുന്ന ശേഷിയുടെ 70 ശതമാനം യാത്രക്കാരും ഈ വർഷം അവസാനത്തോടെ തിരികെയെത്തും. 6000 പുതിയ ജീവനക്കാരെ നിയമിക്കുന്നത്​ സാമ്പത്തീക സ്​ഥിതിക്ക്​ കരുത്ത്​ പകരുന്നതിനൊപ്പം പുതിയ അവസരങ്ങളും സൃഷ്​ടിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

കോവിഡ്​ രൂക്ഷമായ സമയത്ത്​ എമിറേറ്റ്​സ്​ ഉൾപെടെയുള്ള എയർലൈനുകൾ ചെലവ്​ ചുരുക്കലി​െൻറ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറക്കുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്​തിരുന്നു. സർവീസുകൾ പഴയനിലയിലേക്ക്​ തിരികെയെത്തിയതോടെ ജീവനക്കാരെ തിരിച്ചുവിളിക്കുകയും ശമ്പളം പുനസ്​ഥാപിക്കുകയും ചെയ്​തു. ഇതിന്​ പിന്നാലെയാണ്​​ വീണ്ടും ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നത്​. സെപ്​റ്റംബറിൽ 3000 ക്യാബിൻ ക്രുവിനെയും 500 എയർപോർട്ട്​ സർവീസ്​ ജീവനക്കാരെയും നിയമിക്കുമെന്ന്​ എമിറേറ്റ്​ അറിയിച്ചിരുന്നു. ദുബൈയിൽ 600 പൈലറ്റുമാരെ നിയമിക്കുമെന്നും അറിയിച്ചിരുന്നു.

എങ്ങിനെ അപേക്ഷിക്കാം:

എമിറേറ്റ്​സി​െൻറ വെബ്​സൈറ്റിൽ (emirates.com) ഏറ്റവും താഴെയെത്തിയാൽ കരിയർ എന്ന ലിങ്ക്​ കാണാം. ഇവിടെ ക്ലിക്ക്​ ചെയ്ത്​ യൂസർ നെയിമും പാസ്​വേഡും നൽകണം. പുതിയതായി സൈറ്റിലെത്തുന്നവർക്ക്​ പുതിയ യൂസർനെയിമും പാസ്​വേഡും നൽകാനുള്ള സംവിധാനമുണ്ട്​. ഓരോ ഒഴിവുകളുടെയും വിവരങ്ങളും ശമ്പള വിവരങ്ങളും ഇവിടെ നൽകിയിട്ടുണ്ട്​. അവ പരിശോധിച്ച ശേഷം അപേക്ഷിക്കാം.

ക്യാബിൻ ക്രൂവിന്​ 9770 ദിർഹമാണ്​ (ഏകദേശം രണ്ട്​ ലക്ഷം രൂപ) ശമ്പളം. 80 മുതൽ 100 മണിക്കൂർ വരെയാണ്​ ഒരു മാസം ജോലി. സമയത്തിന്​ അനുസരിച്ച്​ ശമ്പളത്തിൽ മാറ്റം വരും. കാപ്​റ്റൻമാർക്ക്​ ഓരോ വിമാനത്തിനും അനുസരിച്ച്​ ശമ്പളത്തിൽ മാറ്റമുണ്ടാകും. എ 380, ബോയിങ്​ 777 എന്നിവയിലെ കാപ്​റ്റൻമാർക്ക്​ 43,013 ദിർഹം (ഒമ്പത്​ ​ലക്ഷം രൂപ) മുതലാണ്​ ശമ്പളം. 85 മണിക്കൂറാണ്​ ജോലി.

🇴🇲ഒമാനില്‍ 20 പുതിയ കൊവിഡ് കേസുകള്‍ കൂടി.

✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid - 19 cases) ആരോഗ്യ മന്ത്രാലയം (Ministry of Health)അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 9 പേര്‍ കൂടി രോഗമുക്തരായി (Recoveries). അതേസമയം കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 3,04,183 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,549 പേരാണ് ഇതിനോടകം രോഗമുക്തരായത്. ആകെ 4,110 പേര്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്ടമാവുകയും ചെയ്തു. നിലവില്‍ 98.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

നിലവില്‍ 524 കൊവിഡ് രോഗികള്‍ മാത്രമാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പുതിയതായി മൂന്ന് കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചു. ആകെ 10 കൊവിഡ് രോഗികള്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.

🇸🇦ആദ്യ സ്‌പോണ്‍സര്‍ക്ക് കീഴില്‍ ഒരു വര്‍ഷം തികക്കേണ്ടതില്ല; സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം എളുപ്പമാക്കി സൗദി.

✒️സ്പോണ്‍സര്‍ഷിപ്പ് മാറ്റം കൂടുതല്‍ എളുപ്പമാക്കി സൗദി അറേബ്യ. രാജ്യത്തെത്തി ആദ്യ ഒരു വര്‍ഷം അതേ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. മാനവ വിഭവശേഷി മന്ത്രാലയമാണ് പുതിയ നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. സൗദിയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രാബല്യത്തിലായ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റ നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയത്. ഇനി മുതല്‍ പുതുതായി രാജ്യത്തേക്കെത്തുന്ന വിദേശികള്‍ക്കും ഉടന്‍ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കും. എന്നാല്‍ ഈ കാലയളവില്‍ തെഴില്‍ മാറ്റം നേടുന്നതിന് നിലവിലെ സ്പോണ്‍സറുടെ അനുമതി തേടണം. ഇതുള്‍പ്പെടെ മൂന്ന് ഭേദഗതികളാണ് തൊഴില്‍ നിയമത്തില്‍ വരുത്തിയത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ അവസാനിച്ചാല്‍ നിലവിലെ സ്പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ തൊഴില്‍ മാറ്റം അനുവദിക്കുന്നതാണ് രണ്ടാത്തെ ഭേദഗതി. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കില്‍ 77ലെ വ്യവസ്ഥകള്‍ പ്രകാരം തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴില്‍ മാറ്റം അനുവദിക്കുന്നതാണ് മൂന്നാമത്തെ ഭേദഗതി.

Post a Comment

0 Comments