Ticker

6/recent/ticker-posts

Header Ads Widget

16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്: ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം

പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനംചെയ്തു.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്(യുഎഫ്ബിയു)ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 16, 17 തിയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

എസ്ബിഐ, പിഎൻബി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ തുടങ്ങിയ ബാങ്കുകൾ ഇടപാടുകൾ തടസ്സപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ നടപടികളെടുത്തിട്ടുണ്ടെന്ന് ബാങ്കുകൾ അറിയിച്ചു.

നടപ്പ് സാമ്പത്തിക വർഷംതന്നെ രണ്ട് പൊതുമേഖല ബാങ്കുകൾ സ്വകാര്യ വത്കരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

Post a Comment

0 Comments