Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ: വിദേശ വാർത്തകൾ.

🇸🇦സൗദി അറബ്യയിൽ 45 പേർക്ക് കൊവിഡ്, ഇന്ന് 60 പേർ സുഖം പ്രാപിച്ചു.

🇰🇼നിയമലംഘകരായ പ്രവാസികള്‍ക്ക് ഇനി പൊതുമാപ്പില്ലെന്ന് അധികൃതര്‍; പിടിയിലാവുന്നവര്‍ക്ക് ആജീവനാന്ത വിലക്ക്.

🇦🇪യുഎഇയില്‍ 72 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രോഗമുക്തരായത് 92 പേര്‍.

🇧🇭ബഹ്‌റൈനില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും കുറയുന്നു.

🚧ഷാര്‍ജയിലെ പ്രധാന റോഡുകള്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടും.

🛫വിമാനത്താവളങ്ങളിലെ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റിൻ്റെ നിരക്ക് കുറയ്ക്കണമെന്ന് പ്രവാസികൾ.

🇦🇪2023ലെ ആഗോള കാലാവസ്ഥാ വ്യതിയാന ഉച്ചകോടി യുഎഇയിൽ.

🇶🇦ഖത്തർ: കുടുംബാഗങ്ങൾക്ക് വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വ്യക്തത നൽകി.

🇴🇲അനധികൃതമായി കടക്കാൻ ശ്രമിച്ച പ്രവാസികൾ അറസ്റ്റിൽ.

🇸🇦ഹറമില്‍ വിദേശഭാഷാ സഹായ പദ്ധതി; ഏഴ് വിദേശ ഭാഷകളിൽ സംശയം ദൂരീകരിക്കാം

🇸🇦നിർമാണത്തിലെ അപാകത; ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിക്കുന്നു.

🇸🇦സൗദി: പ്രത്യേക വൈദഗ്‌ധ്യമുള്ള പ്രവാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു.

വാർത്തകൾ വിശദമായി വായിക്കാം👇

🇸🇦സൗദി അറബ്യയിൽ 45 പേർക്ക് കൊവിഡ്, ഇന്ന് 60 പേർ സുഖം പ്രാപിച്ചു.

✒️സൗദി അറേബ്യയിൽ പുതിയതായി 45 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗബാധിതരിൽ 60 പേർ സുഖം പ്രാപിച്ചു. ചികിത്സയിലായിരുന്ന രോഗികളിൽ ഒരാൾ മരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40,461 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗ ബാധിതരുടെ എണ്ണം 5,49,148 ആയി. ഇതിൽ 5,37,160 പേരും ഇതിനോടകം സുഖം പ്രാപിച്ചു. ആകെ 8,810 പേർക്കാണ് കൊവിഡ് കാരണം സൗദി അറബ്യയിൽ ജീവന്‍ നഷ്‍ടമായത്. കൊവിഡ് ബാധിതരിൽ 53 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്താകെ ഇതുവരെ 46,624,368 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,376,257 എണ്ണം ആദ്യ ഡോസ് ആണ്. 21,944,548 എണ്ണം സെക്കൻഡ് ഡോസും. 1,709,037 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 303,563 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ - 13, റിയാദ് - 10, ത്വാഇഫ് - 3, മദീന - 2, മക്ക - 2, ഹുഫൂഫ് - 2, മറ്റ് 11 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.

🇦🇪യുഎഇയില്‍ 72 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രോഗമുക്തരായത് 92 പേര്‍.

✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയതായി നടത്തിയ 2,46,815 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.61 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,801 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,35,362 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,142 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,142 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇧🇭ബഹ്‌റൈനില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും കുറയുന്നു.

✒️ബഹ്റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 27 പേര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 45 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 11 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 2,77,165 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,754,85 പേര്‍ രോഗമുക്തരായി. ആകെ 7,095,041 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. 1,393 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 287 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ അഞ്ചു പേര്‍ ചികിത്സയിലാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

🇰🇼നിയമലംഘകരായ പ്രവാസികള്‍ക്ക് ഇനി പൊതുമാപ്പില്ലെന്ന് അധികൃതര്‍; പിടിയിലാവുന്നവര്‍ക്ക് ആജീവനാന്ത വിലക്ക്.

