Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇰🇼കുവൈത്തിലേക്ക് വരുന്ന ഇന്ത്യക്കാർ മരുന്ന്​ കൈവശം വെക്കരുതെന്ന്​ നിർദേശം.

✒️കുവൈത്തിലേക്ക് വരുന്ന ഇന്ത്യക്കാർ മരുന്നുകൾ കൈവശം വെക്കരുതെന്ന് നിർദ്ദേശം. എംബസിയുടെ മാസാന്ത ഓപൺ ഹൗസിൽ അംബാസഡർ സിബി ജോർജ് ആണ് ഇക്കാര്യം നിർദ്ദേശിച്ചത്. ബാഗേജിൽ മെഡിസിൻ കണ്ടെത്തിയതിനെ തുടർന്ന് പ്രവാസികൾക്ക് വിവിധ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതായി അംബാസഡർ പറഞ്ഞു. എല്ലാ മരുന്നുകളും കുവൈത്തിൽ ലഭ്യമാണ് എന്നിരിക്കെ നാട്ടിൽനിന്ന് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ മുഴുവൻ ഇന്ത്യക്കാരും കോവിഡിനെതിരെയുള്ള ബൂസ്​റ്റർ ഡോസ് വാക്സിൻ എടുക്കണമെന്ന് അംബാസഡർ അഭ്യർഥിച്ചു.

🇸🇦പ്രവാസികള്‍ക്ക് തിരിച്ചടി; കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം.

✒️ഉപജീവനത്തിന് സൗദി അറേബ്യയെ(Saudi Arabia) ആശ്രയിക്കുന്ന വിദേശികള്‍ക്ക് ആശങ്കയേറ്റി കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സൗദിവല്‍ക്കരണം(Saudization) നടപ്പാക്കുന്ന പദ്ധതി ഉടന്‍ പ്രഖ്യാപിക്കും. സൗദിവല്‍ക്കരണ-വനിതാ ശാക്തീകരണ കാര്യങ്ങള്‍ക്കുള്ള മാനവവിഭവശേഷി മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജി. മാജിദ് അല്‍ദുഹവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മീഡിയ, കണ്‍സള്‍ട്ടന്‍സി, വിനോദം അടക്കമുള്ള മേഖലകളിലാണ് സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുക.

സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ മുഴുവന്‍ സാമ്പത്തിക സൂചനകളും പ്രതീക്ഷ നല്‍കുന്നതാണ്. വിഷന്‍ 2030 പദ്ധതി ഫലങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. സ്വദേശി വനിതകളുടെ തൊഴില്‍ പങ്കാളിത്തം 34 ശതമാനത്തിലേറെയായി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വിഷന്‍ 2030 പദ്ധതി ലക്ഷ്യം ഇതിനകം മറികടന്നു. ഒരു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ സൗദിവല്‍ക്കരണം 21.5 ശതമാനത്തില്‍ നിന്ന് 23.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം നിരവധി സൗദിവല്‍ക്കരണ തീരുമാനങ്ങളിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം റോഡ് മാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച നിതാഖാത്തും ആരംഭിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ സ്വകാര്യ മേഖലയില്‍ സൗദിവല്‍ക്കരണം വര്‍ധിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും എന്‍ജി. മാജിദ് അല്‍ദുഹവി പറഞ്ഞു.

🇰🇼കുവൈത്തില്‍ 12 ഒമിക്രോണ്‍ കേസുകള്‍ സ്ഥീരീകരിച്ചു.

✒️കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) 12 ഒമിക്രോണ്‍(Omicron) കേസുകള്‍ കൂടി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് ഇവര്‍. ഇവര്‍ നിലവില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ കര്‍ശനമായി ക്വാറന്റീന്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

🇰🇼കുവൈത്തില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍; പിസിആര്‍ പരിശോധനാ ഫലത്തിന്റെ കാലാവധി 48 മണിക്കൂറാക്കി.

✒️കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും (All arrivals to Kuwait) യാത്രയ്‍ക്ക് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം (Negative PCR test report). നേരത്തെ 72 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാരുന്നു. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് (Kuwait Cabinet) ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഡിസംബര്‍ 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

അടുത്ത ഞായറാഴ്‍ച മുതല്‍ രാജ്യത്ത് എത്തുന്ന എല്ലാവര്‍ക്കും 10 ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. എന്നാല്‍ രാജ്യത്തെത്തി 72 മണിക്കൂറെങ്കിലും പിന്നിട്ട ശേഷം നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. ഫലത്തില്‍ മൂന്ന് ദിവസത്തെ ക്വാറന്റീന്‍ എല്ലാവര്‍ക്കും നിര്‍ബന്ധമായിരിക്കും..

