രാജ്യത്ത് 16,764 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ 91,361 സജീവ രോഗികളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി 1270 ഒമിക്രോൺ ബാധിതരാണുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്. 450 പേർക്കാണ് ഇവിടെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ഡൽഹിയിൽ 320 പേർക്കും ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
64 ദിവസത്തിനു ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനാറായിരം കടക്കുന്നത്. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,48,38,804 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,81,080 ആയി.
ബിഹാറിൽ ആദ്യമായി ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തു. പട്ന സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഒമിക്രോൺ ഇതുവരെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ, 450. തൊട്ടുപിന്നിൽ ഡൽഹിയും (320) കേരളവും (109) ആണ്.
ആറു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളും 9 പ്രധാന നഗര പ്രദേശങ്ങളിൽ ഒമിക്രോൺ കേസുകളും അതിവേഗം ഉയരുകയാണ്. പ്രതിവാര കേസുകളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്ത് മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ ഉയരുന്നത്.
കഴിഞ്ഞ ഒരാഴ്ചത്തെ (ഡിസംബർ 22-28) കണക്കുകൾ അനുസരിച്ച് മുംബൈ, പൂനെ, താനെ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഗുഡ്‌ഗാവ്, അഹമ്മദാബാദ്, നാസിക് എന്നീ ഒൻപതു നഗരങ്ങളിലാണ് കോവിഡ് കേസുകൾ കൂടുന്നത്. മുംബൈയിൽ ഈ കാലയളവിൽ 2,044 കേസുകളിൽനിന്നും 6,787 കേസുകളായി ഉയർന്നു.
0 Comments