✒️നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന (Illegal residents) പ്രവാസികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം (Kuwait ministry of Interior) നടത്തിവരുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. എല്ലാ ഗവര്‍ണറേറ്റില്‍ നിന്നും പരമാവധി നിയമലംഘകരെ കണ്ടെത്തി എത്രയും വേഗം നാടുകടത്താനുള്ള നടപടികളാണ് (Deporting) സ്വീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് പ്രഖ്യാപിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിക്കാലത്ത് നിയമ ലംഘകരായ പ്രവാസികള്‍ക്ക് നാല് തവണ മാനുഷിക പരിഗണന മുന്‍നിര്‍ത്തി രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കിയിരുന്നു. നാല് വട്ടം ഇതിനായി അവസാന തീയ്യതികള്‍ പ്രഖ്യാപിക്കുകയും ചെയ്‍തു. ഈ സമയത്ത് ആവശ്യമായ പിഴയടച്ച് രേഖകള്‍ ശരിയാക്കി താമസം നിയമവിധേയമാക്കാന്‍ അവസരവുമുണ്ടായിരുന്നു. എന്നാല്‍ നിയമലംഘകരില്‍ ബഹുഭൂരിപക്ഷവും ഈ അവസരം ഉപയോഗപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിക്കാന്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ ശേഷം സമയപരിധി കഴിഞ്ഞും മടങ്ങിപ്പോവാത്ത നിരവധിപ്പേരുണ്ടെന്നാണ് അധികൃതരുടെ കണക്ക്.

1,60,000ല്‍ അധികം താമസ നിയമ ലംഘകര്‍ കുവൈത്തിലുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമാനം. ഇവര്‍ നേരത്തെ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താത്തവരാണ്. ഇവര്‍ക്കായി ഇനി അത്തരം പൊതുമാപ്പുകളൊന്നും പ്രഖ്യാപിക്കില്ലെങ്കിലും സ്വമേധയാ പിഴയടച്ച് രാജ്യം വിടാനുള്ള അവസരമുണ്ട്. ഇങ്ങനെ മടങ്ങുന്നവര്‍ക്ക് കുവൈത്തിലേക്ക് പുതിയ വിസയില്‍ തിരികെ വരാനുമാവും. എന്നാല്‍ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് നാടുകടത്തുന്നത്. ഇങ്ങനെ നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നെ ഒരിക്കലും കുവൈത്തിലേക്ക് മടങ്ങിവരാനാവില്ല. ഒപ്പം അഞ്ച് വര്‍ഷത്തേക്ക് ഒരു ജിസിസി രാജ്യത്തും പ്രവേശിക്കാനാവാത്ത വിലക്കും ഏര്‍പ്പെടുത്തും.

നവംബര്‍ മൂന്ന് മുതല്‍ 11 വരെയുള്ള ഒരാഴ്‍ചയ്‍ക്കിടെ മാത്രം 426 പ്രവാസികളെ നാടുകടത്തിയിട്ടുണ്ട്. ഇവരില്‍ 287 പേര്‍ പുരുഷന്മാരും 139 പേര്‍ സ്‍ത്രീകളുമാണ്. അതേസമയം പ്രവാസികളില്‍ നിന്ന് പുതിയ വിസ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ താമസകാര്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്.

🚧ഷാര്‍ജയിലെ പ്രധാന റോഡുകള്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടും.

✒️ഷാര്‍ജയിലെ(Sharjah) അല്‍ ഖസ്ബ ബ്രിഡ്ജ് റോഡും(Al Qasba Bridge Road) അല്‍ഖാന്‍ കോര്‍ണിഷ് റോഡും ( Al Khan Corniche Road)ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. റോഡുകള്‍ വികസിപ്പിക്കാനും നവീകരിക്കാനുമുള്ള എസ്ആര്‍ടിഎയുടെ പദ്ധതിയുടെ ഭാഗമായാണ് റോഡുകള്‍ അടച്ചിടുന്നത്.

