🇸🇦സൗദിയിലെ തവക്കൽനാ ആപ്പിൽ കൂടുതൽ സേവനങ്ങൾ.
✒️സൗദിയിലെ താമസക്കാരുടെ വ്യക്തിഗത വിവരങ്ങളടങ്ങുന്ന തവക്കൽനാ ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി. വാഹനത്തിന്റെ സ്ഥിതി വിവരങ്ങളാണ് പുതുതായി ചേർത്തത്. ഇതടക്കം 26 സേവനങ്ങളാണ് വ്യക്തിഗത ആപ്പായ തവക്കൽനായിൽ ഉള്ളത്.
സൗദിയിൽ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പുറത്തിറക്കിയ അപ്പായിരുന്നു തവക്കൽനാ. കോവിഡ് വിവരങ്ങളടക്കമുള്ള ഈ ആപ്പ് നിലവിൽ സൗദിയിൽ താമസിക്കുന്നവരുടെ ഹെൽത്ത് പാസ്പോർട്ട് കൂടിയാണ്. വാക്സിനേഷൻ സ്റ്റാറ്റസ് അടക്കം ആപ്പിൽ നിലവിൽ 26 സേവനങ്ങളുണ്ട്. വ്യക്തികളുടെ വാഹനം, ഇതിന്റെ സ്ഥിതി എന്നിവ ഉൾക്കൊള്ളുന്നതാണ് പുതിയ അപ്ഡേറ്റ്.
രാജ്യത്തെ എല്ലാ പരിപാടികൾക്കുമുളള ടിക്കറ്റുകളും നിലവിൽ തവക്കൽനാ ആപിൽ ലിങ്ക് ചെയ്തു മാത്രമേ ഉപയോഗിക്കാനാകൂ. ഇതായിരുന്നു അവസാനം വന്ന അപ്ഡേറ്റ്. ഓരോ വ്യക്തിയുടേയും ഡിജിറ്റൽ കാർഡുകൾ, ആശ്രിത വിസയിലുള്ളവരുടെ വിവരങ്ങൾ, ഉംറക്കും മക്ക മദീന പ്രവേശനത്തിനുമുള്ള അനുമതി പത്രങ്ങൾ, അടിയന്തിര മെഡിക്കൽ സേവനം, വിവിധ പരിപാടികൾക്കുള്ള അനുമതി പത്രം നേടൽ എന്നിവയും പുതിയ സേവനങ്ങളിലുണ്ട്.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത് 52 പേർ മാത്രം.
✒️സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ച് ഗുരുതര നിലയിൽ കഴിയുന്നത് (critically ill covid patients) 52 പേർ മാത്രം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ് (Intensive care units). രാജ്യത്തെ മറ്റ് കൊവിഡ് രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. അതെസമയം 42 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചെന്ന് (New infections) സൗദി ആരോഗ്യമന്ത്രാലയം (Saudi Health Ministry) അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്തുണ്ടായ ഒരു മരണം മാത്രമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിലെ രോഗബാധിതരിൽ 33 പേർ കൂടി സുഖം പ്രാപിച്ചു. വിവിധ ഭാഗങ്ങളിലായി 17,615 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,890 ആയി. ഇതിൽ 5,37,794 പേരും സുഖം പ്രാപിച്ചു. ആകെ 8,803 പേരാണ് മരിച്ചത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്താകെ ഇതുവരെ 46,288,357 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,288,343 എണ്ണം ആദ്യ ഡോസ് ആണ്. 21,721,987 എണ്ണം സെക്കൻഡ് ഡോസും. 1,704,868 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 278,027 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 8, മദീന 4, മക്ക 3, ഖോബാർ 2, മറ്റ് 11 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.
🇸🇦സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഉയര്‍ന്നു.
✒️സൗദി അറേബ്യയില്‍(Saudi Arabia) സ്വദേശിവത്കരണം(Indigenization) വര്‍ധിച്ചു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം 23.59 ശതമാനമായി ഉയര്‍ന്നു. മുന്‍പാദത്തേക്കാള്‍ 0.96 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ദേശീയ ലേബര്‍ ഒബ്‌സര്‍വേറ്ററി വിങാണ് ഈ വിവരം വെളിപ്പെടുത്തിയത്.
