Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇴🇲ഒമാനിൽ അടുത്ത വർഷം ജനുവരി മുതൽ ഇ-പെയ്‌മെൻറ് നിർബന്ധം.

✒️ഒമാനിൽ അടുത്ത വർഷം ജനുവരി ഒന്ന് മുതൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക് ഇലക്ട്രേണിക് പെയ്‌മെൻറ് നിർബന്ധമാക്കുന്നു. ഒമാൻ വിഷൻ 2040 പദ്ധതിയുടെ ഭാഗമായാണ് ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം എന്നനിലയിൽ വ്യവസായ മേഖല, കോംപ്ലക്‌സുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ഭക്ഷ്യ വിൽപന, സ്വർണ്ണം വെള്ളി വിൽപന ശാലകൾ, റസ്റ്ററൻറുകൾ, കഫേകൾ, പഴം പച്ചക്കറി, ഇലക്ട്രേണിക് , കെട്ടിട നിർമാണ ഉൽപന്നങ്ങളുടെ വിൽപന, പുകയില ഉൽപനങ്ങൾ എന്നീ മേഖലകളിലാണ് ഇ-പെയ്‌മെൻറ് നടപ്പാക്കുക. ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ സംവിധാനം സഹായകമാവുമെന്ന് ഒമാൻ സെൻറട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി. ബാങ്കുകളുമായി സഹകരിച്ച് വ്യാപാരികൾക്ക് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകുമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. മെഷീൻ നടപ്പിൽ വരുന്നതോടെ വ്യാപാരികൾക്ക് സെൻട്രൽ ബാങ്ക് നിശ്ചയിക്കുന്ന തുകകൾ മാത്രമാണ് ഈടാക്കാൻ കഴിയുക. സ്ഥാപനങ്ങളും കമ്പനികളും അവരുടെ സ്ഥാപനങ്ങളിൽ ഈ മാസം അവസാനത്തോട് കൂടി തന്നെ ആവശ്യമായ സംവിധാനം ഒരുക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇലക്‌ട്രോണിക് പെയ്‌മെൻറ് സംവിധാനം ജനുവരി ഒന്ന് മുതൽ നടപ്പാവുമെന്ന് വ്യക്തമാക്കി പോസ്റ്റററുകളും ബാനറുകളും സ്ഥാപിക്കണം.

🇸🇦ഒക്‌ടോബറിൽ മാത്രം സൗദിയിൽ നിന്ന് വിദേശികൾ നാട്ടിലേക്കയച്ചത് 1347 കോടി റിയാൽ.

✒️സൗദിയിൽ നിന്ന് വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വർധന. ഒക്‌ടോബറിൽ മാത്രം 1347 കോടി റിയാലാണ് നാട്ടിലേക്കയച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 കോടിയിലേറെ കൂടുതലാണിത്. ഒക്ടോബറിൽ മാത്രം 2.4 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ പത്ത് മാസത്തിനിടെ പതിമൂവായിരം (12,979) കോടിയോളം റിയാൽ വിദേശികൾ സ്വദേശങ്ങളിലേക്കയച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 12,340 കോടി റിയാലായിരുന്നു അയച്ചിരുന്നത്. ഈ വർഷം മൂന്നാം പാദത്തിൽ 3960 കോടി റിയാൽ വിദേശികൾ നാട്ടിലേക്കയച്ചിട്ടുണ്ട്. ഈ വർഷം തുടക്കം മുതൽ തന്നെ വിദേശികളയക്കുന്ന പണത്തിൽ അഞ്ച് ശതമാനത്തിലധികം വർധന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം സ്വദേശികളും 550 കോടി റിയാൽ വിദേശങ്ങളിലേക്കയച്ചു.

🇴🇲ഒമാൻ: ഒമിക്രോൺ വകഭേദം ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

✒️കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നവംബർ 29-ന് രാത്രിയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

COVID-19 ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം ഒമാനിൽ സ്ഥിരീകരിച്ചതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിൽ മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, ജനിതകമാറ്റം വന്ന ഈ വൈറസിന്റെ സാന്നിധ്യം ഒമാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

രാജ്യത്തെ സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ച് വരുന്നതായും, ഈ വകഭേദത്തെ കണ്ടെത്തുന്നതിന് ഒമാനിലെ പകർച്ചവ്യാധി പര്യവേക്ഷണ സംവിധാനങ്ങൾ പ്രാപ്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

🇦🇪യു എ ഇ: നവംബർ 28 വരെ 4.8 ദശലക്ഷം പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചു.

