Ticker

6/recent/ticker-posts

Header Ads Widget

സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്സിന്‍ എടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീന്‍ കാലയളവ് കുറച്ചു


സൗദി അറേബ്യയില്‍(Saudi Arabia) നിന്ന് കൊവിഡ് വാക്സിന്‍ (Covid vaccine)ഒരു ഡോസ് എടുത്ത ശേഷം രാജ്യത്തിന് പുറത്തുപോയവര്‍ക്ക് ഇളവ്. അവര്‍ രാജ്യത്തേക്ക്  തിരിച്ചു വരുമ്പോള്‍ ക്വാറന്റീന്‍ മൂന്ന് ദിവസം മാത്രമായി കുറച്ചു. ഡിസംബര്‍ നാലിന് നിയമം പ്രാബല്യത്തിലാകും. സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്ത എല്ലാവര്‍ക്കും അഞ്ച് ദിവസമാണ് ഹോട്ടല്‍ ക്വാറന്റീന്‍. അതിലാണ് സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മൂന്ന് ദിവസമായി കുറച്ചത്.

ഏഴ് രാജ്യങ്ങള്‍ക്ക് കൂടി സൗദി അറേബ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി.

പുതിയ കൊവിഡ് വകഭേദം, ഒമിക്രോണിന്‍റെ(Omicron) പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. മലാവി( Malawi), സാംബിയ(Zambia), മഡഗാസ്‌കര്‍(Madagascar), അംഗോള(Angola), സീഷെല്‍സ്(Seychelles), മൗറീഷ്യസ്(Mauritius ), കൊമൗറോസ്(Comoros) എന്നീ രാജ്യങ്ങില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങളാണ് വിലക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദി അറേബ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 14 ആയി.

ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് സൗദി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

കൊവിഡ് വകഭേദം; ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്.

കുവൈത്ത് സിറ്റി: പുതിയ കൊവിഡ് വകഭേദത്തിന്റെ(Covid 19 variant) പശ്ചാത്തലത്തില്‍ ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത്(Kuwait) വിലക്ക് ഏര്‍പ്പെടുത്തി. സിവില്‍ ഏവിയേഷന്‍ വിഭാഗം ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്ക( South Africa), നമീബിയ(Namibia), ബോട്സ്വാന(Botswana), സിംബാവെ(Zimbabwe), മൊസാംബിക്(Mozambique), ലിസോത്തോ (Lesotho), ഈസ്വാതിനി(Eswatini), സാംബിയ (Zambia), മാലാവി(Malawi) എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ വിമാനങ്ങള്‍ക്കാണ് കുവൈത്തില്‍ വിലക്കുള്ളത്.

കാര്‍ഗോ വിമാനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് എത്തുന്ന സ്വദേശികള്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണം. വിമാനത്താവളത്തിലും രാജ്യത്തെത്തി ആറാം ദിവസവും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്കും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. ഇവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് മടങ്ങിയെത്താം.

COVID-19 ഒമിക്രോൺ വകഭേദം: 7 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഒമാൻ നവംബർ 28 മുതൽ വിലക്കേർപ്പെടുത്തുന്നു.

2021 നവംബർ 28 മുതൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി. നവംബർ 27-നാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം പ്രഖ്യാപിച്ചത്.

നവംബർ 28, ഞായറാഴ്ച്ച രാവിലെ 8 മണിമുതൽ ഈ വിലക്ക് പ്രാബല്യത്തിൽ വരുന്നതാണ്. സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ B.1.1.529 (ഒമിക്രോൺ) എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം.

ഈ തീരുമാന പ്രകാരം, സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാമ്പിക്‌, ലെസോതോ, എസ്വതിനി എന്നീ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള യാത്രാവിമാന സർവീസുകൾക്കാണ് താത്‌കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ, ഒമാനിലേക്ക് പ്രവേശിക്കുന്നതിന് 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്. ഈ വിലക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.

ഒമാൻ പൗരന്മാർ, ഒമാനിൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക നിബന്ധനകളോടെ പ്രവേശനം അനുവദിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇവർക്ക് ഒമാനിൽ പ്രവേശിച്ച ശേഷം PCR ടെസ്റ്റ്, 7 ദിവസത്തെ ക്വാറന്റീൻ എന്നിവ നിർബന്ധമാണ്.

ബഹ്‌റൈൻ, യു എ ഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രവേശന വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments