സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.
Rs. 35,760 രൂപ*
_(8Gm/22Carat)_
*ഒരു ഗ്രാം 4470 രൂപ*
_(1Gm/22Carat)_
കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി
രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.
ഇന്ധന വിലവർധനക്കെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 മുതൽ ഒരു മണിക്കൂർ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിക്കും.
അതേസമയം രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍. കേന്ദ്രസര്‍ക്കാര്‍ എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും വിലയില്‍ പെട്ടന്ന് കുറവുണ്ടാകില്ല.
വാണിജ്യ സിലിണ്ടറിന് വൻ വില വർധന; 266 രൂപ കൂട്ടി
വാണിജ്യ സിലിണ്ടറിന് വൻ വില വർധന. സിലിണ്ടറിന് 266 രൂപ കൂട്ടി. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറുകൾക്ക് 1734 രൂപയിൽ നിന്നും 2000 രൂപ കടന്നു. എന്നാൽ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയും കോർപറേഷൻ എന്നീ പെട്രോളിയും കമ്പനികളുടെ സംയുക്ത യോഗത്തിന് ശേഷമാണ് വിലവർധന പ്രഖ്യാപിച്ചത്.
രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് പാചക വാതക വില വർധിപ്പിക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള എല്ലാ വിഭാഗം എൽ പി ജി സിലിണ്ടറുകൾക്കും കഴിഞ്ഞ ഒക്ടോബർ ആറിന് 15 രൂപ വർധിപ്പിച്ചിരുന്നു.
0 Comments