യുഎഇയില്‍(UAE) ഞായറാഴ്ച വൈകുന്നേരം നേരിയ ഭൂചലനം(minor earthquake ) അനുഭവപ്പെട്ടു.
'ദുബായിലും ഷാർജയിലും ചിലയിടങ്ങളിൽ നേരിയ ഭൂചലനം. ഇറാനിലുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ ചെറുചലനമാണ് യുഎഇയിൽ അനുഭവപ്പെട്ടത്.
ദുബായ് ഇന്റർനെറ്റ് സിറ്റി, ജെഎൽടി, അൽനഹ്ദ, ദെയ്റ ബർഷ, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ഡിസ്കവറി ഗാർഡൻ എന്നിവിടങ്ങളിലാണ് ചെറുചലനം ഉണ്ടായത്. നാശനഷ്ടങ്ങൾ ഒന്നുമില്ല.
വൈകുന്നേരം നാലു മണിക്ക് ശേഷമാണ് വിവിധ എമിറേറ്റുകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍(Richter scale) 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (National Centre of Meteorology) സ്ഥിരീകരിച്ചിട്ടുണ്ട്.
തെക്കന്‍ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനമാണ് യുഎഇയില്‍ അനുഭവപ്പെട്ടതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, അബുദാബി എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ വെളിപ്പെടുത്തി. ഭൂചലനം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ ആളുകള്‍ വലിയ കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി നിന്നിരുന്നു.
0 Comments