രണ്ട് ഘട്ടങ്ങളിലായാണ് ഈ റോഡുകളുടെ അറ്റകുറ്റപ്പണികളും വിപുലീകരണ പ്രവര്‍ത്തനങ്ങളും നടത്തുക. ഷാര്‍ജ ഡൗണ്‍ടൗണ്‍, റോള, അജ്മാന്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടം. ഞായറാഴ്ച ആരംഭിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ നീളും. നവംബര്‍ 28നാണ് ഈ ഘട്ടം അവസാനിക്കുക. എതിര്‍ദിശ ഗതാഗതത്തിന് തുറന്നുനല്‍കും. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ദുബൈ ദിശയിലേക്കാണ്. നവംബര്‍ 29 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ നീളുന്ന ജോലികള്‍ ഡിസംബര്‍ 13ന് അവസാനിക്കും. ഷാര്‍ജയിലേക്കുള്ള ദിശ ഗതഗാതത്തിനായി തുറന്നു കൊടുക്കും.

🎙️വിമാനത്താവളങ്ങളിലെ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റിൻ്റെ നിരക്ക് കുറയ്ക്കണമെന്ന് പ്രവാസികൾ.

✒️വിമാനത്താവളങ്ങളിൽ വൻതുക ചെലവുള്ള കോവിഡ് റാപ്പിഡ് ആർടിപിസിആർ (Rapid RTPCR) പരിശോധനയ്ക്കെതിരെ പ്രവാസികളിൽ പ്രതിഷേധം ശക്തം. തൊഴിൽ തേടിപ്പോകുന്നവരടക്കം പ്രതിസന്ധിയിലായവരിൽ നിന്ന് 2490 രൂപ ഈടാക്കുന്നത് നിർത്തലാക്കണമെന്നാണ് ആവശ്യം. പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഈ വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ലെന്ന് പ്രവാസി സംഘടനകളും പറയുന്നു.

കേരളത്തിൽ നിന്ന് ഏറ്റവുമധികം യാത്രക്കാരുള്ള യുഎഇ (UAE) ഉൾപ്പടെയുള്ള മേഖലകളിലേക്കാണ് വിമാനത്താവളത്തിൽ വച്ച് റാപ്പിഡ് പിസിആർ ചെയ്യേണ്ടത്. 2490 രൂപയാണ് പരിശോധനയ്ക്ക് ചെലവ്. പുറത്ത് 500 രൂപയ്ക്ക് ആർടിപിസിആർ പരിശോധന ചെയ്യാം എന്നതും രണ്ട് ഡോസ് വാക്സീനെടുത്തവരാണ് വിദേശത്തേക്ക് പോകുന്നത് എന്നതും കണക്കിലെടുക്കുമ്പോൾ വിമാനത്താവളത്തിൽ വൻതുക ചെലവാക്കി ആർടിപിസിആർ പരിശോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു. എന്നാൽ സാധാരണ ആർടിപിസിആറിനെ അപേക്ഷിച്ച് ചെലവേറിയതും വേഗത്തിൽ ഫലം തരുന്നതും ആയ പരിശോധനയായതിനാലാണ് 2490 രൂപ വാങ്ങേണ്ടി വരുന്നതെന്നാണ് ലാബുകൾ വിശദീകരിക്കുന്നത്. ഇവിടെയാണ് സംഘടനകൾ സർക്കാർ ഇടപെടൽ ആവശ്യപ്പെടുന്നതും.

വേഗത്തിൽ ഫലം ലഭിക്കുന്ന തരത്തിൽ പരിശോധനാ സംവിധാനങ്ങൾ പുരോഗമിച്ചിരിക്കെ, ചെലവു കുറഞ്ഞ മാർഗങ്ങൾ തേടേണ്ടതാണെന്ന് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ എയർപോർട്ട് അതോറിറ്റി ചുമതലപ്പെടുത്തിയവരാണ് പരിശോധന നടത്തുന്നതെന്നും തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നുമാണ് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നത്. തൊഴിൽ തേടിപ്പൊകുന്നവരിൽ നിന്ന് പോലും വലിയ ഈടാക്കുന്നതിൽ നേരത്തെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് സർക്കാരിടപ്പെട്ടാണ് തുക ഏകീകരിച്ച് 2490 ആക്കിയത്.

