Ticker

6/recent/ticker-posts

Header Ads Widget

ഒമിക്രോണ്‍ ആശങ്ക; ജനുവരി 31 വരെ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കില്ല

കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിനെപ്പറ്റിയുള്ള ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ജനുവരി 31 വരെ പുനരാരംഭിക്കില്ല. എന്നാൽ, 'എയർ ബബിൾ' മാനദണ്ഡം പാലിച്ചുള്ള വിമാന സർവീസുകൾ പഴയതുപോലെ തുടരും.

അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ നിരവധി രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം.

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ജനുവരി 31 വരെ നീട്ടിയിരിക്കുകയാണെന്ന് ഡിജിസിഎ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. ഈ നിയന്ത്രണം അന്താരാഷ്ട്ര കാർഗോ വിമാനങ്ങൾക്കോ ഡിജിസിഎ പ്രത്യേകം അംഗീകരിച്ച ഫ്ലൈറ്റുകൾക്കോ ബാധകമല്ലെന്നും സർക്കുലറിൽ പറയുന്നു

Post a Comment

0 Comments