Ticker

6/recent/ticker-posts

Header Ads Widget

ട്രാഫിക്കില്‍ കുടങ്ങിയതിന്റെ അമര്‍ഷം ഹോണടിച്ച് തീര്‍ക്കേണ്ട; ചെവിതുളച്ച് ഹോണടിച്ചാല്‍ പിടിവീഴും

ട്രാഫിക് സിഗ്നലിലോ ഗതാഗതക്കുരുക്കിലോ പെട്ടുപോയതിന്റെ അമർഷം ഇനി ഹോണിൽ അമർത്തി തീർക്കേണ്ട. അനാവശ്യമായി ഹോണടിച്ച് ശബ്ദമലിനീകരണമുണ്ടാക്കിയാൽ കുടുങ്ങും. ഇത്തരക്കാരെ കുടുക്കാനായി മോട്ടോർവാഹന വകുപ്പ് പരിശോധന കടുപ്പിച്ചു. 'ഓപ്പറേഷൻ ഡെസിബെൽ' എന്ന പേരിൽ പ്രത്യേക പരിശോധനയും നടത്തി.

പരിശോധനയിൽ, രണ്ടുദിവസം കൊണ്ട് 126 കേസുകൾ രജിസ്റ്റർ ചെയ്തതായി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എം.കെ. ജയേഷ് കുമാർ പറഞ്ഞു. 1.205 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി. അനുവദനീയമായതിലും അധികം ശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ശബ്ദമലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം. ഗർഭസ്ഥശിശുവിനും കുട്ടികൾക്കും മുതിർന്നവർക്കും അമിതശബ്ദം കേൾക്കുന്നതു വഴി വേഗം കേൾവിത്തകരാർ സംഭവിക്കും.
എയർ ഹോണുകൾ നേരത്തേ നിരോധിച്ചവയാണെങ്കിലും ഇത് ഇപ്പോഴും ഉപയോഗത്തിലുണ്ട്. നിർമിതഹോണുകൾ മാറ്റി ഉയർന്ന ശബ്ദമുണ്ടാക്കുന്ന ഹോണുകൾ പിടിപ്പിക്കുന്നതായും പരാതിയുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് മോട്ടോർവാഹന വകുപ്പ് ഓപ്പറേഷൻ ഡെസിബെൽ നടപ്പാക്കിയത്.

ഹോൺ നിരോധിത മേഖലകളിൽ അനാവശ്യമായി ഹോൺ മുഴക്കുന്നവർ, ശബ്ദ പരിധി ലംഘിക്കുന്ന ഹോണുകൾ, സൈലൻസറുകൾ തുടങ്ങിയവ കണ്ടെത്തിയാൽ പിടിവീഴും. പിഴയീടാക്കും. ശബ്ദമലിനീകരണത്തിനെതിരേ ബോധവത്കരണം നടത്തുകയും ചെയ്യും.

അനുവദിക്കില്ല.

വാഹനങ്ങളിൽ 112 ഡെസിബെല്ലിനു മുകളിൽ ശബ്ദം പുറപ്പെടുവിപ്പിക്കുന്ന ഹോണുകൾ ഘടിപ്പിക്കാൻ അനുവാദമില്ല. 91 ഡെസിബല്ലിനു മുകളിൽ ശബ്ദം പുറപ്പെടുവിപ്പിക്കുന്ന സൈലൻസറുകൾ അനുവദിക്കില്ല.

ഹോൺ പാടില്ല.

കോടതി, സ്കൂൾ, ആശുപത്രി, ആരാധനാലയങ്ങൾ എന്നിവയുടെ പരിധികൾ നിശ്ശബ്ദ മേഖലയാണ്.

Post a Comment

0 Comments