🇦🇪2023ലെ ആഗോള കാലാവസ്ഥാ വ്യതിയാന ഉച്ചകോടി യുഎഇയില്‍.

✒️കാലാവസ്ഥാ വ്യതിയാനവും(Climate change) വെല്ലുവിളികളും ചര്‍ച്ചയാകുന്ന 28-ാമത് ആഗോള ഉച്ചകോടി, കോണ്‍ഫറന്‍സ് ഓഫ് ദ് പാര്‍ട്ടീസ്28(COP28) 2023ന് യുഎഇ ആതിഥേയത്വം വഹിക്കും. യുഎന്‍ ഫ്രെയിംവര്‍ക്ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്(UNFCCC) ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിയാണിത്. ഇത്തവണ ഗ്ലാസ്‌ഗോയില്‍ നടന്ന COP26ല്‍ യുഎഇ പ്രധാന പങ്ക് വഹിച്ചിരുന്നു. കോണ്‍ഫറന്‍സ് ഓഫ് ദ് പാര്‍ട്ടീസ്28 ഉച്ചകോടിക്ക് 2023ല്‍ യുഎഇ വേദിയാകുന്ന വിവരം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യാഴാഴ്ച രാത്രിയാണ് അറിയിച്ചത്. യുഎഇയുടെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച അദ്ദേഹം ഉച്ചകോടി വിജയിപ്പിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള യു എന്‍ കരാറില്‍ ഒപ്പുവെച്ച 196 രാജ്യങ്ങളുടെ വാര്‍ഷിക സമ്മേളനമാണ് ഇത്തവണ ബ്രിട്ടനിലെ ഗ്ലാസ്‌ഗോയില്‍ നടന്നത്.

🇸🇦സൗദി: പ്രത്യേക വൈദഗ്‌ധ്യമുള്ള പ്രവാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു.

✒️വിവിധ തൊഴിൽ മേഖലകളിൽ അസാധാരണമായ വൈദഗ്ദ്ധ്യം പ്രകടമാക്കുന്ന വിദേശ പൗരന്മാർക്ക് സൗദി പൗരത്വം നൽകുന്നതിനുള്ള പദ്ധതിയ്ക്ക് സൗദി അറേബ്യ ഔദ്യോഗിക അംഗീകാരം നൽകി. നവംബർ 11, വ്യാഴാഴ്ച്ചയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് പുറത്തിറക്കിയതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഉയർന്ന പാടവം പ്രകടമാക്കുന്നവരും, നൂതനമായ ആശയങ്ങളുള്ളവരും, യോഗ്യതയുള്ളവരുമായ പ്രവാസികൾക്കാണ് ഈ ഉത്തരവ് പ്രകാരം സൗദി പരത്വം നേടുന്നതിന് അവസരം ലഭിക്കുന്നത്.

താഴെ പറയുന്ന മേഖലകളിൽ അസാധാരണമായ വൈദഗ്ദ്ധ്യം പ്രകടമാക്കുന്ന വിദേശ പൗരന്മാർക്കാണ് ഈ ഉത്തരവിന്റെ പ്രയോജനം ലഭിക്കുന്നത്:
നിയമമേഖല.
മെഡിക്കൽ മേഖല.
ശാസ്‌ത്രസംബന്ധിയായ മേഖലകൾ.
സാംസ്കാരിക മേഖല.
കായിക മേഖല.
സാങ്കേതിക മേഖല.
ഓരോ മേഖലയിലും ഏറ്റവും മികച്ച വൈദഗ്ദ്ധ്യം പ്രകടമാക്കുന്നവരെ നിയമിക്കുന്നതിനും, തൊഴിൽ വൈദഗ്ദ്ധ്യമുള്ളവർക്ക് രാജ്യത്ത് മികച്ച വാണിജ്യ സാഹചര്യം ഒരുക്കുന്നതും ലക്ഷ്യമിട്ട് സൗദി അറേബ്യ വിഷൻ മുന്നോട്ട് വെക്കുന്ന 2030-യുടെ നയങ്ങളുടെ ഭാഗമായാണ് ഇത്തരം ഒരു തീരുമാനം.