✒️2021 നവംബർ 28 വരെ 4766419 പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. നവംബർ 29-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം പങ്ക് വെച്ചത്.

സംഗീത, കായിക താരങ്ങളുടെ സാന്നിധ്യം, എക്സ്പോ വേദി സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരുക്കിയ ‘നവംബർ വീക്ക് ഡേ പാസ്’ എന്ന പ്രത്യേക പദ്ധതി തുടങ്ങിയ ഘടകങ്ങൾ സന്ദർശകരുടെ എണ്ണം ഉയരാൻ കാരണമായതായി അധികൃതർ വ്യക്തമാക്കി.

തിരക്കേറിയ വിനോദ പരിപാടികൾക്കാണ് പോയ വാരം ജൂബിലി സ്റ്റേജ് സാക്ഷ്യം വഹിച്ചത്. കുവൈറ്റ് ഗായകൻ അബ്ദുല്ല അൽ-റുവൈഷും പ്രശസ്ത ഈജിപ്ഷ്യൻ ഗായകൻ മൊഹമ്മദ് ഹമാക്കിയും ഒരുക്കിയ സംഗീതപരിപാടികൾക്ക് പുറമെ, ലേറ്റ് നൈറ്റ്സ്@എക്സ്പോയിൽ ശാസ്ത്രീയ സംഗീതം മുതൽ ഹാസ്യം വരെയുള്ള ഓൾ-ഫീമെയിൽ പ്രകടനങ്ങൾ ഏറെ സന്ദർശകരെ ആകർഷിച്ചു.

തിങ്ങിനിറഞ്ഞ ദുബായ് മില്ലേനിയം ആംഫി തിയേറ്ററിൽ അക്കാഡമിയ ടീട്രോ അല്ലാ സ്കാലയിലെ കലാകാരന്മാർ അവതരിപ്പിച്ച പരിപാടികളും പ്രത്യേക ശ്രദ്ധ നേടി. ഇതോടൊപ്പം അയർലണ്ടിന്റെ ഗ്രാമി അവാർഡ് നേടിയ റിവർ‌ഡാൻസ് ജൂബിലി സ്റ്റേജിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

നവംബർ 24-ന് ആരംഭിച്ച FIDE ലോക ചെസ് ചാമ്പ്യൻഷിപ്പ് ഇതിനകം കളിക്കാരുടെയും ആരാധകരുടെയും ശ്രദ്ധ ആകർഷിച്ച് കഴിഞ്ഞിട്ടുണ്ട്. നോർവേയിൽ നിന്നുള്ള നിലവിലെ ലോക ചാമ്പ്യൻ മാഗ്നസ് കാൾസൺ തന്റെ കിരീടം നിലനിർത്തുന്നതിനായി കാൻഡിഡേറ്റ് ടൂർണമെന്റിലെ വിജയിയായ റഷ്യയുടെ ഇയാൻ നെപോംനിയാച്ചിക്കെതിരെ ദുബായ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടുന്നത് ഈ ടൂർണമെന്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. 2.25 മില്യൺ യുഎസ് ഡോളർ സമ്മാനത്തുകയുള്ള ഈ ടൂർണമെന്റ് ഡിസംബർ 16 വരെ നീളുന്നു.

