Ticker

6/recent/ticker-posts

Header Ads Widget

പാസഞ്ചർ, മെമു സർവീസുകൾ ഇനി എക്‌സ്‌പ്രസ് തീവണ്ടികൾ; നിരക്ക് കൂടും

ചെന്നൈ:പാസഞ്ചർ, മെമു തീവണ്ടികളെല്ലാം ഇനി എക്സ്പ്രസ് തീവണ്ടികളായി സർവീസ് നടത്തും. റെയിൽവേ ഇതുസംബന്ധിച്ച് തീരുമാനമെടുത്തു കഴിഞ്ഞു. യാത്രാനിരക്ക് കൂടുമെങ്കിലും കൂടുതലായി സൗകര്യങ്ങളൊന്നുമുണ്ടാകില്ല. റിസർവേഷനില്ലാത്ത കോച്ചുകളുമായി തന്നെയാവും സർവീസ് നടത്തുക.

കോവിഡുകാലത്ത് നിർത്തലാക്കിയ എല്ലാ പാസഞ്ചർ തീവണ്ടികളും ഇനിയും പൂർണമായി ആരംഭിച്ചിട്ടില്ല. പലവിഭാഗങ്ങൾക്കുമുള്ള യാത്രാ സൗജന്യങ്ങൾ എടുത്തുകളഞ്ഞതിന് പിന്നാലെയാണ് പാസഞ്ചർ, മെമു തീവണ്ടികളും എക്സ്പ്രസുകളാക്കാൻ തീരുമാനിച്ചത്.


തീവണ്ടികളിലെ നിരക്കുവർധന പ്രഖ്യാപിക്കാതെ തന്നെ വരുമാനവർധനയ്ക്കുള്ള മാർഗങ്ങളാണ് റെയിൽവേ നടപ്പാക്കുന്നത്. പാസഞ്ചർ തീവണ്ടികളുടെ സ്റ്റോപ്പുകളെല്ലാം നിലനിർത്താനാണ് ഇപ്പോഴത്തെ തീരുമാനം.

അതേസമയം എല്ലാ പാസഞ്ചർ, മെമു വണ്ടികളും ഒരുമാസത്തിനുള്ളിൽ സർവീസ് ആരംഭിക്കുമെന്ന് നവംബർ ഒന്നിന് ദക്ഷിണറെയിൽവേ അധികൃതർ അറയിച്ചിരുന്നെങ്കിലും മലബാർമേഖലയിൽ ഇനിയും എല്ലാ പാസഞ്ചർവണ്ടികളും ഓടിത്തുടങ്ങിയിട്ടില്ല.

Post a Comment

0 Comments