🇶🇦ഖത്തർ: കുടുംബാംഗങ്ങൾക്ക് വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വ്യക്തത നൽകി.

✒️രാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ മുതലായവർക്കായി വിസിറ്റ് വിസകൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തത നൽകി. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച ഒരു വിർച്യുൽ മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്ക് വെക്കപ്പെട്ടത്.

പ്രവാസികളുടെ ജീവിതപങ്കാളികൾ, കുട്ടികൾ എന്നിവർക്കായി പേർസണൽ വിസിറ്റ് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികളും, മാനദണ്ഡങ്ങളും:

ചുരുങ്ങിയത് 5000 റിയാൽ ശമ്പളമുള്ളവർക്കാണ് ഈ സേവനം ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ഇത്തരം വിസകൾക്കുള്ള അപേക്ഷകൾ Metrash2 സംവിധാനത്തിലൂടെ നൽകേണ്ടതാണ്.

വിസിറ്റ് വിസ അപേക്ഷയോടൊപ്പം തൊഴിലുടമയിൽ നിന്നുള്ള NOC, കമ്പനി കാർഡിന്റെ ഫോട്ടോകോപ്പി, അപേക്ഷകന്റെ ഐഡി കാർഡിന്റെ കോപ്പി എന്നിവ സമ്മർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം സന്ദർശകന്റെ പാസ്സ്‌പോർട്ട് കോപ്പി നൽകേണ്ടതാണ്.

ഹെൽത്ത് ഇൻഷുറൻസ് രേഖകൾ, ഖത്തറിലേക്കും, തിരികെയും യാത്രചെയ്യുന്നതിനുള്ള എയർ ടിക്കറ്റ് എന്നിവ നൽകേണ്ടതാണ്.

ബന്ധം തെളിയിക്കുന്നതിനായി നോട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുള്ള മാര്യേജ് സർട്ടിഫിക്കറ്റ് (ജീവിതപങ്കാളിയാണെന്ന് തെളിയിക്കുന്നതിനായി), ജനന സർട്ടിഫിക്കറ്റ് (കുട്ടികൾക്ക്) എന്നിവ ഉപയോഗിക്കാവുന്നതാണ്.

ലേബർ ഡിപ്പാർട്മെന്റ് സാക്ഷ്യപ്പെടുത്തിയിട്ടുള്ള വർക്ക് കോൺട്രാക്റ്റ്.

പ്രവാസികളുടെ സഹോദരൻ, സഹോദരി, മാതാപിതാക്കൾ, ജീവിതപങ്കാളിയുടെ ബന്ധുക്കൾ തുടങ്ങിയവർക്കായി പേർസണൽ വിസിറ്റ് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികളും, മാനദണ്ഡങ്ങളും:

ചുരുങ്ങിയത് 10000 റിയാൽ ശമ്പളമുള്ളവർക്കാണ് ഈ സേവനം ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ഇത്തരം വിസകൾക്കുള്ള അപേക്ഷകൾ Metrash2 സംവിധാനത്തിലൂടെ നൽകേണ്ടതാണ്.

വിസിറ്റ് വിസ അപേക്ഷയോടൊപ്പം തൊഴിലുടമയിൽ നിന്നുള്ള NOC, കമ്പനി കാർഡിന്റെ ഫോട്ടോകോപ്പി, അപേക്ഷകന്റെ ഐഡി കാർഡിന്റെ കോപ്പി എന്നിവ സമ്മർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം സന്ദർശകന്റെ പാസ്സ്‌പോർട്ട് കോപ്പി നൽകേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്ന പ്രവാസിയുടെ ഭാര്യ ഖത്തറിൽ റെസിഡൻസി വിസയുള്ള വ്യക്തിയാണെങ്കിൽ അവരുടെ റെസിഡൻസി കാർഡിന്റെ കോപ്പി.

സന്ദർശകനുമായി അപേക്ഷ സമർപ്പിക്കുന്ന വ്യക്തിക്കുള്ള ബന്ധം തെളിയിക്കുന്നതിനായുള്ള രേഖകൾ.

🇴🇲അനധികൃതമായി കടക്കാൻ ശ്രമിച്ച പ്രവാസികൾ അറസ്റ്റിൽ.