കലകളും കരകൗശലവസ്തുക്കളും ലൈറ്റ് ഷോകളും തത്സമയ പ്രകടനങ്ങളും ഉൾപ്പെടെ യുവ സന്ദർശകർക്കായി എക്സ്പോയിൽ ധാരാളം വിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ഒരു ദിവസം ചെലവഴിക്കുന്നതിന് ജനപ്രിയമായ ഒരു വേദിയായി എക്സ്പോ 2020 ദുബായ് ഇതിനകം മാറിക്കഴിഞ്ഞു. എക്സ്പോ വേദിയിലെ ഏതാനം തിരഞ്ഞെടുത്ത ഭക്ഷണശാലകളിൽ മുതിർന്നവരുടെ ഓരോ ഭക്ഷണത്തിനൊപ്പം കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകുന്ന ഒരു പുതിയ ഫാമിലി ഡൈനിംഗ് ഓഫർ കഴിഞ്ഞ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഡിസംബറിൽ വരാനിരിക്കുന്ന ശൈത്യകാല ദിനങ്ങളിൽ എക്സ്പോ വേദിയിലെ ആകർഷണങ്ങൾ പരിധികളില്ലാതെ ആസ്വദിക്കാൻ അവസരം നൽകുന്ന ‘ഫെസ്റ്റീവ് പാസ്’ കൂടുതൽ സന്ദർശകരെ എക്സ്പോയിലേക്ക് ആകർഷിക്കുമെന്ന് ഉറപ്പാണ്. ഫെസ്റ്റീവ് പാസ് 95 ദിർഹത്തിനാണ് ലഭ്യമാക്കുന്നത്. 15 തവണ ഗ്രാമി അവാർഡ് ജേതാവായ അലിസിയ കീസ് ഡിസംബർ 10-ന് അൽ വാസൽ പ്ലാസയിൽ പരിപാടി അവതരിപ്പിക്കുന്നതാണ്. യു എ ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ, ക്രിസ്മസ് ആഘോഷങ്ങൾ, പ്രധാന താരങ്ങളുടെ ലൈവ് കൺസേർട്ട് എന്നിവ ഡിസംബർ മാസത്തെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടും.

🇶🇦ഖത്തർ: എക്സെപ്ഷണൽ റെഡ് ലിസ്റ്റിൽ പെടുന്ന ഏതാനം രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചു.

✒️COVID-19 രോഗബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ള ‘ഹൈ റിസ്ക്’ രാജ്യങ്ങളുടെ പട്ടികയിൽ പെടുന്ന ഏതാനം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്റെ ഒമിക്രോൺ എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

എക്സെപ്ഷണൽ റെഡ് ലിസ്റ്റിൽ പെടുന്ന സൗത്ത് ആഫ്രിക്ക ഉൾപ്പടെയുള്ള ഏഴ് രാജ്യങ്ങൾക്കാണ് ഖത്തർ പ്രത്യേക പ്രവേശന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നിബന്ധനകൾ 2021 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, ലെസോതോ, എസ്വതിനി, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് താഴെ പറയുന്ന പ്രത്യേക പ്രവേശന മാനദണ്ഡങ്ങളാണ് ഡിസംബർ 1 മുതൽ ബാധകമാകുന്നത്:
ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന ഖത്തർ റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കുള്ള നിർദ്ദേശങ്ങൾ:

ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾക്ക് 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ, അതിന് ശേഷം 5 ദിവസത്തെ ഹോം ക്വാറന്റീൻ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആദ്യ ദിനം തന്നെ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർക്ക് ആറാം ദിനം മറ്റൊരു PCR ടെസ്റ്റ് നടത്തുന്നതാണ്. ഇതിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഏഴാം ദിനം ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ, മുഴുവൻ ഡോസുകളും സ്വീകരിക്കാത്തവർ എന്നീ വിഭാഗങ്ങൾക്ക് ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആദ്യ ദിനത്തിൽ ഹോട്ടലിൽ നിന്ന് ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർക്ക് ആറാം ദിനത്തിൽ മറ്റൊരു PCR ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഇതിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഏഴാം ദിനം ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.

മുകളിൽ പറഞ്ഞിട്ടുള്ള ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾ ഒഴികെയുള്ള എക്സെപ്ഷണൽ റെഡ് ലിസ്റ്റിൽ പെടുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ:

പ്രവാസികൾക്കുള്ള നിർദ്ദേശങ്ങൾ:

ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾക്ക് 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഉണ്ടായിരിക്കുന്നതാണ്.

ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആദ്യ ദിനം തന്നെ (നേരത്തെ ഇത് 36 മണിക്കൂറിനിടയിലായിരുന്നു) ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ, മുഴുവൻ ഡോസുകളും സ്വീകരിക്കാത്തവർ എന്നീ വിഭാഗങ്ങൾക്ക് ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആറാം ദിനത്തിൽ മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ് (ക്വാറന്റീൻ ഹോട്ടലിൽ വെച്ച്). ഇതിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഏഴാം ദിനം ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.

