Ticker

6/recent/ticker-posts

Header Ads Widget

Scholarship : കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേനയുള്ള സ്കോളർഷിപ്പുകൾക്ക് അപേക്ഷതീയതി ഡിസംബർ 31 വരെ നീട്ടി

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ (Colelge education department) സംസ്ഥാനതലത്തിലെ വിവിധ സ്‌കോളർഷിപ്പുകൾക്ക് (Scholarship) (2021-22) വിദ്യാർഥികൾ ഓൺലൈൻ (Online application) വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റ് രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 7 ആണ്. സ്ഥാപനമേധാവിയുടെ പരിശോധനയ്ക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി ജനുവരി 15. അർഹരായ വിദ്യാർഥികൾക്ക് www.dcescholarship.kerala.gov.in മുഖേന അപേക്ഷിക്കാം.
സുവർണ്ണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്, ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്, മുസ്ലീം/ നാടാർ സ്‌കോളർഷിപ്പ് ഫോർ ഗേൾസ്, മ്യൂസിക് & ഫൈൻ ആർട്‌സ് സ്‌കോളർഷിപ്പ് എന്നിവയാണ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9446096580, 9446780308, 0471-2306580.

എ.പി.ജെ.അബ്ദുൽ കലാം സ്കോളർഷിപ്പ് തീയതി നീട്ടി
 സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലുള്ളതുമായ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ രണ്ടുവരെ നീട്ടി.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഒരു വർഷം 6,000 രൂപയാണ് സ്‌കോളർഷിപ്പ്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള നോൺ ക്രീമിലയർ വിഭാഗത്തെയും പരിഗണിക്കും. രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കും. 

ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 10 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകർക്ക് ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വകുപ്പ് വെബ്‌സെറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524.

ലഭ്യമായ സ്കോളർഷിപ്പുകൾ:

1)Post Matric Scholarship For Minorities -NSP(PMS) അവസാന തീയ്യതി നവം. 30

2)Central Sector Scholarship -NSP(CSS) അവസാന തീയ്യതി നവം. 30

3)State Merit Scholarship -DCE(SMS) അവസാന തീയ്യതി ഡിസം. 31

4)District Merit Scholarship -DCE(DMS) അവസാന തീയ്യതി ഡിസം. 31

5)Merit Scholarship to the Children of School Teachers -DCE(MSCT) അവസാന തീയ്യതി നവം. 30

6)Hindi Scholarship -DCE(HS) അവസാന തീയ്യതി ഡിസം. 31

7)Muslim Nadar Girls Scholarship-DCE(MNS) അവസാന തീയ്യതി ഡിസം. 31

8)Sanskrit Scholarship -DCE(SSE) അവസാന തീയ്യതി ഡിസം. 31

9)Suvarna Jubilee Merit Scholarship-DCE(SJMS) അവസാന തീയ്യതി ഡിസം. 31

10) Blind/PH Scholarship -DCE(BPHFC) അവസാന തീയ്യതി ജനു. 10

11) Music Fine Arts Scholarship -DCE(MFAS) അവസാന തീയ്യതി ഡിസം. 31

12)Post Matric Scholarship For Disabilities -NSP(PMSD) അവസാന തീയ്യതി നവം. 30

Post a Comment

0 Comments