✒️ഒമാനിലേക്ക് ​ അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ച്ച 20 വി​ദേ​ശി​ക​െ​ള റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഷി​നാ​സ്​ വി​ലാ​യ​ത്തി​ലെ തീ​ര​പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ്​ ഇ​വ​രെ കോ​സ്​​റ്റ്​ ഗാ​ർ​ഡ് പൊ​ലീ​സ്​ ​ പി​ടി​കൂ​ടു​ന്ന​ത്. ബോ​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു സം​ഘം രാ​ജ്യ​ത്തേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പു​ർ​ത്തി​യാ​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

🇸🇦ഹറമില്‍ വിദേശഭാഷാ സഹായ പദ്ധതി; ഏഴ് വിദേശ ഭാഷകളിൽ സംശയം ദൂരീകരിക്കാം.

✒️മക്കയിലെ ഹറമിൽ ഏഴ് വിദേശ ഭാഷകളിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്ന പദ്ധതി ആരംഭിച്ചു. മതപരമായ വിഷയങ്ങളിലും ആരാധനാ കാര്യങ്ങളിലുമുള്ള സംശയം ദൂരീകരിക്കാൻ സഹായിക്കുന്നതാണ് പദ്ധതി. ഹറമിലേക്ക് എല്ലാവർക്കും പ്രവേശന അനുമതി നൽകിത്തുടങ്ങിയതോടെ തിരക്കും വർധിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഉറുദു, പേർഷ്യൻ, ഫ്രഞ്ച്, തുർക്കിഷ്, ഹൗസ, ബംഗാളി എന്നീ ഭാഷകളിലാണ് മാർഗനിർദ്ദേശങ്ങൾ നൽകുക. ഇതിന് കഴിവുള്ള പരിഭാഷകരെ മക്കയിലെ ഹറം പള്ളിയുടെ വിവിധ ഭാഗങ്ങളിലായി നിയമിച്ചിട്ടുണ്ട്. ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കും ആരാധനകളുമായും ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാനും ഇവർ സഹായിക്കും. റോബോട്ട്, വിഷ്വൽ കണക്ഷൻസ്, ഹറമിലെ സൗജന്യ മൊബൈൽ സേവനം തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെയാണ് പദ്ധതി പുനരാരംഭിച്ചത്. വാകിസിൻ പൂർത്തീകരിച്ച 12 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഹറമിലേക്ക് പ്രവേശനമുണ്ട്.

🇸🇦നിർമാണത്തിലെ അപാകത; ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിക്കുന്നു.

✒️സൗദിയുടെ ജിദ്ദയിൽ വ്യാപകമായി കെട്ടിടങ്ങൾ പൊളിക്കുന്നു. പ്രവാസികളുടെ ഇഷ്ട കേന്ദ്രങ്ങളായ ഷറഫിയ്യ, ബാഗ്ദാദിയ്യ എന്നീ ഭാഗങ്ങളിലെ പല കെട്ടിടങ്ങളും പൊളിച്ചു കഴിഞ്ഞു. നിർമാണത്തിലെ അപാകതക്കനുസരിച്ച് പുതിയതും പഴയതുമായ കെട്ടിടങ്ങൾ പൊളിച്ചവയിൽ പെടും. റോഡ് കയ്യേറ്റം ഒഴിപ്പിക്കലും വികസനവും പദ്ധതിയുടെ ഭാഗമാണ്. ജൂലൈ ഒന്നിന് സൗദി അറേബ്യയിൽ നടപ്പാക്കിയ സൗദി ബിൽഡിങ് കോഡ് പദ്ധതിയാണ് ജിദ്ദയിൽ പ്രായോഗികമാക്കുന്നത്. പുതിയ എല്ലാ നിർമാണങ്ങൾക്കും ഈ ചട്ടം ബാധകമാണ്. പുറമെ, നിലവിലുള്ള കെട്ടിടങ്ങളും പരിശോധിച്ചു. അശാസ്ത്രീയ നിർമാണം കണ്ടെത്തുന്ന കെട്ടിടങ്ങൾ പുതിയതാണെങ്കിലും പൊളിച്ചു മാറ്റും.