യാത്രകള്‍ വളരെ അത്യാവശ്യമെങ്കില്‍ മാത്രം നടത്തണമെന്നും എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒന്‍പത് മാസം പിന്നിട്ടവര്‍ക്ക് മൂന്നാം ഡോസ് വാക്സിന്‍ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരി 2 അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇതിനുള്ള സമയപരിധി കണക്കാക്കുന്നത്.

🇸🇦സൗദിയില്‍ 252 പേര്‍ക്ക് കൂടി കൊവിഡ്, രണ്ട് മരണം.

✒️റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ആശങ്കയേറ്റി ഇന്ന് 252 പേര്‍ക്ക് കൂടി കൊവിഡ്(Covid ). അമ്പതില്‍ താഴെ പോയ പ്രതിദിന കണക്കാണ് ഒറ്റയടിക്ക് പലമടങ്ങ് വര്‍ധിച്ചത്. നിലവിലെ രോഗികളില്‍ 109 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 5,51,462 ആയി. ആകെ രോഗമുക്തി കേസുകള്‍ 5,40,393 ആണ്. ആകെ മരണസംഖ്യ 8,867 ആയി. ഇന്ന് രാജ്യത്ത് ആകെ 32,536,75 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി.  

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,202 പേരില്‍ 30 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,711,109 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,901,754 എണ്ണം ആദ്യ ഡോസ് ആണ്. 22,985,510 എണ്ണം സെക്കന്‍ഡ് ഡോസും. 1,730,628 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 823,845 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 91, ജിദ്ദ 51, മക്ക 29, ദമ്മാം 11, അറാര്‍ 10, മദീന 8, ഖോബാര്‍ 6, തായിഫ് 4, അല്‍ബാഹ 3, ഹുഫൂഫ് 3, മുബറസ് 3, തബൂക്ക്, മജ്മഅ, ദവാദ്മി, യാംബു, തുറൈഫ്, ജുബൈല്‍, ഖത്വീഫ്, ഖര്‍ജ് എന്നിവിടങ്ങളില്‍ രണ്ട് വീതവും മറ്റ് 17 സ്ഥലങ്ങളില്‍ ഓരോന്നും രോഗികള്‍.

🇴🇲ഒമാനില്‍ 42 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 11 പേര്‍ രോഗമുക്തരായി. പുതിയതായി കൊവിഡ് മരണങ്ങളൊന്നും (Covid deaths ) ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

രാജ്യത്ത് ഇതുവരെ 3,04,938 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,227 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,113 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുകൊവിഡ് രോഗിയെ പോലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ആകെ എട്ട് കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

🇦🇪യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 665 പേര്‍ക്ക്.

✒️അബുദാബി: യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം (New covid cases) വീണ്ടും ഉയരുന്നു. ഇന്ന് 665 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ഇന്നലെ 451 പേര്‍ക്കും തിങ്കളാഴ്‍ച 301 പേര്‍ക്കായിരുന്നു രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ചികിത്സയിലായിരുന്ന 294 പേരാണ് ഇന്ന് രോഗമുക്തരായത് (Covid recoveries). കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും (Covid death) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി നടത്തിയ 3,98,972 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.7 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,45,555 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,39,277 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,154 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4124 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇦🇪അബുദാബി: ഡിസംബർ 26 മുതൽ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഓരോ 7 ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാക്കുന്നു.

✒️2021 ഡിസംബർ 26 മുതൽ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ഓരോ 7 ദിവസം തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഡിസംബർ 21-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഈ നടപടി. ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ 2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയിലെ മുഴുവൻ ജീവനക്കാർക്കും ഏഴ് ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാകുന്നതാണ്.

COVID-19 വൈറസ് വ്യാപനം തടയുന്നതിനായി എമിറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള നിലവിലെ മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനായാണ് ഈ തീരുമാനം.

2022 ജനുവരി 3 മുതൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) നേരത്തെ അറിയിച്ചിരുന്നു.

🇸🇦സൗദി: മൂന്ന് മാസത്തെ ഇടവേളയിൽ COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം.

