മലക്കപ്പാറ 'വനയാത്ര' ഹിറ്റായി; പിന്നാലെ 'കടൽയാത്ര'യുമായി കെ.എസ്.ആർ.ടി.സി.
വൻ വിജയമായ മലക്കപ്പാറ വനയാത്രയ്ക്ക് പിന്നാലെ കടൽ കാണാനുള്ള യാത്രയുമായി ചാലക്കുടി കെ.എസ്.ആർ.ടി.സി. ഡിപ്പോ.
ബീച്ച് സന്ദർശനവും ഉൾക്കടലിലേക്ക് ബോട്ട്‌യാത്രയും ഉൾപ്പെടെയുള്ള പാക്കേജാണ് കടൽയാത്രയിലുള്ളത്. കുഴുപ്പിള്ളി ബീച്ച്, വല്ലാർപാടം, മറൈൻ ഡ്രൈവ്, തുടർന്ന് കേരളസർക്കാരിന്റെ സാഗരറാണി ബോട്ടിൽ ഉൾക്കടലിലേക്ക് രണ്ടുമണിക്കൂർ യാത്രയും ഒരുക്കിയിട്ടുണ്ട്.
നവംബർ 21 മുതൽ പൊതുഅവധിദിനങ്ങളിലാണ് യാത്ര തുടങ്ങുന്നത്. രാവിലെ എട്ടിന് ചാലക്കുടിയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് ഏഴുമണിക്ക് തിരിച്ചെത്തും. ഒരാൾക്ക് 650 രൂപയാണ് നിരക്ക്. ബുക്കിങ്ങിന് 9747557737.
പാലക്കാട് നെല്ലിയാമ്പതി ഉല്ലാസയാത്ര...
2021 നവംബർ 14 രാവിലെ7 മണിക്ക് പാലക്കാട് നിന്നും ആരംഭിക്കുന്നു.
ഒരാൾക്ക് വെറും 600 രൂപക്ക് ( Include Breakfast, Lunch, Evening Tea with snack and Entry fees )
കേരളത്തിലെ പാലക്കാട് ജില്ലാ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. പാവപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പിൽനിന്ന് 1585.08 മീറ്റർ ഉയരത്തിലാണ്. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്.
കൈകാട്ടിയിൽ സർക്കാർ നടത്തുന്ന ഒരു അതിഥിഭവനം ഉണ്ട്. പുറം ലോകവുമായുള്ള ഏക പൊതു ഗതാഗത മാർഗ്ഗം കെ.എസ്.ആർ.ടി.സി.യുടെ ബസ്സുകളാണ്. പാലക്കാടിനും നെല്ലിയാമ്പതിക്കും ഇടയ്ക്ക് കെ.എസ്.ആർ.ടി.സി.യുടെ ബസ്സുകൾ ഓടുന്നു. മലമ്പ്രദേശങ്ങളിൽ ജീപ്പുകളാണ് പൊതുവെ ഉള്ള ഗതാഗത മാർഗ്ഗം. പച്ചക്കറികളും പലചരക്കു സാധനങ്ങളും നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് ജീപ്പുകളിലാണ് കൊണ്ടുവരുന്നത്
സന്ദർശിക്കുന്ന സ്ഥലങ്ങൾ :-
വരയാടുമല സൈറ്റ് സീയിംഗ് സീതാർകുണ്ട് വ്യൂപോയിന്റ്
ഗവൺമെന്റ് ഓറഞ്ച് ഫാം
കേശവൻപാറ പോയിന്റ്
പോത്തുണ്ടി ഡാം
ഞങ്ങൾ തയ്യാറാണ്! നിങ്ങളോ?
അപ്പോ പോരുവല്ലേ? ഞങ്ങളോടൊപ്പം!
കൂടുതൽ വിവരങ്ങൾക്ക്:
കെ എസ് ആർ ടി സി പാലക്കാട്
email - plk@kerala.gov.in
മൊബൈൽ - 9495450394
9947086128
9249593579
എന്ന നമ്പറൂകളിലും ബന്ധപ്പെടാവുന്നതാണ്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
0 Comments