കേന്ദ്രം പാചകവാതക വില കുറയ്ക്കാൻ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് രാഹുൽ ഗാന്ധി. രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ധനവില കുറച്ചതെന്ന് വ്യക്തമായെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ‘പ്രൈസ് ഹൈക്’ എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ രാഹുൽഗാന്ധി പാചക വാത വില വർധവിൽ കേന്ദ്ര സർക്കാറിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വില വർധനവ് മൂലം സർക്കാരിന്‍റെ വികസന പ്രസംഗങ്ങൾക്ക് അപ്പുറത്ത് ലക്ഷക്കണക്കിന് കുടുംബങ്ങൾ അടുപ്പുകൾ ഉപയോഗിക്കാൻ നിർബന്ധിതരായെന്നും രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു.
ഇതിനിടെ ഇന്ധന വില വർധനയിൽ ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കി കോൺഗ്രസ് മുഖ്യമന്ത്രിമാർ. സംസ്ഥാനങ്ങളെ നികുതി കുറയ്ക്കാൻ നിർബന്ധിക്കരുതെന്ന് രാജസ്ഥാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. സംസ്ഥാന നികുതികൾ കുറച്ചാൽ വികസന ക്ഷേമ പദ്ധതികളെ അത് ബാധിക്കുമെന്നും ഭരണവിരുദ്ധവികാരത്തിന് കാരണമാകുമെന്നും മുഖ്യമന്ത്രിമാർ പറഞ്ഞു. നിലപാട് കോൺഗ്രസ് അധ്യക്ഷയെ അറിയിച്ചു.
നേരത്തെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്ക്കാൻ ഹൈക്കമാന്റ് ഇടപെട്ടിരുന്നു. ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ സർക്കാരുകളോട് എഐസിസി ആവശ്യപ്പെട്ടു.
0 Comments