സന്ദർശകർക്കുള്ള നിർദ്ദേശങ്ങൾ:

ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള സന്ദർശകർക്ക് 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഉണ്ടായിരിക്കുന്നതാണ്.

ഇവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആദ്യ ദിനം തന്നെ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത സന്ദർശകർക്ക് പ്രവേശനം നൽകുന്നതല്ല.

https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാണ്.

🇶🇦ഖത്തർ: റെഡ്, ഗ്രീൻ, ‘ഹൈ റിസ്ക്’ രാജ്യങ്ങളുടെ പട്ടിക പുതുക്കി നിശ്ചയിച്ചു.

✒️COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ റെഡ്, ഗ്രീൻ, ‘ഹൈ റിസ്ക്’ എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള പട്ടികകൾ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരമുള്ള പുതുക്കിയ പട്ടിക 2021 ഡിസംബർ 1, ബുധനാഴ്ച്ച വൈകീട്ട് 6 മണിമുതൽ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഗ്രീൻ, റെഡ്, ഹൈ റിസ്ക് രാജ്യങ്ങളുടെ പുതുക്കിയ പട്ടിക താഴെ പറയുന്ന വിലാസങ്ങളിൽ ലഭ്യമാണ്:

ഗ്രീൻ പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/GREEN-LIST-COUNTRIES.pdf

റെഡ് പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/RED-LISTED-COUNTRIES.pdf

ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/HIGH-RISK-LIST-COUNTRIES.pdf

പുതിയതായി പ്രഖ്യാപിച്ച ഗ്രീൻ പട്ടികയിൽ 177 രാജ്യങ്ങളും (നേരത്തെ 181 രാജ്യങ്ങൾ), റെഡ് പട്ടികയിൽ 19 (നേരത്തെ 21 രാജ്യങ്ങൾ) രാജ്യങ്ങളുമാണുള്ളത്. ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളെയാണ് നിലവിൽ ഖത്തർ എക്സെപ്ഷണൽ റെഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡിസംബർ 1 മുതൽ ഖത്തർ എക്സെപ്ഷണൽ റെഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങൾ:

ഇന്ത്യ

ഫിലിപ്പീൻസ്

നേപ്പാൾ

ബംഗ്ലാദേശ്

ശ്രീലങ്ക

പാക്കിസ്ഥാൻ

ഇൻഡോനേഷ്യ

ഈജിപ്ത്

സുഡാൻ

സൗത്ത് സുഡാൻ

ബോട്സ്വാന

സൗത്ത് ആഫ്രിക്ക

നമീബിയ,

സിംബാബ്‌വെ

ലെസോതോ

എസ്വതിനി

🇶🇦ഖത്തറില്‍ ലക്ഷത്തിലേറെ പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി; ഇന്നത്തെ കോവിഡ് കണക്കുകള്‍.

✒️ഖത്തറില്‍(Qatar) ഇന്ന് 157 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 23 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 125 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 240791
ആയി.

രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 2,045 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 15 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചില്ല. 10 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 91 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 8222 ഡോസ് വാക്‌സിന്‍ കൂടി നല്‍കി. 1,05,792 ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 4,971,477 ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇶🇦യാത്രാ നയം പുതുക്കി ഖത്തര്‍; വിശദാംശങ്ങള്‍ അറിയാം.

✒️പുതുതായി എക്‌സ്പ്ഷനല്‍ റെഡ് ലിസ്റ്റില്‍ പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള യാത്രാ നയത്തില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തി. പൗരന്മാര്‍ക്ക് ഏഴ് ദിവത്തെ ഹോം അല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റീന്‍, ജിസിസി പൗരന്മാര്‍ക്ക് ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍, താമസക്കാര്‍ക്ക് രണ്ട് ദിവസം ഹോട്ടലിലും അഞ്ച് ദിവസം വീട്ടിലും ക്വാറന്റീന്‍ തുടങ്ങിയ നിബന്ധനകള്‍ പുതിയ നയത്തില്‍ ഉള്‍പ്പെടുന്നു. ഡിസംബര്‍ 1 വൈകീട്ട് 6 മണി മുതലാണ് പുതിയ നയം നിലവില്‍ വരിക.

ബോട്‌സ്വാന, ഈജിപ്ത്, ഇസ്വാതിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് പുതുക്കിയ നിബന്ധന.

