പ്ലസ് വൺ സെക്കൻഡ് സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം നവംബർ 23 മുതൽ 26 വരെ തീയതികളിൽ.
🔰സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കുന്നത് എങ്ങനെ?
✒️അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot Results ലിങ്കിൽ നിന്നും സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കാം. അലോട്ട്മെൻറ് ലെറ്ററിൽ നൽകിയിരിക്കുന്ന തിയ്യതിയിലും സമയത്തും രക്ഷാകർത്താവിനൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. താൽകാലിക പ്രവേശനം ലഭ്യമല്ല.
🔰സ്‌കൂൾ/കോമ്പിനേഷൻ മാറ്റം ഇനിയും സാധ്യമാണോ?
✒️ഇതുവരെ മെറിറ്റ്/സ്പോർട്സ് ക്വാട്ട പ്രവേശനം നേടിയവർക്ക് നവംബർ 29ന് പ്രസിദ്ധീകരിക്കുന്ന ഒഴിവുകളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ജില്ലയ്ക്കകത്തോ/മറ്റൊരു ജില്ലയിലേക്കോ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
🔰ഇതുവരെയും പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യും?
✒️ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്കായി മൂന്നാം സപ്പ്ളിമെന്ററി അലോട്ട്മെന്റ് നടത്തുന്നതാണ്.
0 Comments