Ticker

6/recent/ticker-posts

Header Ads Widget

വിദേശ വാർത്തകൾ


🇰🇼കുവൈറ്റ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ വിസകൾ ഓൺലൈനിലൂടെ പുതുക്കുന്നത് തുടരും.

✒️രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ റെസിഡൻസി വിസകൾ ഓൺലൈനിലൂടെ പുതുക്കി നൽകുന്നത് തുടരുമെന്ന് കുവൈറ്റ് റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്മെന്റ് വ്യക്തമാക്കി. കുവൈറ്റിന് പുറത്തുള്ള പ്രവാസികളുടെ റെസിഡൻസി വിസകൾ പുതുക്കുന്നത് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പുതിയ നിയമങ്ങളൊന്നും തന്നെ പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനാൽ നിലവിൽ കുവൈറ്റിന് പുറത്തുള്ള, സാധുതയുള്ള പാസ്പോർട്ടുകളുള്ള പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി വിസകളുടെ കാലാവധി ഓൺലൈനിലൂടെ പുതുക്കാവുന്നതാണ്. ഈ സേവനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഇത് സംബന്ധിച്ച് ഏതെങ്കിലും മാറ്റങ്ങൾ വരുത്തുന്ന അവസരത്തിൽ കൃത്യമായ അറിയിപ്പുകളും, ആവശ്യമായ സമയവും നൽകിക്കൊണ്ട് മാത്രമായിരിക്കും അവ നടപ്പിലാക്കുക എന്നും റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ആറ് മാസത്തിലധികമായി കുവൈറ്റിന് പുറത്തുള്ള പ്രവാസികളുടെ വിസകൾ പുതുക്കുന്നതിന് പ്രത്യേക അനുമതികൾ ആവശ്യമാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത നൽകിയത്.

🇸🇦സൗദി അറേബ്യ: മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നവർക്ക് പെർമിറ്റ് ഒഴിവാക്കിയതായി സൂചന.
✒️മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന പെർമിറ്റുകൾ ഒഴിവാക്കിയതായി സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രവാചകന്റെ പള്ളിയിൽ പ്രാർഥിക്കുന്നതിനായി എത്തുന്നവർക്ക് മുൻ‌കൂർ അനുമതികളോ, പെർമിറ്റുകളോ ആവശ്യമില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത്തരം സന്ദർശകർക്ക് ‘Eatmarna’ ആപ്പിലൂടെ നിർബന്ധമാക്കിയിരുന്ന പെർമിറ്റുകൾ ഒഴിവാക്കിയതായാണ് ലഭിക്കുന്ന സൂചന. എന്നാൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി തെളിയിക്കുന്നതിനായി സന്ദർശകർ ‘Tawakkalna’ ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് ഹാജരാക്കേണ്ടതാണ്.

പ്രവാചകന്റെ പള്ളിയിൽ പ്രവേശിക്കുന്നവർ രണ്ട് ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും, രണ്ടാം ഡോസ് എടുത്ത് 14 ദിവസം പൂർത്തിയാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്നതിനായി ‘Tawakkalna’ ആപ്പ് ഉപയോഗിക്കേണ്ടതാണ്.

🇦🇪യു എ ഇ: ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി CBUAE പ്രത്യേക നാണയം പുറത്തിറക്കി.
✒️രാജ്യത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) ഒരു സ്മാരക നാണയം പുറത്തിറക്കി. വെള്ളിയിൽ തീർത്തിട്ടുള്ള ഈ സ്മാരക നാണയത്തിന്റെ മൂല്യം 500 ദിർഹമാണ്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും, പ്രെസിഡൻഷ്യൽ അഫയേഴ്‌സ് മിനിസ്റ്ററും, CBUAE ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവ് പ്രകാരമാണ് ഈ നാണയം പുറത്തിറക്കിയിരിക്കുന്നത്. യു എ ഇയുടെ അമ്പതാം വർഷത്തിന്റെ സ്മരണയിലുള്ള ഈ നാണയത്തിന് 250 ഗ്രാം ഭാരമുണ്ട്.