✒️സൗദി അറേബ്യയിലെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകിവരുന്ന ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ഇപ്പോൾ മൂന്ന് മാസത്തെ ഇടവേളയിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡിസംബർ 20-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം സൗദിയിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസം പൂർത്തിയാക്കുന്നതോടെ ബൂസ്റ്റർ കുത്തിവെപ്പ് നേടാവുന്നതാണ്. ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് ‘Tawakkalna’, ‘Sehhaty’ എന്നീ ആപ്പുകളിലൂടെ പൂർത്തിയാക്കാവുന്നതാണ്.

COVID-19 വൈറസിന്റെ വിവിധ വകഭേദങ്ങളുടെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് ഇടവേള കുറയ്ക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. വൈറസ് വകഭേദങ്ങളെ ചെറുക്കുന്നതിന് ബൂസ്റ്റർ ഡോസ് ഏറെ പ്രധാനമാണെന്ന് സൗദി ആരോഗ്യ വകുപ്പ് നേരെത്തെ വ്യക്തമാക്കിയിരുന്നു.

🇶🇦ഖത്തറില്‍ ഇന്ന് 185 പേര്‍ക്ക് കോവിഡ്; രോഗമുക്തി വര്‍ധിച്ചു.

✒️ഖത്തറില്‍(Qatar) ഇന്ന് 185 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 36 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 212 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 244,145
ആയി.

രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 614. രാജ്യത്ത് നിലവില്‍ 2,323 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 17 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 93 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 7,032 ഡോസ് വാക്സിന്‍ കൂടി നല്‍കി. 216,503
ബൂസ്റ്റര്‍ ഡോസ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 51,32,874 ഡോസ് വാക്സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇸🇦ടിക് ടോക് ചങ്ക്സ് ഗ്രാന്‍ഡ്‌ മ്യൂസിക്കല്‍ നൈറ്റ്‌​ വെള്ളിയാഴ്​ച.

പ്രവാസി കലാകാരന്മാരുടെ ടിക് ടോക് കൂട്ടായ്മയായ 'റിയാദ് ടിക് ടോക് ചങ്ക്സ്' സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ്‌ മ്യൂസിക്കല്‍ നൈറ്റ്‌ സീസണ്‍ രണ്ട്​ പരിപാടി വെള്ളിയാഴ്​ച നടക്കും. സംഗീത സംവിധായകനും ഗായകനുമായ ഡി.ജെ മിക്സറും അഭി​േനതാവുമായ സത്യജിത് സെഡ്​ ബുൾ നയിക്കുന്ന പരിപാടിയില്‍ നൂറോളം കലാകാന്മാര്‍ പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.

റിയാദിലെ എക്സിറ്റ് 30ലെ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്​ച വൈകീട്ട് നാല്​ മുതലാണ് പരിപാടി നടക്കുക. ഒരു വര്‍ഷം മുമ്പാണ്​​ സൗദിയിലെ കലാകാരന്മാര്‍ ഒത്തുചേര്‍ന്ന് ടിക് ടോക് കൂട്ടായ്മ രൂപവത്​കരി​ച്ചതെന്ന്​ ഭാരവാഹികൾ പറഞ്ഞു. മൂന്ന് മാസം മുമ്പ് മ്യൂസിക്കല്‍ നൈറ്റ്‌ സീസണ്‍​ ഒന്ന്​ സംഘടിപ്പിച്ചിരുന്നു. വലിയ ജനപങ്കാളിത്തമാണ്​ അതിനുണ്ടായത്​.

വളർന്നുവരുന്ന കലാകാരന്മാരെ കണ്ടെത്തി അവര്‍ക്ക് വേണ്ട പ്രോത്സാഹനം നടത്തുകയും കഴിയുന്നത്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു. കാലവിരുന്നിനൊപ്പം നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ടി.വി.എസ്. സലാം വിശിഷ്​ടാതിഥിയായിരിക്കും.

പരിപാടിയുടെ ലോഗോ പ്രകാശനം ടി.വി. സലാം നിർവഹിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കൂട്ടായ്മ പ്രസിഡൻറ്​ ബിനീഷ്, സെക്രട്ടറി സജി ബഷീർ, ട്രഷറര്‍ നൗഷാദ് സിറ്റിഫ്ലവർ, വൈസ് പ്രിസിഡൻറ്​ കണ്ണൻ, കോഓഡിനേറ്റർ ഉമർ ഫാറൂഖ്, പ്രോഗ്രാം കോഓഡിനേറ്റർ സജീർ, അനു, വനിതാവിഭാഗം കോഓഡിനേറ്റർ ശബാന അൻഷാദ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments