സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാത്രികർക്കായി തുറന്ന് കൊടുത്തതായി ഇരു രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. എംറ്റി ക്വാർട്ടർ മരുഭൂമിയിലൂടെയുള്ള ഈ ഹൈവേ 2021 ഡിസംബർ 7, ചൊവ്വാഴ്ച്ചയാണ് ഉദ്‌ഘാടനം ചെയ്തത്.
സൗദി കിരീടാവകാശി H.R.H. മുഹമ്മദ് ബിൻ സൽമാന്റെ ഒമാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ റോഡ് തുറന്ന് കൊടുത്തത്. സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി ചെലവുകൾ കുറയ്ക്കുന്നതിനും, കടത്ത്‌കൂലി കുറയ്ക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും സഹായകമാണ്.
التواصل الحكومي
@Oman_GC
التواصل الحكومي (@Oman_GC) Tweeted: تحقيقا للتكامل الاقتصادي وتسهيلا للحركة بين البلدين؛ الإعلان عن افتتاح الطريق البري المباشر بين سلطنة عمان 🇴🇲 والمملكة العربية السعودية 🇸🇦 .
#محمد_بن_سلمان_ضيف_عمان
#التواصل_الحكومي https://t.co/X19dHzvvoU https://twitter.com/Oman_GC/status/1468265815455805446?s=20
ലോകത്ത് തന്നെ ഏറ്റവും ദുഷ്കരമായ ഏതാനം ഭൂപ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്ന് പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമികളിലൊന്നായ റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) മരുഭൂമിയിലൂടെ കടന്ന് പോകുന്ന ഈ ഹൈവേ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള കരമാർഗ്ഗമുള്ള യാത്രാ സമയത്തിൽ 16 മണിക്കൂർ കുറവ് വരുത്തുന്നതാണ്.
2014-ൽ പണിതീർക്കുന്നതിന് ലക്ഷ്യമിട്ട് ആരംഭിച്ച ഈ പദ്ധതി നിരവധി സാങ്കേതിക പ്രശ്നങ്ങളാൽ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിടുകയായിരുന്നു. ഈ റോഡ് താമസിയാതെ യാത്രികർക്കായി തുറന്ന് കൊടുക്കുമെന്ന് 2021 ജൂലൈ മാസത്തിൽ ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
0 Comments