ഈ നാണയത്തിന്റെ മുൻവശത്ത് യു എ ഇ പ്രെസിഡൻഷ്യൽ പാലസ് ക്വാസർ അൽ വതന്റെ ചിത്രം, 1971 – 2021 എന്നീ വർഷങ്ങൾ, അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ‘മിനിസ്ട്രി ഓഫ് പ്രെസിഡൻഷ്യൽ അഫയേഴ്‌സ്’ എന്ന നാമം, യു എ ഇയുടെ ഔദ്യോഗിക ചിഹ്നം എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്. നാണയത്തിന്റെ മറുവശത്ത് യു എ ഇയുടെ അമ്പതാം വർഷത്തിന്റെ ലോഗോ, 500 ദിർഹം മൂല്യം, അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ‘സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ’ എന്ന നാമം എന്നിവ മുദ്രണം ചെയ്തിരിക്കുന്നു.

🇸🇦സൗദിയിലെ ഇഖാമ മാസ തവണകളാക്കി പുതുക്കാം.

✒️സൗദിയിൽ വിദേശികളുടെ താമസ രേഖയായ ഇഖാമ മാസ തവണകളായി പുതുക്കി തുടങ്ങി. മൂന്ന്, ആറ്, ഒമ്പത്, ഒരു വർഷം എന്നിങ്ങിനെ ഇനി ഇഖാമ പുതുക്കാനാകും. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയിൽ സാങ്കേതിക മാർഗം ഒരുക്കിയതോടെയാണ് പുതിയ സംവിധാനമായത്. ഒരു വർഷത്തേക്കാണ് സൗദിയിൽ വിദേശികളുടെ ഇഖാമ പുതുക്കാറുള്ളത്. ഇതാണിപ്പോൾ മാസങ്ങളിലേക്ക് പുതുക്കാൻ സൗകര്യമായത്. മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് മാസങ്ങളിലേക്ക് പുതുക്കാനുള്ള സൗകര്യം ഇന്ന് മുതല്‍ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വന്നു. നേരത്തെ ഇതിന്റെ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും ഇന്നു മുതലാണ് ഇതിനുള്ള സാങ്കേതിക സംവിധാനമൊരുങ്ങിയത്. ഇഖാമ പുതുക്കുന്നതിന് ലേബര്‍ കാര്‍ഡിന് പണമടക്കാനുള്ള ഇന്‍വോയ്‌സ് നമ്പര്‍ ആദ്യമെടുക്കണം. 12 മാസത്തേക്കായിരുന്നു ഇത് ലഭിച്ചിരുന്നത്. ഇപ്പോൾ എത്ര മാസത്തേക്ക് എന്നത് തെരഞ്ഞെടുത്ത് പണമടക്കണം. പിന്നീട് ജവാസാത്തില്‍ പണമടച്ചാൽ ഇഖാമ പുതുക്കാം. വിദേശികള്‍ക്ക് ഫാമിലി ലെവിയും തവണകളായി അടക്കാം.പുതിയ സംവിധാനം കമ്പനികള്‍ക്ക് ഗുണം ചെയ്യും.

🇶🇦പുറത്ത് നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ ഇനി ബൂസ്റ്റര്‍ ഡോസ് ലഭിക്കും.
✒️പുറം രാജ്യങ്ങളില്‍ നിന്ന് മറ്റു കമ്പനികളുടെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ ഫൈസര്‍, മൊഡേണ എന്നിവയുടെ ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് വാക്സിനേഷന്‍ വിഭാഗം മേധാവി സോഹ അല്‍ ബയാത്ത് പറഞ്ഞു.ഇങ്ങനെ വ്യത്യസ്ത കമ്പനികളുടെ വാക്സിന്‍ ഡ‍ോസുകള്‍ സ്വീകരിക്കുന്നതില്‍ യാതൊരു അപകടവുമില്ലെന്നും സോഹ അല്‍ ബയാത്ത് വ്യക്തമാക്കി. രണ്ടാം ഡോസെടുത്ത് ആറ് മാസം പിന്നിട്ട ഏതൊരാളും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും വാക്സിനേഷന്‍ മേധാവി അറിയിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍, അധ്യാപക അനധ്യാപകര്‍ എന്നീ വിഭാഗക്കാര്‍ എത്രയും പെട്ടെന്ന് തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിഎച്സ്സിസികള്‍ വഴിയാണ് രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നത്.യോഗ്യരായവരെ അതത് മേഖലകളിലെ പിഎച്ച്സിസികളില്‍ നിന്നും വിളിച്ചാല്‍ അപ്പോയിന്‍മെന്‍റ് ലഭിക്കും. പിഎച്ച്സിസി ഹോട്ട്ലൈന്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാനും സൌകര്യമുണ്ട്. രാജ്യത്ത് ഇന്ന് 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 120 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നപ്പോള്‍ 27 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്

