Ticker

6/recent/ticker-posts

Header Ads Widget

എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും നിരക്ക് ഉയർത്തി


എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും ടെലികോം താരിഫ് ഉയർത്തി. പ്രീ പെയ്ഡ് വരിക്കാർക്ക് 20-25ശതമാനം അധിക ബാധ്യതയാകും ഉണ്ടാകുക.

ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21ശതമാനമാണ് വർധന. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ നിരക്ക് വർധിപ്പിക്കുന്നതായി തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. വിവിധ പ്ലാനുകളിൽ 20 മുതൽ 25ശതമാനംവരെയാണ് വർധന. 2019നുശേഷം ഇതാദ്യമായാണ് രാജ്യത്ത് മൊബൈൽ സേവനദാതാക്കൾ നിരക്ക് വർധിപ്പിക്കുന്നത്.

Post a Comment

0 Comments