പഴയ കെട്ടിടങ്ങളും മുന്നറിയിപ്പ് നൽകി പൊളിച്ചു മാറ്റും. മൂന്ന് ഘട്ടമായി നൽകിയ മുന്നറിയിപ്പിന് ശേഷമാണ് പൊളിച്ചു മാറ്റൽ. കയ്യേറ്റം നടത്തിയ കെട്ടിടങ്ങൾക്കും അനധികൃതമായി നിർമിച്ചവക്കും രണ്ടു ദിവസം മുമ്പ് മാത്രമാണ് മുന്നറിയിപ്പ് നൽകുന്നത്. മുനിസിപ്പാലിറ്റി, ആഭ്യന്തരം, ഊർജം, സാസോ എന്നിവരുടെ സംയുക്ത സംഘമാണ് പൊളിക്കേണ്ട കെട്ടിടങ്ങൾ രേഖപ്പെടുത്തുക. ജിദ്ദയുടെ എല്ലാ ഭാഗങ്ങളിലും ഇത് ബാധകമാണ്. പദ്ധതി നടപ്പാക്കി തുടങ്ങിയതോടെ പുത്തൻ പുതിയ തെരുവായി പരിണമിക്കുകയായണ് ശറഫിയ്യ. കൂടുതൽ വാഹനങ്ങൾക്ക് പാർക്കിങിനുള്ള സൗകര്യം ഇവിടെ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.

ഗ്രാമകാര്യ മന്ത്രാലയത്തിന്റെ കയ്യിൽ ഓരോ ഭാഗത്തേയും കയ്യേറ്റങ്ങളുടെ രേഖയുണ്ട്. ഇതു കണക്കാക്കി പല ഭാഗത്തെയും നിർമാണങ്ങൾ നീക്കി പുതിയ റോഡുകൾ നിർമിക്കും. ഇതോടെ നഗരത്തിന്റെ മുഖഛായ തന്നെ മാറും. ഓരോ ഭാഗങ്ങളിലും കെട്ടിടം പൊളിക്കുമ്പോൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറുകയാണ് പ്രവാസികൾ. മുന്നറിയിപ്പ് കിട്ടിയവർ നേരത്തെ തന്നെ സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. പല ഭാഗത്തും വാടകയും ഉയർന്നിട്ടുണ്ട്. പുതിയ നീക്കം മാർക്കറ്റിൽ താൽക്കാലികമായ പ്രയാസമുണ്ടാക്കുമെന്ന് സൗദി അറേബ്യയിലെ ഏജൻസികൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അത് താൽക്കാലികമാണെന്നും ഇങ്ങനെ മാറാതെ ജിദ്ദക്ക് ഭാവിയില്ലെന്നും റിപ്പോർട്ടിലുണ്ട്. അതിനാൽ പ്രവാസം അവസാനിക്കുന്നുവെന്നൊക്കെയുള്ള ചർച്ച അസ്ഥാനത്താണ്. അക്കാര്യം ഇന്നാട്ടിൽ പതിറ്റാണ്ടുകൾ കഴിഞ്ഞവർ തന്നെ ആണയിടുന്നു. റിയാദ് ഉൾപ്പെടെയുള്ള ഇതര നഗരങ്ങളിലും പൊളിച്ചടുക്കലുണ്ടാകും. രേഖയില്ലാതെ താമസിക്കുന്നവരുടെ ഇടങ്ങൾ അപ്രത്യക്ഷമാകും. ഒപ്പം നഗരത്തിന്റെ നിലവാരം ഉയരും. ബിസിനസ് ആഗ്രഹിക്കുന്നവർക്ക് മെച്ചപ്പെട്ട തെരുവുകളുണ്ടാകും. ഡ്രെയിനേജ്, ഇന്റർനെറ്റ്, ജീവിത നിലവാരങ്ങളും ഉയരും. വിഷൻ 2030യുടെ ഭാഗമായുള്ള പുത്തൻ നഗര പദ്ധതി പുതിയ തെരുവുകളാണ് രാജ്യത്തിന് സമ്മാനിക്കുക.

Post a Comment

0 Comments