ഗ്രൂപ്പ് എ: പൗരന്മാര്‍, ജിസിസി പൗരന്മാര്‍, ഖത്തര്‍ വിസയുള്ളവര്‍

1. പൗരന്മാര്‍
പൂര്‍ണമായും വാക്‌സിനെടുത്തവരും വാക്‌സിനെടുക്കാത്തവരും: ഏഴ് ദിവസത്തെ ഹോം ക്വാറന്റീന്‍. താല്‍പര്യമുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീനിലും പോവാം.
യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. ഖത്തറിലെത്തിയ ഉടനെയും ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തണം.

2. ജിസിസി പൗരന്മാര്‍
പൂര്‍ണമായും വാക്‌സിനെടുത്തവരും വാക്‌സിനെടുക്കാത്തവരും: ഖത്തറിലെത്തിയാല്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍.
യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.
ഖത്തറിലെത്തിയ ഉടനെയും ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.

3. ഖത്തര്‍ വിസയുള്ളവര്‍

പൂര്‍ണമായും വാക്‌സിനെടുത്തവര്‍:
രണ്ട് ദിവസം ഹോട്ടല്‍ ക്വാറന്റീനും 5 ദിവസം ഹോം ക്വാറന്റീനും.
യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.
ഖത്തറിലെത്തിയ ഉടനെയും ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും. ഹോട്ടല്‍ ക്വാറന്‍ീനില്‍ കഴിയുമ്പോള്‍ ഹോട്ടലിലും ഹോം ക്വാറന്റീനില്‍ കഴിയുമ്പോള്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലോ സ്വകാര്യ ക്ലിനിക്കുകളിലോ ആണ് പിസിആര്‍ പരിശോധന.

വാക്‌സിനെടുക്കാത്തവര്‍:
ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍.
യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.
ഖത്തറിലെത്തിയ ഉടനെയും ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.

ഗ്രൂപ്പ് ബി: സന്ദര്‍ശക വിസയില്‍ വരുന്നവര്‍
1. പൂര്‍ണമായും വാക്‌സിനെടുത്തവര്‍
ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍
യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.
ഖത്തറിലെത്തിയ ഉടനെയും ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.

2. വാക്‌സിനെടുക്കാത്തവര്‍:
വാക്‌സിനെടുക്കാതെ ഈ രാജ്യങ്ങളില്‍ നിന്ന് വിസിറ്റ് വിസയില്‍ പ്രവേശനം അനുവദിക്കില്ല.

യുഎഇയില്‍ 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഒരു മരണം.

✒️യുഎഇയില്‍(UAE) ഇന്ന് 65 പേര്‍ക്ക് കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 77 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

പുതിയതായി നടത്തിയ 323,406 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.1 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 742,041 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 736,939 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,147 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,995 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇴🇲ഒമാനില്‍ 35 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

✒️ഒമാനില്‍ (Oman) കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 35 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (covid infections) ആരോഗ്യ മന്ത്രാലയം (Oman Health MInistry) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചികിത്സയിലായിരുന്ന 54 പേര്‍ സുഖം പ്രാപിക്കുകയും (covid recoveries) ചെയ്തപ്പോള്‍ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇതുവരെ 3,04,554 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 3,00,005 പേരും ഇതിനോടകം രോഗമുക്തരായി. ആകെ 4,113 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായിട്ടുള്ളത്. 98.5 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

രാജ്യത്ത് ആകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 436 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് രോഗിയെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

🇸🇦സൗദിയിൽ രണ്ട് കോവിഡ് മരണം; ചികിത്സയിലുള്ളവർ 2003 ആയി കുറഞ്ഞു.

✒️സൗദിയിൽ ഇന്ന് 32 കോവിഡ് രോഗികളും 28 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 549,752ഉം രോഗമുക്തരുടെ എണ്ണം 538,913ഉം ആയി.

പുതുതായി രണ്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 8,836 ആയി. 2,003 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 40 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 11, ജിദ്ദ 7, മക്ക 2, മറ്റ് 12 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 47,414,973 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,611,303 ആദ്യ ഡോസും 22,447,853 രണ്ടാം ഡോസും 355,817 ബൂസ്റ്റർ ഡോസുമാണ്.

Post a Comment

0 Comments