ഈ കാലയളവില്‍ സൗദി തൊഴിലാളികളുടെ എണ്ണം 60,000ത്തോളം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ ഡാറ്റ അനുരിച്ച് 2021 മൂന്നാം പാദത്തില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണം 1,826,875 ആണ്. 3.41 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 65.06 ശതമാനം പുരുഷന്‍മാരും 34.94 ശതമാനം സ്ത്രീകളുമാണുള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ സ്വദേശികളായ 2 ലക്ഷത്തിലധികം യുവാക്കള്‍ക്കും യുവതികള്‍ക്കും സഹായം നല്‍കിയതായി മാനവ വിഭവശേഷി വികസന നിധി(ഹദഫ്(അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം തുടക്കം മുതല്‍ മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള കണക്കാണിത്. തൊഴില്‍ സഹായ സേവനങ്ങള്‍, ദേശീയ കേഡറുകളെ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികള്‍ എന്നിവ വഴിയാണ് ഇത്രയും പേര്‍ക്ക് സഹായം നല്‍കിയത്.
🇸🇦പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു.
✒️സൗദി അറേബ്യയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാര്‍ക്കറ്റിങ് ജോലികള്‍, ഓഫീസ് സെക്രട്ടറി, വിവര്‍ത്തനം, സ്റ്റോര്‍ കീപ്പര്‍, ഡേറ്റാ എന്‍ട്രി തുടങ്ങിയ ജോലികളാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരിക്കുന്നത്. സ്വദേശികള്‍ക്ക് അനിയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കാനും രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്വദേശികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം.
സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹ്‍മദ് ബിന്‍ സുലൈമാന്‍ അല്‍ രാജിഹിയാണ് പുതിയ മേഖലകളിലെ സ്വദേശിവത്കരണ തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മാര്‍ക്കറ്റിങ് ജോലികളില്‍ അഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുണ്ടെങ്കില്‍ 30 ശതമാനം തസ്‍തികകള്‍ സ്വദേശികള്‍ക്കായി മാറ്റിവെയ്ക്കണം. ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശികള്‍ക്ക് മിനിമം വേതനം 5500 റിയാലായിരിക്കുകയും വേണം. വിവര്‍ത്തനം, സ്റ്റോര്‍ കീപ്പര്‍, ഡേറ്റാ എന്‍ട്രി ജോലികളില്‍ സ്വദേശികള്‍ക്ക് 5000 റിയാല്‍ മിനിമം വേതനം നല്‍കണം. അടുത്ത വര്‍ഷം മേയ് എട്ട് മുതലായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വദേശിവത്കരണ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരിക.
🎙️പ്രവാസി സാന്ത്വന പദ്ധതി: സഹായധനത്തിനായി ഇനിയും അപേക്ഷിക്കാം.
✒️തിരികെയെത്തിയ കേരളീയര്‍ക്കായുളള നോര്‍ക്കയുടെ (Norka roots) ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി പ്രകാരം ഇനിയും അപേക്ഷിക്കാം.
അര്‍ഹരായവര്‍ക്ക് www.norkaroots.org എന്ന നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇനിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയാത്ത പ്രവാസി മലയാളികളുടെയോ അല്ലെങ്കില്‍ അടുത്ത കുടുംബാംഗങ്ങളുടെയോ ചികിത്സക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് 1,00,000 രൂപ, പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ, പ്രവാസിക്കോ കുടുംബാംഗങ്ങള്‍ക്കോ ഭിന്നശേഷി ഉപകരണങ്ങള്‍വാങ്ങുന്നതിന് 10,000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം.
വിശദാംശങ്ങള്‍ക്ക് 1800-425-3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 10.58 കോടി രൂപയുടെ സഹായധനം (financial aid) വിതരണം ചെയ്തു. 1600ഓളം ഗുണഭോക്താക്കള്‍ക്കാണ് (beneficiaries) പദ്ധതി തുണയായത്.
തിരുവനന്തപുരം – 242, കൊല്ലം – 262, പത്തനംതിട്ട – 76, ആലപ്പുഴ – 129, കോട്ടയം – 35, ഇടുക്കി – 2, എറണാകുളം – 40, തൃശ്ശൂര്‍ – 308, പാലക്കാട് – 120, വയനാട് – 3, കോഴിക്കോട് – 103, കണ്ണൂര്‍ – 84, മലപ്പുറം – 243, കാസര്‍കോട് – 44. എന്നിങ്ങനെയാണ് ഗുണഭോക്താക്കളുടെ എണ്ണം.