🛫കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് സമയപരിധി ഉയര്‍ത്തും.
✒️കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് സമയം വര്‍ധിപ്പിക്കുമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. സമയപരിധി ഉയര്‍ത്തുന്ന തീരുമാനം ചൊവ്വാഴ്ചതന്നെ എടുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചതായി സമദാനി വ്യക്തമാക്കി. സമയ പരിധി മൂന്ന് മിനിറ്റില്‍ നിന്ന് ആറ് മിനിറ്റായി ഉയര്‍ത്തും. പത്തു മിനിറ്റെങ്കിലും ആക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതെന്നും സമദാനി പ്രസ്താവനയില്‍ അറിയിച്ചു.

സമയപരിധി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം ബുധനാഴ്ച രാവിലെ മുതല്‍ നിലവില്‍ വരും.

വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ പേരില്‍ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന ആവശ്യം പാര്‍ലിമെന്റംഗങ്ങളടക്കമുള്ള ജനപ്രതിനിധികള്‍ നേരത്തെത്തന്നെ ഉന്നയിച്ചു പോന്നതാണ്. പക്ഷെ, യുഎഇയിലേക്കുള്ള യാത്രക്കാരുടെ കാര്യത്തില്‍ വന്‍സംഖ്യ ഫീസ് ഈടാക്കുകയാണ്. അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളന വേളയില്‍ ഇക്കാര്യത്തിലുള്ള ശക്തമായ എതിര്‍പ്പ് മറ്റു അംഗങ്ങള്‍ക്കൊപ്പം അധികൃതരെ അറിയിക്കുമെന്നും സമദാനി വ്യക്തമാക്കി.

🇰🇼നിക്ഷേപകർക്കും വ്യാപാരികൾക്കും 15 വർഷ ഇഖാമ അനുവദിക്കാൻ ആലോചന.
✒️വിദേശി നിക്ഷേപകർക്കും കമ്പനി ഉടമകൾക്കും തെരഞ്ഞെടുത്ത ബിസിനസ്​ യൂനിറ്റുകളുടെ സി.ഇ.ഒമാർക്കും 15 വർഷ താമസാനുമതി നൽകുന്നത്​ സംബന്ധിച്ച്​ കുവൈത്ത്​ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്​. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്​ അൽ ഖബസ്​ ദിനപത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. ദേശീയ സമ്പദ്​ വ്യവസ്ഥക്ക്​ കരുത്ത്​ പകരുന്ന ചില വിദേശികൾക്ക്​ സ്​പോൺസർഷിപ്പ്​ സംവിധാനം ഒഴിവാക്കി നൽകുന്നതും പരിഗണനയിലുണ്ട്​.

ഇതിനായി ഇഖാമ, തൊഴിൽ പെർമിറ്റ്​ സംവിധാനം പരിഷ്​കരിച്ചേക്കും. രാജ്യത്തേക്ക്​ വിദേശ നിക്ഷേപകരെ ആകർഷിക്കുകയാണ്​ ലക്ഷ്യം. വിഷയം ആഭ്യന്തര മന്ത്രാലയം, മാൻപവർ പബ്ലിക്​ അതോറിറ്റി തുടങ്ങിയ അധികൃതർ ചർച്ച ചെയ്യുന്ന ഘട്ടത്തിലാണുള്ളത്​.

സംരംഭക രംഗത്തേക്ക്​ ഇറങ്ങുന്നവർക്ക്​ എല്ലാ സഹായങ്ങളും ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകിയിട്ടുണ്ട്​​. ലൈസൻസ്​ നടപടികളും ലളിതമാക്കി. സ്വകാര്യകമ്പനികൾക്ക്​ ഏഴ്​ ദിവസത്തിനകം ലൈസൻസ്​ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്​. വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന രീതിയിൽ നിയമ പരിഷ്​കരണവും ആലോചനയിലുണ്ട്

Post a Comment

0 Comments