🇸🇦11 കോടി രൂപയുടെ അത്ഭുത കോവിഡ് മാസ്ക് റിയാദിൽ
✒️ലോകത്തിലെ ഏറ്റവും വിലകൂടിയ കോവിഡ് മാസ്ക് റിയാദ് സീസണിൽ പ്രദർശനത്തിനെത്തി. സീസൺ പ്രധാന വേദികളിൽ ഒന്നായ റിയാദ് ഫ്രണ്ടിലെ ജ്വല്ലറി സലൂൺ പ്രദർശന മേളയിലാണ് ആഡംബര മാസ്ക് സന്ദർശകരെ അത്ഭുതപ്പെടുത്തുന്നത്. 3608 കറുപ്പും വെളുപ്പും വജ്ര കല്ലുകളും സ്വർണവും ഉപയോഗിച്ചാണ് മാസ്കിെൻറ നിർമിതി. 15 ലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 11 കോടിയിലധികം രൂപ) വിലയ്ക്ക് വിറ്റ മാസ്ക് ആണിത്. അമേരിക്കൻ നഗരമായ ലോസ് ആഞ്ചെലസ് സ്വദേശിയാണ് ഈ അത്ഭുത മാസ്ക് ലോകത്തിലെ ഏറ്റവും വലിയ വില െകാടുത്ത് സ്വന്തമാക്കിയത്. അദ്ദേഹത്തിെൻറ ആവശ്യപ്രകാരമാണ് മാസ്ക് നിർമിക്കാൻ കമ്പനി തയാറായത്. വാങ്ങുന്നയാളുടെ പേര് രഹസ്യമായി വെക്കണമെന്ന നിബന്ധന നിർമാണത്തിന് മുമ്പേ കരാറിലുള്ളത്തിനാൽ പേര് വിവരങ്ങൾ കമ്പനി അധികൃതകർ പുറത്ത് വിട്ടിട്ടില്ല.
ഉപഭോക്താവ് കച്ചവടക്കാരനെല്ലന്നും ഇത്തരം അപൂർവയിനം വസ്തുക്കൾ ശേഖരിക്കുന്നതിൽ താൽപര്യമുള്ള ആളാണെന്നുമുള്ള സൂചന മാത്രമാണ് നൽകുന്നത്. പ്രമുഖ അമേരിക്കൻ വജ്രാഭരണ ബ്രാൻഡായ 'ഇവൽ' ജ്വല്ലറിയാണ് നിർമാതാക്കൾ. കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമായ ഇസാഖ് ലെവിയാണ് മാസ്ക് ഡിസൈൻ ചെയ്തത്. കോവിഡ് കാലത്തെ ദുഷ്കരമായ പ്രതിസന്ധി മറികടക്കാൻ ഈ അവസരം കമ്പനി ഉപയോഗപ്പെടുത്തിയതായി റിയാദിലെത്തിയ ജ്വല്ലറി പ്രതിനിധകൾ പറയുന്നു.
മൂന്ന് പാളികളിൽ തീർത്ത മാസ്കിെൻറ ആദ്യ പാളി പൂർണമായും അപൂർവയിനം വജ്രം ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. രണ്ടാം പാളി എൻ 99 മാസ്കും മൂന്നാം പാളി ഫിൽട്ടറുമാണ്.
വെറും ഒരു ഫാൻസി മാസ്ക് മാത്രമല്ല ഇത്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരവും നേടിയിട്ടുണ്ട്. വജ്രങ്ങളുടെയും സ്വർണത്തിെൻറയും കമനീയമായ ഭംഗി ചേരുന്ന മാസ്കിെൻറ ചാരുത ഹൃദയാവർജകമാണ്.
രസകരമായ വെല്ലുവിളിയായിട്ടാണ് മാസ്ക് നിർമാണം ഇവൽ ഗ്രൂപ്പ് ഏറ്റെടുത്തത്. വജ്ര, സ്വർണ പണി രംഗത്തെ 41 കലാകാരന്മാർ ഒമ്പത് മാസമെടുത്താണ് മാസ്ക് നിർമിച്ചത്. ഈ അപൂർവ നിർമിതി കാണാൻ റിയാദ് ഫ്രണ്ട് വേദിയിൽ ഇതിനോടകം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ എത്തിയതായി സംഘാടകർ അറിയിച്ചു. ലോകത്തിലെ പ്രമുഖ ആഭരണ കമ്പനികളുടെ അതുല്യമായ ഉൽപന്നങ്ങൾ കാണുന്നതിനും വാങ്ങുന്നതിനും സന്ദർശകർ ഈ അവസരം ഉപയോഗപ്പെടുത്തി. കുട്ടികൾക്കും മുതിർന്നവർക്കും ഇവിടെ പ്രവേശനാനുമതിയുണ്ട്. പ്രവേശന ഫീസ് പ്രവൃത്തി ദിവസങ്ങളിൽ 55 റിയാലും വാരാന്ത്യങ്ങളിൽ 110 റിയാലുമാണ്.
0 Comments